ഗ്രാമത്തിലെ പലചരക്ക് കച്ചവടക്കാരന്റെ കടയിലെ ബള്‍ബുകള്‍ നല്ല പ്രകാശമുള്ളവയായിരുന്നു. ഒരു ദിവസം സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരാള്‍ ചോദിച്ചു, ``ഏതു കമ്പനിയുടെ ബള്‍ബുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്. ഒരിക്കലും പ്രകാശം കുറഞ്ഞതായി കണ്ടിട്ടില്ലല്ലോ.'' എന്റെ കടയിലെ ബള്‍ബുകള്‍ വല്ലപ്പോഴുമൊക്കെ ഫ്യൂസാവുകയും മങ്ങുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അവ കൃത്യമായി മാറിയിടുന്നതുകൊണ്ടാണ് എപ്പോഴും നന്നായി പ്രകാശിക്കുന്നതെന്നതായിരുന്നു കച്ചവടക്കാരന്റെ മറുപടി.
പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കുംനോക്കി ആകുലപ്പെടാതെ അവ ജീവിതത്തിന്റെ ഭാഗമാണെന്നുള്ള തിരിച്ചറിവോടെ സ്വീകരിക്കാന്‍ കഴിഞ്ഞാലേ എപ്പോഴും നിറം മങ്ങാതെ പ്രകാശിക്കുന്ന ബള്‍ബുകളെപ്പോലെ ജീവിതം പ്രകാശമാനമാവുകയുള്ളൂ.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.