ലാഹോര്‍: പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ മതവിദ്വേഷമെന്ന് യു.എസ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ച് സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌കൂളിലെയും മദ്രസകളിലെയും പുസ്തകങ്ങളിലാണ് ഇത്തരത്തിലുള്ള ഭാഗങ്ങള്‍ ഉള്ളതെന്നും അത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷവും വിവേചനവും ക്ഷണിച്ചുവരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സ്‌കൂളുകളില്‍ ഇത്തരത്തിലുള്ള ക്ലാസുകള്‍ നല്കുന്നതുകൊണ്ടാണ് പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടയില്‍ പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നിരോധിത ടെക്സ്റ്റ് മെസേജ് വാക്കുകളുടെ പട്ടികയില്‍ യേശുക്രിസ്തുവിനെയും ഉള്‍പ്പെടുത്തിയത് പരക്കെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. പാക്കിസ്ഥാനില്‍ നിരോധിച്ച 1695 അശ്ലീല വാക്കുകകളുടെ പട്ടികയിലാണ് യേശുക്രിസ്തുവിന്റെ പേരും ഉള്‍പ്പെടുത്തിയത്. അവസാനനിമിഷം പട്ടികയില്‍ നിന്നും ആ വാക്ക് നീക്കം ചെയ്ത നടപടിയെ കത്തോലിക്കാസഭാ നേതാക്കള്‍ സ്വാഗതം ചെയ്തു. ഏതായാലും പുതിയതായി ഇറക്കിയ ലിസ്റ്റില്‍നിന്ന് മതസ്വാതന്ത്ര്യത്തിന് ഏറ്റവും ഹാനികരമായ നടപടി നീക്കം ചെയ്തുവെന്നാണ് ലാഹോര്‍ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ ഷാ പ്രതികരിച്ചത്. .







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.