ഇറ്റലി: കുട്ടികളില്‍ മാതാവിനോടുള്ള ഭക്തി വളര്‍ത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 'മേരി, മദര്‍ ഓഫ് ജീസസ്' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലൂടെയാണ് മരിയഭക്തി കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
മേരി നമ്മെപ്പോലെതന്നെ ജീവിതത്തില്‍ എല്ലാ വേദനകളും ദുഃഖങ്ങളും അനുഭവിച്ചു. എങ്കിലും അവള്‍ ദൈവത്തില്‍ വിശ്വസിക്കുകയും എല്ലാം ദൈവത്തില്‍ ഭരമേല്പിക്കുകയും ചെയ്തു. ആ മനോഭാവമാണ് ജീവിതം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടവും മനോഹരവുമാക്കുന്നത്; പുസ്തകം വ്യക്തമാക്കുന്നു.
എല്ലാ ദിവസവും ഉറങ്ങുന്നതിന് മുന്‍പ് മുട്ടുകുത്തിനിന്ന് ഒരു 'നന്മനിറഞ്ഞ മറിയമേ..' എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്നും അതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും പുസ്തകത്തിന്റെ അവതാരികയില്‍ മാര്‍പാപ്പ പറയുന്നുണ്ട്.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.