കാറപകടത്തില്‍പ്പെട്ടാണ് അയാളുടെ ഇടതു കൈയുടെ സ്വാധീനം നഷ്‌ടപ്പെട്ടത്. അതിനുശേഷം പ്രത്യേക രീതിയില്‍മാത്രമേ ഇടതുകൈ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും ജൂഡോ പഠിക്കണമെന്ന് അയാള്‍ക്ക് വലിയ
ആഗ്രഹമായിരുന്നു. ഇങ്ങനെയൊരു പോരായ്‌മ ഉള്ളതിനാല്‍ പല ഗുരുക്കന്മാരും പഠിപ്പിക്കാന്‍ തയ്യാറായില്ല. നിരാശനാകാതെ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം പ്രശസ്‌തനായൊരാള്‍ പഠിപ്പിക്കാന്‍ തയ്യാറായി. പൂര്‍ണ ആരോഗ്യവാന്മാരായവരെ പിന്നിലാക്കുന്ന വിധത്തിലായിരുന്നു അയാളുടെ പ്രകടനം. രണ്ടു വര്‍ഷം കഴിഞ്ഞ് ആ നഗരത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അയാളായിരുന്നു. പേരു കേട്ട പല മത്സരാര്‍ത്ഥികളെയും തനിക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ കാരണം അയാള്‍ ഗുരുവിനോട് ചോദിച്ചു. നിങ്ങളുടെ ഇടതുകൈയുടെ പ്രത്യേക വിധത്തിലുള്ള ചലനമാണ് മുന്‍തൂക്കം നേടിത്തരുന്നതെന്നായിരുന്നു ഗുരുവിന്റെ ഉത്തരം.
പോരായ്‌മകളുടെ പേരില്‍മാത്രം ശ്രദ്ധിക്കപ്പെട്ട എത്രയോ പേരാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. അതിനാല്‍ കുറവുകളെപ്പറ്റി ചിന്തിച്ച് ആകുലപ്പെടരുത്.
``ദൈവമാണ് നമ്മുടെ അഭയവും ശക്തിയും;
കഷ്‌ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്'' (സങ്കീ.46:1).







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.