അറ്റ്‌ലാന്റ: ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന അമേരിക്കയില്‍ വിശ്വാസത്തി ന്റെ പുത്തന്‍ കാറ്റുവീശുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദൈവവിളികളില്‍ ഉണ്ടായ വര്‍ദ്ധനവാണ് അതിലൊന്ന്.
പൗരോഹിത്യ പരിശീലനത്തിനായി കടന്നുവരുന്നവരുടെ എണ്ണത്തില്‍ എട്ടുവര്‍ഷമായി ക്രമാനുഗതമായ വര്‍ധനവുള്ളതായി ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്ലെഡ് റിസര്‍ച്ച് നടത്തിയ സമീപകാല പഠനം വെളിപ്പെടുത്തുന്നു. ബിരുദധാരികളും പരിചയസമ്പന്നരുമായ പലരും ഉയര്‍ന്ന ജോലികള്‍ ഉപേക്ഷിച്ചാണ് ദൈവവിളി സ്വീകരിക്കുന്നത്.
നിലവില്‍ അമേരിക്കയിലെ സെമിനാരികളില്‍ 3,394 രൂപതാ വിദ്യാര്‍ത്ഥികളും 1,853 സന്യാസസഭാ വിദ്യാര്‍ത്ഥികളുമാണുള്ളത്.
കാത്തലിക് കം ഹോമിന്റെ പ്രവര്‍ത്തനഫലമായുള്ള മാറ്റമാണ് അടുത്തത്. കത്തോലിക്കാ വിശ്വാസത്തില്‍നിന്ന് അകന്ന് കഴിയുന്നവരെ ബോധവത്ക്കരണത്തിലൂടെ വിശ്വാസത്തില്‍ തിരികെകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള മാധ്യമശുശ്രൂഷയായ 'കാത്തലിക് കം ഹോ'മിന്റെ പരസ്യകാംപയ്‌നിലൂടെ ഏകദേശം 10ലക്ഷത്തോളം പേര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ 250 ദശലക്ഷം ടി.വി പ്രേക്ഷകരെ ലക്ഷ്യം വച്ച് തയാറാക്കിയ, 'സഭയില്‍ നിന്ന് താങ്കള്‍ അകലെയാണെങ്കില്‍ വീട്ടിലേക്ക് മടങ്ങിവരൂ' എന്ന ആഹ്വാനം പ്രധാന ടെലിവിഷന്‍ ചാനലുകളിലെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഈ കാംപയ്ന്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബകൂട്ടായ്മയിലേക്ക് നയിക്കുമെന്ന് കാത്തലിക് കം ഹോം സ്ഥാപകന്‍ ടോം പീറ്റേഴ്‌സണ്‍ പറയുന്നു.
അമേരിക്കയിലെ 30,000 കുടുംബങ്ങളാണ് കത്തോലിക്കാ സഭയിലെ വിശ്വാസസൗന്ദര്യം വീണ്ടും ആസ്വദിക്കാനായി അയല്‍ക്കാരെയും ബന്ധുക്കളെയുമെല്ലാം കാത്തലിക് കം ഹോം സന്ദേശങ്ങളിലൂടെ പ്രേരിപ്പിക്കുന്നത്. കത്തോലിക്കാ സഭയുടെ സൗന്ദര്യവും ചരിത്രവുമാണ് പരസ്യത്തില്‍ നിറയുന്നത്; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.