കാസ്റ്റല്‍ ഗൊണ്ടാള്‍ഫോ: കിഴക്കന്‍ ആഫ്രിക്കയിലെ, പ്രത്യേകിച്ച് സോമാലിയായിലെ വരള്‍ച്ച മൂലം കഷ്‌ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ അന്തര്‍ദ്ദേശീയ സമൂഹം തയ്യാറാകണമെന്ന് പരിശുദ്ധ പിതാവ് ബനഡിക്‌ട് പതിനാറാമന്‍. വിശ്രമത്തിനായി കാസ്റ്റല്‍ ഗൊണ്ടാള്‍ഫോയിലെത്തിയ പരിശുദ്ധ പിതാവ് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ആഫ്രിക്കയെക്കുറിച്ചുള്ള ഹൃദയവേദന പങ്കുവച്ചത്. സോമാലിയായില്‍നിന്ന് ആയിരങ്ങളാണ് വരള്‍ച്ചയെ അതിജീവിക്കാനാകാതെ മറ്റുസ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തുകൊണ്ടിരിക്കുന്നത്. കൊടും വരള്‍ച്ച മൂലമുണ്ടായിരിക്കുന്ന വിലക്കയറ്റവും ഭക്ഷണസാധനങ്ങളുടെ ദൗര്‍ലഭ്യവും ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയ്‌ക്കും സമ്പന്നരാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ അവരെ സഹായിക്കാനാകും. കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നും ആവുന്നവിധം സഹായമെത്തിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. സോമാലിയായിലെ പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി വത്തിക്കാന്‍ 70,000 ഡോളര്‍ നല്‌കിയിരുന്നു.
Saturday, 03 September 2011 12:41
സോമാലിയായിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കണം: മാര്‍പാപ്പ
Written by Shalom Editor
Read 299 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.