ഭൂമിയിലേക്ക് ഒരു ജീവനെ അയക്കാനുള്ള തീരുമാനം സ്വര്‍ഗത്തിലുണ്ടായ ഉടന്‍ ആ കുഞ്ഞ് എന്നെ അവിടെ ആര് സംരക്ഷിക്കുമെന്ന സംശയംപ്രകടിപ്പിച്ചു. അതിനായി അവിടെയൊരു മാലാഖ ഉണ്ടായിരിക്കുമെന്ന് ദൈവം
മറുപടി നല്‌കി. സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ പാട്ടുപാടി എപ്പോഴും സന്തോഷത്തിലായിരുന്നു, അവിടെ ചെല്ലുമ്പോള്‍ എന്തു ചെയ്യുമെന്നായിരുന്നു അടുത്ത ചോദ്യം. സ്‌നേഹത്തോടെയും സന്തോഷത്തോടെയും കരുതലോടെയുമൊക്കെ മാലാഖ സംരക്ഷിച്ചുകൊള്ളുമെന്ന് അതിനും അവിടുന്ന് ഉത്തരം നല്‌കി. ഭൂമിയിലെ ഭാഷ ആരു പഠിപ്പിക്കുമെന്നതായിരുന്നു പിന്നത്തെ സംശയം. ഇതുവരെ കേട്ടിട്ടുള്ളതുപോലെ മധുരമായ വാക്കുകളിലൂടെ അതും മാലാഖ ചെയ്യുമെന്നായിരുന്നു മറുപടി. ഇതുവരെയും അങ്ങയുടെ മുഖം കണ്ടായിരുന്നല്ലോ ഞാന്‍ കഴിഞ്ഞിരുന്നത്, ഭൂമിയില്‍ ചെന്നാല്‍ അതെങ്ങനെ സാധിക്കുമെന്നതായിരുന്നു പിന്നത്തെ സംശയം.
``പ്രാര്‍ത്ഥനയിലൂടെ എന്റെ മുഖം കാണാന്‍ മാലാഖ പഠിപ്പിക്കും.''
``ഭൂമിയില്‍ മോശപ്പെട്ട ആളുകള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. അവരില്‍നിന്ന് ആരാണ് എന്നെ സംരക്ഷിക്കുന്നത്?''
മാലാഖ എല്ലാ അപകടങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നായിരുന്നു ദൈവം നല്‌കിയ ഉറപ്പ്. ആ മാലാഖയുടെ പേരെന്തെന്നായിരുന്നു ഒടുവിലത്തെ ചോദ്യം. ``അമ്മ'' ദൈവം മറുപടി നല്‌കി.
അമ്മമാര്‍ സംരക്ഷിക്കുമെന്ന ഉറപ്പോടുകൂടിയാണ് ദൈവം ഓരോ ജീവനെയും ഭൂമിയിലേക്ക് അയക്കുന്നത്. എന്നിട്ടും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ അമ്മമാരുടെ ഉദരങ്ങളില്‍വച്ച് നഷ്‌ടമാകുന്നു. മനുഷ്യന്റെ സഹകരണമില്ലാത്തതിനാല്‍ ജീവന്‍ സംരക്ഷിക്കുമെന്ന ഉറപ്പുപാലിക്കാന്‍ ദൈവത്തിനുപോലും കഴിയാതെപോകുന്നു.
Read 1095 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.