അസ്സീസി: അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും പുതിയമുഖങ്ങള്‍ തിരിച്ചറിയണമെന്ന് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ. ലോകമത സമാധാന സമ്മേളനത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സെന്റ് ഫ്രാന്‍സീസ് ബസിലിക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുനൂറോളം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനം മഹായുദ്ധമാണ്. ശത്രുവിനെ ഏതുതരത്തിലും നശിപ്പിക്കാനാണ് അത് ലക്ഷ്യംവയ്‌ക്കുന്നത്. നിഷ്‌ക്കളങ്ക ജീവിതങ്ങളെ കശക്കിയെറിയുന്നവര്‍ക്ക് ഏതുവിധേനയും ശത്രുമുഖത്തുള്ളവരെ നശിപ്പിക്കണമെന്നേയുളളൂ. കുരിശിലെ ക്രിസ്‌തു ദൈവത്തിന്റെ അടയാളമാണ്. അതുകൊണ്ടുതന്നെ ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള ഉപകരണമായി മാറാന്‍ ഓരോ ക്രിസ്‌ത്യാനിക്കും കടമയുണ്ട്; മാര്‍പാപ്പ പറഞ്ഞു.
70 ഇസ്ലാമിക മതപണ്‌ഡിതര്‍, മൂന്ന് ജൈനന്മാര്‍, അഞ്ച് സിക്ക്, 67 ബുദ്ധമതക്കാര്‍ എന്നിങ്ങനെ ഇരുനൂറോളം മതനേതാക്കള്‍ അമ്പതുരാജ്യങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തു. വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകമത സമാധാന സമ്മേളനം തുടങ്ങിയത്.
Read 216 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.