ലോസ് ആഞ്ചലസ്: ശാ ലോം അമേരിക്കയില്‍നിന്നും ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കുന്നു. അമേരിക്കയില്‍ നടന്ന ശാലോം ഫെസ്റ്റിവലിന്റെ സ മാപന ശ്രുശ്രൂഷകള്‍ക്ക് വേദിയായ ചാറ്റ്‌സ്‌വര്‍ത്ത് (ലോസ് ആഞ്ചലസ്) സെന്റ് ജോണ്‍് യൂഡ്‌സ് ദേവാലയത്തില്‍ വച്ച് ശാലോം മിനിസ്‌ട്രീസ് ചെയര്‍മാന്‍ ബെന്നി പുന്നത്തറയാണ് പ്രഖ്യാപനം നടത്തിയത്. ദേവാലയത്തില്‍ തിങ്ങിനിറഞ്ഞുനിന്നിരുന്ന ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്. ഇതോടൊപ്പം ശാലോം ഇംഗ്ലീഷ് മാസികയും അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കും.
കേരളത്തിനു പുറത്തുള്ള, മലയാളം അറിയാത്ത കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യംവച്ചുകൊണ്ടാണ് ചാനലും മാസികയും ആരംഭിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ പുതുതലമുറയ്‌ക്കൊപ്പം ഇംഗ്ലീഷ് സമൂഹത്തെക്കൂടി ഇത് ലക്ഷ്യംവയ്‌ക്കുന്നു. കരിസ്‌മാറ്റിക് നവീകരണത്തിലൂടെ കേരള സഭയിലുണ്ടായ ആത്മീയ ഉണര്‍വ് മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സമ്മാനിക്കുന്ന തരത്തിലാവും ഇതിലെ പരിപാടികള്‍ ക്രമീകരിക്കുക എന്ന് ബെന്നി പുന്നത്തറ പറഞ്ഞു.
ശാലോം മീഡിയ യു.എസ്.എയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിനകം അമേരിക്കയില്‍നിന്ന് ഇംഗ്ലീഷ് ചാനലിന്റെ സംപ്രേഷണവും മാസികയുടെ പ്രസിദ്ധീകരണവും ആരംഭിക്കും. ചാനലിന് പ്രതിമാസം 50,000 ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ ശാലോം ടി.വിപോലെ പരസ്യങ്ങളില്ലാതെയാകും ഇതിന്റെയും പ്രവര്‍ത്തനം. അമേരിക്കയിലെ ശാ ലോം പീസ് ഫെലോഷിപ്പ് അംഗങ്ങളുടെ സാമ്പത്തിക സഹകരണത്തോടെയായിരിക്കും ചാനല്‍ പ്രവര്‍ത്തിക്കുക. ന്യൂയോര്‍ ക്ക്, ചിക്കാഗോ, ഡാളസ് എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ സ്റ്റുഡിയോകള്‍ സ്ഥാപിക്കും.
Read 687 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.