എന്റെ കൈകള്‍ ചെറുതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പൂര്‍ണത പ്രതീക്ഷിക്കരുത്. ബെഡ്ഡില്‍ ഷീറ്റ് വിരിക്കുമ്പോള്‍ അല്‌പം ചുളുങ്ങിയതിലും നോട്ടുബുക്കില്‍ വരച്ച പടങ്ങള്‍ അല്‌പം ചെരിഞ്ഞതിന്റെ പേരിലുമൊന്നും കുറ്റപ്പെടുത്തരുത്.
എന്റെ കാലുകള്‍ തീരെ ചെറുതല്ലേ. അതുകൊണ്ട് വേഗത്തില്‍ നടക്കാത്തതിന്റെ പേരില്‍ എന്നെ വഴക്കുപറയരുത്.
എന്റെ ജിജ്ഞാസയുടെയും സംശയങ്ങളുടെയും പേരില്‍ കളിയാക്കുകയോ വഴക്കുപറയുകയോ ചെയ്യരുത്. അറിയില്ലാത്തതുകൊണ്ടല്ലേ ഞാന്‍ ചോദിക്കുന്നത്.
എപ്പോഴെങ്കിലും എനിക്കു തെറ്റ് സംഭവിച്ചാല്‍ സ്‌നേഹത്തോടെ ഉപദേശിക്കാന്‍ അമ്മയും പപ്പയും ശ്രദ്ധിക്കുമല്ലോ. ഞാന്‍ ദൈവത്തിന്റെ സമ്മാനമാണെന്നത് മറക്കരുതേ.
നിങ്ങളുടെ ആരാധനയല്ല എനിക്കാവശ്യം. സ്‌നേഹവും കരുതലും ധൈര്യപ്പെടുത്തലുമാണ്.
ഞാന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും തടസവാദങ്ങള്‍ നിരത്തരുത്. തോല്‍വികള്‍ സംഭവിച്ചാലും അതില്‍നിന്നും പുതിയ പാഠങ്ങളാണല്ലോ എനിക്കു ലഭിക്കുന്നത്.
ചെയ്യാന്‍ എനിക്കു സാധിക്കാത്ത കാര്യങ്ങള്‍ ബലമായി ഏല്‌പിക്കരുത്. അതെന്റെ ആത്മവിശ്വാസം തകര്‍ക്കും. മറ്റു സഹോദരങ്ങളുടെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്.
ദേവാലയത്തില്‍ പതിവായി എന്നെ കൊണ്ടുപോകണേ.
Thursday, 07 April 2011 14:35
ഏഴുവയസുകാരി മാതാപിതാക്കളെ ഓര്‍മിപ്പിക്കുന്നത്
Written by Shalom Editor
വീട്ടിലെ ജോലികളും പറമ്പിലെ പണികളുമൊക്കെ തീര്‍ന്നിട്ട് എന്നോട് സംസാരിക്കാമെന്നും കാഴ്‌ചകള്‍ കാണിക്കാമെന്നും അമ്മയും പപ്പയും വിചാരിക്കരുത്. അതൊരിക്കലും സാധിക്കില്ല.
Read 1318 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.