Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 June 2011 15:27

നിഗൂഢമായ പദ്ധതികള്‍

Written by  Shalom Editor
Rate this item
(17 votes)

എന്തുകൊണ്ടാണ്‌ ദൈവം തന്നോടിങ്ങനെ പ്രവര്‍ത്തിച്ചതെന്നോര്‍ത്ത്‌ യൂരി അനാഥാലയത്തിലിരുന്ന്‌ പലപ്പോഴും വിതുമ്പിക്കരയുമായിരുന്നു. യേശുവിന്റെ സ്‌നേഹത്തെപ്പറ്റി മിഷനറിമാര്‍ അവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആ വിവരണങ്ങളൊന്നും അവനെ സ്വാധീനിച്ചില്ല. അങ്ങനെയൊരു ദൈവം ഉണ്ടായിരുന്നെങ്കില്‍ തനിക്ക്‌ അനാഥാലയത്തില്‍ കഴിയേണ്ട സാഹചര്യം വരില്ലെന്നായിരുന്നു ആ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. യൂരി ഹൈസ്‌കൂളില്‍ പ്രവേശിച്ച്‌ അധികം കഴിയുന്നതിന്‌ മുമ്പാണ്‌ മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചത്‌. മദ്യലഹരിയിലുള്ള യാത്രയാണ്‌ അവരെ അപകടത്തിലേക്ക്‌ നയിച്ചതെന്നും 17അവനറിയാമായിരുന്നു.

ദൈവത്തിന്‌ നിന്നെക്കുറിച്ചൊരു പദ്ധതിയുണ്ട്‌. അതു നടപ്പിലാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന്‌ മിഷനറിമാര്‍ അവന്‌ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. അതംഗീകരിക്കാനോ അങ്ങനെ സംഭവിക്കുമെന്ന്‌ ചിന്തിക്കാനോ ആദ്യമൊന്നും അവനു സാധിച്ചിരുന്നില്ല. അങ്ങനെ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കളെപ്പറ്റിയുള്ള ഓര്‍മകള്‍ ആ കുഞ്ഞുമനസിനെ വേട്ടയാടാന്‍ തുടങ്ങുമായിരുന്നു. എങ്കിലും ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതി നിറവേറ്റണമേ എന്നവന്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. തുടക്കത്തില്‍ അവനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല ആ പ്രാര്‍ത്ഥന. യൂരി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഒരു അമേരിക്കന്‍ കുടുംബം അവനെ ദത്തെടുത്തു. അങ്ങനെ അവന്‍ യുക്രെയിനില്‍നിന്നും ചിക്കാഗോയിലെത്തി.

അവിടെയുള്ള കോളേജില്‍ ചേര്‍ന്ന യൂരിക്ക്‌ അവധിക്കാലത്ത്‌ യുവജനങ്ങള്‍ക്കായി നടത്തിയ രണ്ടാഴ്‌ചത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ദൈവത്തിന്‌ എല്ലാവരെപ്പറ്റിയും കൃത്യമായ പദ്ധതികളുണ്ടെന്ന ഓര്‍മിപ്പിക്കലോടെ അവന്‍ ക്യാമ്പില്‍ ജീവിതാനുഭവം പങ്കുവച്ചു. സ്റ്റേജില്‍നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാത്തുനില്‌പുണ്ടായിരുന്നു. ജോസഫ്‌ എന്ന്‌ സ്വയം പരിചയപ്പെടുത്തിയതിനുശേഷം അയാള്‍ പറഞ്ഞു, അടുത്ത കാലത്തുമാത്രമാണ്‌ ഞാന്‍ ക്രിസ്‌തുവിനെ അറിഞ്ഞത്‌. എന്നിട്ടയാള്‍ തന്റെ ജീവിതം യൂരിയുടെ മുമ്പില്‍ തുറന്നുവച്ചു. തകര്‍ന്നൊരു കുടുംബത്തിന്റെ വേദനകളും ദൈവത്തെ പഴിച്ചുകഴിഞ്ഞിരുന്ന ഭൂതകാലവുമായിരുന്നു അവനുണ്ടായിരുന്നത്‌. ആത്മാര്‍ത്ഥതനിറഞ്ഞ അവന്റെ സംസാരം യൂരിയെ ആകര്‍ഷിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ തമ്മില്‍ ഏറെ സമയം പലവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. ക്യാമ്പ്‌ തീരുന്നതിനുമുമ്പുതന്നെ അവര്‍ അടുത്ത സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. പിരിയുന്ന ദിവസം യൂരി പറഞ്ഞു, ``കണ്ണീരു വീണ്‌ അനാഥാലയത്തിലെ എന്റെ കിടക്ക ഒരുപാടുപ്രാവശ്യം നനഞ്ഞിട്ടുണ്ട്‌. സ്‌നേഹാന്തരീക്ഷമുള്ള ഒരു വീട്ടില്‍ ജീവിക്കാനുള്ള ഭാഗ്യവും എന്നെ പൂര്‍ണമായി മനസിലാക്കാനും എന്റെ അവസ്ഥ ഉള്‍ക്കൊള്ളാനും കഴിയുന്ന സുഹൃത്തിനും വേണ്ടിയായിരുന്നു അന്നത്തെ കണ്ണുനീര്‍ പ്രാര്‍ത്ഥനകളെല്ലാം. രണ്ടാമത്തെ പ്രാര്‍ത്ഥനക്ക്‌ ഉത്തരം ലഭിച്ചത്‌ ഇവിടെവച്ചാണെന്നുമാത്രം.'' ജോസഫിന്‌ പറയാനുണ്ടായിരുന്നത്‌ മറ്റൊന്നായിരുന്നു. ``നിങ്ങളുടെ അനുഭവം ക്രിസ്‌തുവിന്റെ കരുതലിനെയും പദ്ധതികളെപ്പറ്റിയുമൊക്കെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഒരു കാലത്ത്‌ ഞാന്‍ തള്ളിപ്പറയുകയും അവിശ്വസിക്കുകയും ചെയ്‌ത ക്രിസ്‌തുവിന്റെ സ്‌നേഹം എന്നെ ഇപ്പോള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു. ഒരു മിഷനറിയാകാന്‍ ഞാന്‍ തീരുമാനിച്ചു.''

``കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ
അവിടുത്തെ സ്‌നേഹം വലയം ചെയ്യും'' (സങ്കീ.32:10).

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.