ടോണി ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്തിലും നന്മ കണ്ടെത്തുന്നതായിരുന്നു അയാളുടെ പ്രത്യേകത. തന്മൂലം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ടോണിയുടെ സാമീപ്യംതന്നെ ഏറെ ആനന്ദകരമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഓഫീസി ല്‍നിന്നും വീട്ടിലെത്തിയപ്പോള്‍ പതിവിലേറെ ക്ഷീണം തോന്നിയതുകൊണ്ട് നേരത്തേ കിടന്നു. രാത്രിയില്‍ ക ടുത്ത പനിയായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ കുറവുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാളുടെ മുഖം ഒരു വശത്തേക്ക് കോടി. മുഖത്തിന്റെ ഒരു ഭാഗത്തെ മാംസപേശികള്‍ മരവിച്ചതാണ് കാരണമെന്ന് ഡോക്‌ടര്‍മാര്‍ കണ്ടെത്തി. മുഖത്തിന് മാറ്റംവരാന്‍ സമയമെടുക്കുമെന്നും, പൂര്‍ണമായി പഴയതുപോലെയാകാന്‍ സാധ്യത കുറവാണെന്നുമായിരുന്നു ഡോക്‌ടര്‍മാരുടെ അഭിപ്രായം. ആ അറിവ് ടോണിയെ വല്ലാതെ തളര്‍ ത്തി. സുഹൃത്തുക്കളെയൊക്കെ അഭിമുഖീകരിക്കാന്‍തന്നെ പ്രയാസം അനുഭവപ്പെട്ടു.
ഒരു ദിവസം, തനിക്ക് എന്തുകൊണ്ട് ഈ അവസ്ഥയെ അംഗീകരിച്ചുകൂടാ എന്നൊരു ചിന്ത അയാളുടെ മനസിലൂടെ കടന്നുപോയി. രോഗാവസ്ഥയെ മനസുകൊണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞപ്പോള്‍ പഴയ പ്രസന്നത അയാളില്‍ തിരിച്ചെത്തി. പിറ്റേദിവസം മുതല്‍ പഴയതുപോലെ ഓഫീസില്‍ പോകാന്‍ തുടങ്ങി. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ച തോന്നല്‍പോലും ടോണിയില്‍ ഇല്ലെന്ന് സഹപ്രവര്‍ത്തകര്‍ക്ക് തോന്നി. ഏതാനും മാസങ്ങള്‍ അങ്ങനെ കടന്നുപോയി. ഒരു ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയ അയാള്‍ മുഖം പഴയതുപോലെയായി എന്നു തിരിച്ചറിഞ്ഞു. ആ വാര്‍ത്ത ഡോക്‌ടര്‍മാരെയും അ ത്ഭുതപ്പെടുത്തി. അത്രയും പെട്ടെന്നൊ രു മാറ്റം അവരും പ്രതീക്ഷിച്ചിരുന്നില്ല. ആ സൗഖ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് അയാളുടെ പോസിറ്റീവായുള്ള മാനസികാവസ്ഥയാണെന്നായിരുന്നു ഡോ ക്‌ടര്‍മാരുടെ അഭിപ്രായം.
``....ഞെരുക്കുന്ന ദൗ ര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സ ഹനത്തിന്റെ ചൂളയില്‍ കര്‍ത്താവി നു സ്വീകാര്യരായ മനുഷ്യരും (പ്രഭാ.2:4-5).
Read 1574 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.