മകനെ മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ചെറുപ്പം മുതല്‍ സ്ഥിരമായി പ്രാക്‌ടീസിനു പോകാനും കളിക്കാനുമൊക്കെ അ ദ്ദേഹം പ്രേരിപ്പിക്കുമായിരുന്നു. ഫുട്‌ബോള ര്‍ക്ക് വേണ്ട ശാരീരികക്ഷമതയോ കളിക്കാനുള്ള കഴിവോ ഇല്ലായിരുന്നെങ്കിലും കളിയോടുള്ള അര്‍പ്പണമനോഭാവത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് അവന് പലപ്പോഴും ടീമില്‍ ഇടംകിട്ടിയിരുന്നത്. വല്ലപ്പോഴുമൊക്കെ പകരക്കാരനായി മാത്രമായിരുന്നു അവനെ കളിപ്പിച്ചിരുന്നതും. മത്സരങ്ങള്‍ കാണാന്‍ പിതാവ് സ്ഥിരമായി വരുകയും ചെയ്യുമായിരുന്നു. മകന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ആ പിതാവിന്റെ വരവുതന്നെ പലര്‍ക്കുമൊരു തമാശയായിരുന്നു. കോളജ് ടീമിലും സ്ഥിരമായി അവന്‍ പകരക്കാരനായിരുന്നു. അടു ത്തു നടക്കാന്‍ പോകുന്ന പേരുകേട്ട ആ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള പരിശീലനമത്സരത്തിലാണ് ആദ്യമായി അവന്റെ പേരില്‍ ഒരു ഗോള്‍ പിറന്നത്. ആ വിവരം പിതാവിനെ അറിയിക്കാന്‍ ഫോണ്‍വിളിച്ചപ്പോഴാണ് അദ്ദേഹം ആശുപത്രിയിലാണെന്നുള്ള വിവരം അറിഞ്ഞത്. ഉടന്‍തന്നെ അവന്‍ നാട്ടിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തിനുശേഷം പിതാവ് മരിച്ചവിവരം കോളജില്‍ അറിഞ്ഞു.
ഫൈനല്‍ മത്സരം നടക്കുമ്പോഴാണ് പിന്നീടവന്‍ കോളജില്‍ എത്തിയത്. അവന്റെ ടീം മൂന്നു ഗോളുകള്‍ക്ക് പുറകിലായിരുന്നു. കോച്ചിനെ സമീപിച്ച് അവസരം നല്‌കുമോ എന്നവന്‍ ചോദിച്ചു. ആ അവസരത്തില്‍ അങ്ങനെ ചെയ്യുന്നത് നല്ലൊരു തീരുമാനമല്ലെന്ന് ബോധ്യമുണ്ടായിരുന്ന അദ്ദേഹം സമ്മതിച്ചില്ല. വീണ്ടും കെഞ്ചി ചോദിച്ചതുകൊണ്ട് കോച്ച് അവന് അവസരം കൊടുത്തു. മൂന്നു മിനിറ്റിനകം അവന്‍ ഒരു ഗോളടിച്ചു. കളി തീരുമ്പോള്‍ അവന്റെ ടീം ഒരു ഗോളിന് വിജയിച്ചു. നാല് ഗോളുകളും അവന്റെ വകയായിരുന്നു. നിനക്കെങ്ങനെയാണ് ഇതുപോലെ കളിക്കാന്‍ സാധിച്ചതെന്ന് കോച്ച് അവനോടു ചോദിച്ചു. ``എന്റെ പിതാവ് മരിച്ച വിവരം സാറിനറിയാമല്ലോ. പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകുമായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം എന്റെ കളി കണ്ടിട്ടില്ല. കാരണം, പിതാവ് അന്ധനായിരുന്നു. ഇന്നദ്ദേഹം സ്വര്‍ഗത്തിലിരുന്ന് എന്റെ കളി കാണുന്നുണ്ടായിരിക്കും. അപ്പോള്‍ എനിക്കങ്ങനെ കളിക്കാതിരിക്കാനാവില്ല.'' വിതുമ്പലോടെയാണ് അവനത് പറഞ്ഞത്.
കൃത്യമായ ലക്ഷ്യം ഇല്ലാത്തതുകൊണ്ടാണ് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നത്.
Read 994 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.