Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Monday, 06 February 2012 11:05

വിശുദ്ധ അന്ന ലൈന്‍

Written by  സൂസന്‍ ബ്രിജേഷ്‌
Rate this item
(8 votes)

വൈദികനെ സംരക്ഷിച്ചതിന് തൂക്കിലേറ്റപ്പെട്ട വിശുദ്ധ10

''ഞാന്‍ ഒരു വൈദികനെ സംരക്ഷിച്ചതിനാണ് ഇപ്പോള്‍ ഈ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. അതില്‍ പശ്ചാത്തപിക്കുന്നതിനെക്കാള്‍ ആയിരം പേരെ സംരക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു.'' കഴുമരത്തിന്റെ ചുവട്ടില്‍നിന്നാണ് 34 വയസുള്ള ആ യുവതി ഇങ്ങനെ പറഞ്ഞത്. ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് വൈദികരെ സംരക്ഷിച്ചതിനായിരുന്നു അന്ന ലൈന്‍ അറസ്റ്റുചെയ്യപ്പെട്ടത്. വിചാരണവേളയില്‍ കുറ്റം നിഷേധിക്കുന്നതിനു പകരം തനിക്ക് കൂടുതല്‍പ്പേരെ സംരക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്നതില്‍ പരിഭവപ്പെടുകയായിരുന്നു അവള്‍.
ഇംഗ്ലണ്ടില്‍, കാല്‍വനിസ്റ്റ് ചിന്താഗതിക്കാരനായ ഹെയ്ഹാമിന്റെ രണ്ടാമത്തെ മകളായിട്ടാണ് 1567-ല്‍ അന്ന ജനിച്ചത്. യൗവനത്തിലേക്ക് എത്തിയപ്പോഴേ ക്കും അന്നയും സഹോദരന്‍ വില്ല്യമും കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നു. അതിനാല്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കപ്പെട്ടു. 1586ല്‍ റോഗര്‍ ലൈനുമായി അന്നയുടെ വിവാഹം നടന്നു. റോഗറും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിനാല്‍ പിതാവിന്റെ സ്വത്തില്‍നിന്ന് അവകാശമൊന്നും ലഭിച്ചിരുന്നില്ല. റോഗറും അന്നയുടെ സഹോദരന്‍ വില്ല്യമും വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നുകൊണ്ടിരിക്കവേ പിടിക്കപ്പെട്ടു. അവരെ ജയിലിലടക്കുകയും, പിന്നീട് നാടുകടത്തുകയും ചെയ്തു. റോഗര്‍ ഫ്‌ളാന്‍ഡേര്‍സ് എന്ന സ്ഥലത്താണ് എത്തിച്ചേര്‍ന്നത്. അവിടെയായിരുന്ന സമയങ്ങളില്‍ സ്‌പെയിനിലെ രാജാവ് അദ്ദേഹത്തിന് ഒരു തുക നല്കിയിരുന്നു. ആ തുക റോഗര്‍ ഭാര്യ അന്നയ്ക്ക് അയച്ചുകൊടുത്തിരുന്നു.

ഈ കാലഘട്ടത്തില്‍ ഫാ. ജോണ്‍ ജെറാര്‍ഡ് ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികര്‍ക്കുവേണ്ടി ഒരു ഭവനം തുടങ്ങി. അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏല്പിച്ചത് അന്നയെ ആയിരുന്നു. 1597 ആയപ്പോഴേയ്ക്കും ആ ഭവനം സുരക്ഷിതമല്ല എന്ന് കണ്ട് മറ്റൊരു ഭവനം അദ്ദേഹം സ്ഥാപിച്ചു. പുതിയ സ്ഥലത്തും അന്നയ്ക്കായിരുന്നു ചുമതല. 1601, ഫെബ്രുവരി രണ്ടിന് ഫാ. ഫ്രാന്‍സിസ് കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ അറസ്റ്റുചെയ്യുന്നതിനായി പട്ടാളക്കാര്‍ എത്തി. ആ സമയത്ത് അവിടെയുണ്ടായിരുന്ന സുരക്ഷിത സങ്കേതത്തിലേക്ക് മാറുവാന്‍ വൈദികന് സാധിച്ചു. എന്നാല്‍, ആ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന അന്നയും അവിടെ ഉണ്ടായിരുന്ന രണ്ട് പേരും അറസ്റ്റുചെയ്യപ്പെട്ടു.

ബെയ്‌ലി എന്ന സ്ഥലത്ത് വച്ച് 1601, ഫെബ്രുവരിയില്‍ അന്നയെ വിചാരണചെയ്തു. ആരോഗ്യം തീരെ ക്ഷയിച്ചിരുന്നതിനാല്‍ വിചാരണയ്ക്കായി അന്നയെ എടുത്തുകൊണ്ടാണ് പോയിരുന്നത്. ഒരാളെ ഒളിപ്പിച്ചതിനെയോര്‍ത്ത് പരിതപിക്കുന്നതിന് പകരം ആയിരം പേരെ സംരക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ലല്ലോയെന്ന ദുഖം കോടതിയില്‍ അവള്‍ പറഞ്ഞു. ജോണ്‍ പോഫാം എന്ന ജഡ്ജി അടുത്ത ദിവസം തന്നെ അവളെ തൂക്കികൊല്ലാന്‍ വിധിച്ചു.

1601 ഫെബ്രുവരി 27 ന് അവളെ തൂക്കിലേറ്റി. അന്നയുടെ മരണശേഷം ഫാ. റോജര്‍ ഫോളിക്കിനെയും, ഫാ. മാര്‍ക്ക് ബാര്‍ക് വര്‍ത്തിനെയും തൂക്കിലേറ്റി. ~
അന്നയെ 1929 ഡിസംബര്‍ 15ന് പയസ് പതിനെന്നാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവള്‍ എന്ന് നാമകരണം ചെയ്തു. 1970 ഒക്‌ടോബര്‍ 25ന് അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫെബ്രുവരി 27 ന് തിരുസഭ വിശുദ്ധ അന്നയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.