റോം: പഞ്ചക്ഷതധാരിണിയും ബെനിറ്റോ മുസോളിനിയുടെ പതനം പ്രവചിച്ച സന്യാസിനിയുമായ ഇറ്റാലിയന്‍ മിസ്റ്റിക് എലെന എയിലോയെ വിശുദ്ധര്‍ക്കുവേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാറ്റോ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വാഴ്‌ത്തപ്പെട്ട എലെനയുടെ സ്വദേശമായ ഇറ്റലിയിലെ കലാബ്രിയായിലായിരുന്നു ചടങ്ങുകള്‍. ലിറ്റില്‍ സി സ്റ്റേഴ്‌സ് ഓഫ് ദ പാഷന്‍ ഓഫ് ഔര്‍ ലോഡ് ജീസസ് ക്രൈസ്‌റ്റ് എന്ന സഭാസ്ഥാപകയായിരുന്നു വാഴ്‌ത്തപ്പെട്ട എലേന.
1922 മാര്‍ച്ച് മാസത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് ഓഫ് പൗളയുടെ 13-ാം വെള്ളി ഭക്താഭ്യാസം ആചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാഴ്‌ത്തപ്പെട്ട എലെനക്ക് പഞ്ചക്ഷതം ലഭിച്ചത്. പിന്നീട് എല്ലാ വെള്ളിയാഴ്‌ചകളിലും പഞ്ചക്ഷതങ്ങളില്‍നിന്ന് രക്തം വമിച്ചിരുന്നു, പ്രത്യേകിച്ചും ദു:ഖവെള്ളിയാഴ്‌ച. 1928-ല്‍ ജിന മസായോടൊപ്പം അവള്‍ സന്യാസ സഭ സ്ഥാപിച്ചു. സിസ്റ്റര്‍ എലേന 1961-ല്‍ 66-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
Tuesday, 08 November 2011 14:18
പഞ്ചക്ഷതധാരിണിയായ സിസ്റ്റര്‍ എലേനയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
Written by Shalom Editor
Read 332 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.