വത്തിക്കാന്‍: വിശ്വാസസംരക്ഷണത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഓസ്ട്രിയായിലെ രൂപതാ വൈദികനായ കാള്‍ ലാംപേര്‍ട്ട് മറ്റൊരു പൗലോസ് അപ്പസ്‌തോലന്‍ ആയിരുന്നു എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. നാസി ഭരണകാലത്ത് ഗവണ്‍ മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് മൂന്നു തവണ അറസ്റ്റ് ചെയ്യപ്പെടുകയും മറ്റ് രണ്ട് വൈദികരോടൊപ്പം 1944 നവംബര്‍ 13 ന് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത കാളിനെ നവംബര്‍ 13 നാണ് സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അന്ധകാരത്തിന്റെ പ്രവൃത്തികള്‍ ഉപേക്ഷിച്ച് നമുക്ക് പ്രകാശത്തിന്റെ പുത്രരാകാം എന്ന അപ്പസ്‌തോലന്റെ ആഹ്വാനം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ കാള്‍ ലാംപേര്‍ട്ട് അറിഞ്ഞിരുന്നു. 'ഞാന്‍ എന്റെ സഭയെ സ്‌നേഹിക്കുന്നു, ഞാന്‍ സഭയോടും എന്റെ പൗരോഹിത്യത്തോടും എന്നും വിശ്വസ്തനായിരിക്കും. ഞാന്‍ ക്രിസ്തുവിന്റെ പക്ഷത്താണ്. ഞാന്‍ അവിടുത്തെ സഭയെ സ്‌നേഹിക്കുന്നു.' ഇതായിരുന്നു ഫാ. കാളിന്റെ ജീവിതപ്രമാണം; മാര്‍പാപ്പ ഓര്‍മിച്ചു.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.