ഹിമാലയസാനുക്കളിലൂടെയുള്ള യാത്രയിലായിരുന്നു സാധു സുന്ദര്‍ സിങും സുഹൃത്തും. മഞ്ഞു പെയ്യു ന്ന ആ സായംസന്ധ്യയില്‍ അകലെയുള്ള ഒരാശ്രമം ലക്ഷ്യമാക്കി അവര്‍ വേഗത്തില്‍ നടക്കുന്നതിനിടയിലാണ് വഴിയില്‍ എന്തോ കിടക്കുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു മനുഷ്യനാണെന്നു മനസിലായത്. അവര്‍ക്ക് മുമ്പേ പോയ ആ രോ കൊടുംതണുപ്പില്‍ മരവിച്ചു കിടക്കുകയാണ്. സാധു സുന്ദര്‍സിങ് റോഡിലിരുന്ന് അയാളെ മടിയില്‍ കിടത്തി ശരീരം തിരുമ്മി ചൂടുപിടിപ്പിക്കാനാരംഭിച്ചു. അതിനിടയില്‍ തണുപ്പ് കൂടിക്കൊണ്ടിരുന്നു. സുഹൃത്ത് അക്ഷമനായി. 
``ഒരാളെ സഹായിക്കാന്‍ പറ്റിയ സമയമല്ലിത്. എത്രയും പെട്ടെന്ന് ഇവിടന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ നമ്മളും അപകടത്തില്‍പ്പെടും'' അയാള്‍ മുന്നറിയിപ്പ് നല്‌കി.
സാധു സുന്ദര്‍സിങ് അതൊന്നും ശ്രദ്ധിക്കാതെ അയാളെ തിരുമ്മിക്കൊണ്ടിരുന്നു. അല്‌പ സമയം ആലോചിച്ചുനിന്നിട്ട് സുഹൃത്ത് തനിയേ മു ന്നോട്ടു നടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ ശരീരത്തിന് ചെറിയ അനക്കം വന്നു. സാധു സുന്ദര്‍സിങ് അയാളെ തോളിലേറ്റി നടക്കാന്‍ തുടങ്ങി. ഒരു മൈല്‍ കഴിഞ്ഞപ്പോഴേക്കും വഴിയില്‍ എന്തോ തടഞ്ഞു. കുറച്ചു മുമ്പ് നടന്നുപോയ സുഹൃത്തിന്റെ മരിച്ചു മരവിച്ച ശരീരമായിരുന്നത്.
വഴിയില്‍ കിടന്ന മനുഷ്യന്റെ ശരീ രം ചൂടുപിടിപ്പിക്കാന്‍ ശ്രമിച്ചതുമൂലവും അയാളെ തോളിലേറ്റി നടന്നതിനാലും രണ്ടുപേരുടെയും ശരീരം ചൂടായതിനാ ല്‍ ഒരു കുഴപ്പവും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
സഹോദരങ്ങള്‍ക്ക് നന്മ ചെയ്‌തതി ന്റെ പേരിലുണ്ടാകുന്ന എല്ലാ കഷ്‌ടനഷ്‌ടങ്ങളെയും ദൈവം നന്മയാക്കി മാറ്റുമെന്നതിന് സംശയമില്ല.
``സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍, എനിക്കുതന്നെയാണു ചെയ്‌തുതന്നത്'' (മത്തായി 25:40).
Read 981 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.