പ്രസന്നമായ ഒരു സായാഹ്നത്തില്‍ മൈതാനത്ത് ഒരു കുട്ടി സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. അതു കണ്ടിട്ട് ഒരു യാത്രക്കാരന്‍ ചോദിച്ചു: ``എന്തിനാണ് നീ ഇങ്ങനെ തുള്ളിച്ചാടുന്നത്?'' അവന്‍ മറുപടി
നല്‌കി. ``എന്റെ പട്ടം വളരെ ഉയരത്തില്‍ പറക്കുകയാണ്.'' അയാള്‍ മുകളിലേക്ക് നോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. ``എവിടെയാണ് നിന്റെ പട്ടം, കാണുന്നില്ലല്ലോ.'' അവന്‍ പറഞ്ഞു, ``പട്ടം കാണുന്നില്ലെങ്കിലും എന്റെ കയ്യില്‍ പട്ടത്തിന്റെ നൂലുണ്ട്. അതിന്റെ ചലനത്തില്‍നിന്ന് പട്ടം വളരെ ഉയരത്തില്‍ പറക്കുകയാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിയും. വേണമെങ്കില്‍ പിടിച്ചുനോക്കിക്കോളൂ.'' ``വേണ്ട, എനിക്ക് മനസിലായി'' എ ന്നുപറഞ്ഞ് ആ യാത്രക്കാരനും അവന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
ദൈവത്തെ നഗ്നനേത്രങ്ങള്‍കൊണ്ട് കാ ണാന്‍ സാധിക്കില്ലെങ്കിലും ആ സാന്നിധ്യം വി ശ്വാസത്തിന്റെ കണ്ണുകളിലൂടെ തിരിച്ചറിയണം.
``കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക;
സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്'' (സുഭാ.3:5).
Read 583 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.