പ്രഫസര്‍ വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും കൂടെ ഉണ്ടാകുന്നത് പതിവായിരുന്നു. നെല്‌പാടത്തിന് അരികിലൂടെയുള്ള വഴിയേ ആയിരുന്നു അന്നവര്‍ പോയത്. പാടം തീരുന്ന ഭാഗത്ത് എത്തിയപ്പോള്‍ ഒരു ജോടി ചെരുപ്പ് കിടക്കുന്നത് കണ്ടു. തമാശ് കാണിക്കാമെന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥി ഒരു ചെരുപ്പെടുത്ത് ഒളിച്ചുവയ്‌ക്കാന്‍ തുടങ്ങി. അധ്യാപകന്‍ പറഞ്ഞു,
``ധനിക കുടുംബത്തിലെ അംഗമായ നീ ചെരുപ്പ് മാറ്റുന്നതിന് പകരം 100 രൂപ വീതം രണ്ട് ചെരുപ്പിന്റെയും അടിയില്‍ വയ്‌ക്കുക. എന്താണ് സംഭവിക്കുന്നതെന്ന് അറിയാമല്ലോ.'' എന്നിട്ടവര്‍ അടുത്ത് പടര്‍ന്നുനിന്ന മരത്തിന്റെ മറവിലേക്ക് മാറിനിന്നു. അല്‌പം കഴിഞ്ഞപ്പോള്‍ വൃദ്ധനായ കൃഷിക്കാരനെത്തി. ആദ്യത്തെ ചെരുപ്പെടുത്തപ്പോള്‍ അതിനടിയിലിരുന്ന രൂപ കണ്ട് അത്ഭുതപ്പെട്ടു. മറ്റാരുടെയെ ങ്കിലുമാണോ എന്നറിയുന്നതിനായി ചുറ്റുപാടും നോക്കിയെങ്കിലും ആരെയും കണ്ടില്ല. അടുത്ത ചെരുപ്പിനടിയിലും പണം കണ്ടപ്പോള്‍ തന്റെ കഷ്‌ടപ്പാടുകള്‍ അറിയുന്ന ദൈവം തന്നെ സഹായിച്ചതാണെന്നുള്ള ചിന്തയോടെ അവിടെ മുട്ടുകുത്തി ദൈവത്തിന് നന്ദിപറഞ്ഞു. രോഗിയായ ഭാര്യയ്‌ക്ക് മരുന്നിനും മകള്‍ക്ക് സ്‌കൂള്‍ ഫീസ് നല്‌കാനും പണം ലഭിച്ചതിനുമായിരുന്നു നന്ദിപ്രകാശനം. ഇതു കണ്ടുകൊണ്ടുനിന്ന വിദ്യാര്‍ത്ഥിയോട് പ്രഫസര്‍ ചോദിച്ചു, ``ആ വൃദ്ധന്‍ ചെരുപ്പ് കാണാതെ പരിഭ്രമിക്കുന്നതായിരുന്നോ അതോ ഇതുപോലെ ദൈവത്തിന് നന്ദിപറയുന്നത് കാണുന്നതാണോ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം തരുന്നത്?'' രണ്ടാമത്തേത് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. പാവങ്ങളുടെ ചെലവില്‍ ഒരിക്കലും തമാശുകള്‍ ഒപ്പിക്കരുതെന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഓര്‍മിപ്പിച്ചു.
Read 836 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.