വ്യത്യസ്‌തമായ സംശയവുമായിട്ടായിരുന്നു വിദ്യാ ര്‍ത്ഥി പ്രഫസറെ സമീപിച്ചത്. അധികാരം, സമ്പത്ത്, ആയുധങ്ങള്‍ തുടങ്ങി മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കാന്‍ ശക്തിയുള്ളത് എന്തിനെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ``ഈ പറഞ്ഞതിനെല്ലാം വലിയ സ്വാധീനമുണ്ടെങ്കിലും ഇവയെക്കാള്‍ ശക്തമായത് മനുഷ്യന്റെ ചിന്തകളാണ്'' പ്രഫസര്‍ പറഞ്ഞു. തന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണമായി മനസിലായിട്ടില്ലെന്ന് ആ ചെറുപ്പക്കാരന്റെ മുഖഭാവത്തുനിന്നും വായിച്ചെടുത്ത പ്രഫസര്‍ ഒന്നുകൂടി വിശദീകരിച്ചു. ``ലോകത്തെപോലും മാറ്റിമറിക്കാന്‍ ചിന്തകള്‍ക്ക് കഴിയും. യുദ്ധങ്ങള്‍പ്പോലും ആദ്യം വിജയിക്കുന്നത് മനസിലാണ്. ആയുധങ്ങള്‍ക്ക് അവിടെയും രണ്ടാം സ്ഥാനമേയുള്ളൂ. ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങള്‍ ഉണ്ടെങ്കിലും മനസ് ശക്തമല്ലെങ്കില്‍ പരാജയപ്പെടുമെന്നുറപ്പാണ്.''
Read 1652 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.