ശാലോം ടി.വി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി ലഭിച്ചു. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്കിയ ഷെവലിയര്‍ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തി. എറണാകുളം പി.ഒ.സിയില്‍ നടന്ന കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം.
സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം ബെന്നി പുന്നത്തറയ്ക്ക് ബൊക്കെയും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോ ര്‍ജ് ആലഞ്ചേരി വിശുദ്ധഗ്രന്ഥവും സമ്മാനിച്ചു. 20 വര്‍ഷമായി ക്രൈസ്തവ മാധ്യമരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം നല്കിയത്.
2002 ല്‍ കെ.സി.ബി.സിയുടെ മാധ്യമ അവാര്‍ഡും 2006 ല്‍ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദര്‍ശന അവാര്‍ഡും 2007 ല്‍ ബെറ്റര്‍ ലൈഫ് മൂവ്‌മെന്റ് നല്കിയ കേരളസഭാതാരം അവാര്‍ഡും 2010 ല്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 'ഈ നൂറ്റാണ്ടിന്റെ അല്മായപ്രേഷിതന്‍' അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2010 ല്‍ 'ഷീനാര്‍ സമതലത്തിലെ വിലാപങ്ങള്‍' എന്ന പുസ്തകം ബിഷപ് വള്ളോപ്പിള്ളി അവാര്‍ഡിനും അര്‍ഹമായി.
Read 365 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.