ഒരിക്കല്‍ ഒരു സന്യാസി യാത്രക്കിറങ്ങി. വഴിമധ്യേ മറ്റൊരു ആശ്രമത്തിനടുത്തെത്തിയപ്പോള്‍ അവിടുത്തെ ആശ്രമാധിപനെ കാണാമെന്നു കരുതി അവിടെക്കണ്ട ശിഷ്യന്‍മാരോട് പറഞ്ഞു. ``നിങ്ങളുടെ ഗുരുവിനോട്
അതിഥിയുണ്ടെന്നു പറയൂ. അദ്ദേഹം വന്ന് എന്നെ സ്വീകരിക്കുമല്ലോ.'' ഈ നിര്‍ദേശം കേട്ട ശിഷ്യന്‍മാര്‍ സന്യാസിയുടെ വാക്കുകള്‍ അതേപടി ഗുരുവിനെ അറിയിച്ചു. ഗുരു അവരോട് ഇങ്ങനെ പറഞ്ഞയച്ചു, ``വിശിഷ്‌ടരായ അതിഥികളെ സ്വീകരിക്കാന്‍ ഇവിടെ സൗകര്യങ്ങളില്ലാത്തതിനാല്‍ ക്ഷമിക്കുമല്ലോ. താഴ്‌ന്ന മനുഷ്യരെ മാത്രമേ ഞങ്ങള്‍ക്കിവിടെ സ്വീകരിക്കാനാവൂ.'' മറുപടി കേട്ട സന്യാസിക്ക് കാര്യം മനസിലായി. താഴ്‌മയോടെ അദ്ദേഹം ശ്രേഷ്‌ഠനായ ആ ശ്രമാധിപന്റെ അടുത്തെത്തി. അദ്ദേഹം അതിഥിയെ ആദരവോടെ സ്വീകരിക്കുകയും ചെയ്‌തു.
``തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും. തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും'' (മത്താ. 23:12).
Read 542 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.