ആശ്രമാധിപന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു യുവാ ന്‍. ഒരു ദിവസം രാവിലെ അദ്ദേഹം യുവാനെയും കൂട്ടി കുറെ നെല്‌വിത്തുകളുമായി ലിവാന്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തിലേക്ക് പോയി. കൃഷിയിടത്തില്‍ നിറയെ
കളകളായിരുന്നു. ഗുരു ലിവാനോട് പറഞ്ഞു: ``എന്റെ കൈ യില്‍ വിശേഷപ്പെട്ട നെല്‌വിത്തുകളുണ്ട്. വിത്തുകള്‍ നിന്റെ കൃഷിയിടത്തില്‍ വിതയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. കൃഷിയിടം ഉഴുത് കളകള്‍ കളഞ്ഞ് ആവശ്യമായ വെള്ള വും നിറച്ചിടണം.''
ഏതാനും ദിവസം കഴിഞ്ഞ് അവര്‍ ലിവാന്റെ കൃഷിയിടത്തിലെത്തി. പക്ഷേ, കൃഷിയിടം ഒരുക്കിയിരുന്നില്ല. വീണ്ടും ഗുരുവും ശിഷ്യനും ലിവാനോട് കൃഷിയിടം ഒരുക്കിയിടാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ലിവാന്‍ പറഞ്ഞു: ``ഗുരോ, എല്ലാ വര്‍ഷവും ഈ കൃഷിയിടത്തില്‍ ഞാന്‍ കൃഷി ചെയ്യുന്നതാണ്. അങ്ങ് ഇപ്പോള്‍ത്തന്നെ വിത്തു വിതച്ചാലും.'' ``നിലം ഉഴുത് കളകളെല്ലാം കളഞ്ഞ് ന ന്നായി ഒരുക്കിയാല്‍ മാത്രമേ വിത്തുകളില്‍നിന്ന് നൂറുമേനി ഫലം കിട്ടൂ'' ഗുരു പറഞ്ഞു. പിറ്റേദിവസം എത്താമെന്ന് പറഞ്ഞ് അവര്‍ മടങ്ങി. ഗുരുവും ശിഷ്യനും ദിവസവും ലിവാന്റെ കൃഷിയിടത്തില്‍ പോകുന്നതു ശീലമായി. പക്ഷേ, കൃഷിയിടം പഴയതുപോലെ ഉപയോഗശൂന്യമായി കിടന്നിരുന്നു.
ഒരു ദിവസം ഗുരു യുവാനോട് പറഞ്ഞു: `` നമ്മള്‍ പറയുന്നത് ലിവാന്‍ അനുസരിക്കുമെന്ന് തോന്നുന്നില്ല. നമുക്ക് ഇന്ന് നെല്‌വിത്തുകള്‍ വിതയ്‌ക്കാം.'' യുവാന്‍ പറഞ്ഞു, ``വേണ്ട ഗുരോ, ഈ അമൂല്യമായ വിത്തുകള്‍ ഇ വിടെ വിതച്ച് നശിപ്പിക്കേണ്ട. നമ്മള്‍ ലിവാനെ സഹായിക്കാന്‍ ത യാറായി എത്ര ദിവസമായി ഈ കൃഷിയിടത്തിലേക്ക് വരുന്നു. പക്ഷേ, അദ്ദേഹം കൃഷിയിടം ഒരുക്കാന്‍ തയാറാകുന്നില്ല. പിന്നെ എന്തിനാണ് ഈ വിത്തുകള്‍ പാഴാക്കുന്നത്?''
വിത്തു വിതയ്‌ക്കാതെ അവര്‍ ആശ്രമത്തിലേക്കു മടങ്ങി. പോകുന്നവഴി ഗുരു യുവാനോട് പറഞ്ഞു: ``നമ്മുടെ മനസും ശരീരവും ഈ കൃഷിയിടംപോലെയാണ്.'' ഓരോ ദിവസവും ദൈവം നമ്മുടെ മുമ്പിലേക്ക് ധാരാളം അവസരങ്ങളുമായി കടന്നുവരുന്നു. ഒരുങ്ങിയിരുന്നാല്‍ മാത്രമേ അവ നമ്മില്‍ ദൈവം നിക്ഷേപിക്കൂ. ഒരുങ്ങിയിരിക്കുന്ന വ്യക്തി അവ സ്വീകരിച്ച് നൂറുമേനി ഫലം പുറപ്പെടുവിക്കുകയും സമൂഹത്തിന് നന്മയായി മാറുകയും ചെയ്യും.
``വീശുമുറം അവന്റെ കൈയിലുണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും; പതിര് കെ ടാത്ത തീയില്‍ കത്തിച്ചുകളയുകയും ചെയ്യും'' (മത്തായി 3:12).
Read 557 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.