ഫെബ്രുവരി 25ന് ടോണിയുടെ 11-ാമ ത്തെ ജന്മദിനമായിരുന്നു. ജന്മദിന സമ്മാനമായി അവന് സൈക്കിള്‍ നല്കാമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ പപ്പ പറഞ്ഞിരുന്നു. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക മാന്ദ്യംമൂലം പപ്പയുടെ ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ ആ കുടംബം വലിയ സാമ്പത്തിക ഞെരുക്കത്തിലായി. സാമ്പത്തിക പ്രശ്‌നങ്ങള്‍ പപ്പ അമ്മയോട് പറയുന്നത് അവന്‍ കേള്‍ക്കാറുണ്ടായിരുന്നു. പിറന്നാളിന്റെ തലേ ഞാ യറാഴ്ച അത്താഴം കഴിക്കുന്നതിനിടയില്‍ പപ്പ താന്‍ തലേ വര്‍ഷം ടോണിക്കു നല്കിയ വാഗ്ദാനത്തെപ്പറ്റി പറഞ്ഞു. ''ഈ വര്‍ഷം എനിക്ക് സൈ ക്കിള്‍ വേണ്ട, അടുത്ത ജന്മദിനത്തിന് മതി'' അതു കേട്ടപ്പോള്‍ അവന്‍ പറഞ്ഞു. പപ്പയുടെ കൈയില്‍ പണമില്ലെന്ന് അറിയാമായിരുന്ന തിനാല്‍ പപ്പക്ക് വിഷമമാകേണ്ടെന്നു കരുതിയാണ് അവ നങ്ങനെ പറഞ്ഞത്. 
പിറ്റേന്ന് വൈകുന്നരം സ്‌കൂളില്‍നിന്ന് വരുന്ന വഴിക്ക് സൈക്കിളില്‍ പാഞ്ഞുപോകുന്ന ബോ ണിയെ കണ്ടു. കൂട്ടുകാരുടെ അടുത്തുവരുമ്പോള്‍ മണിയടിച്ചുകൊണ്ട് വേഗത്തില്‍ പോകുന്നത് അ വന്റെ പതിവായിരുന്നു. അയല്‍ക്കാരായിരുന്നെങ്കിലും ബോണി അവനെ തന്റെ സൈക്കിളില്‍ കയറ്റിയിരുന്നില്ല. സൈക്കിള്‍ വളവു തിരിഞ്ഞപ്പോഴേക്കും വ ലിയ ശബ്ദം കേട്ടു. അവര്‍ ഓടിച്ചെന്നപ്പോള്‍ കണ്ടത് വെള്ളത്തില്‍ മുങ്ങിത്താഴുന്ന ബോണിയെയാണ്. വേഗത കൂടിയതുമൂലം ബാലന്‍സുതെറ്റി ബോണി സൈക്കിളുമായി ആഴമുള്ള പുഴയിലേക്ക് വീഴുകയായിരുന്നു.
എല്ലാവരും ഭയപ്പെട്ട് നോക്കിനിന്നപ്പോള്‍ ടോണി വെള്ളത്തിലേക്ക് എടുത്തുചാടി. അവന് നീ ന്തല്‍ നല്ല വശമായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേ ക്കും അവന്‍ ഒരുവിധത്തില്‍ ബോണിയെ വെള്ളത്തില്‍നിന്നും വലിച്ചുകയറ്റിയിരുന്നു. ഉടനെതന്നെ ബോണി യെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ മറ്റു കുഴപ്പങ്ങളൊന്നും ഉ ണ്ടായില്ല. ടോണിയുടെ സമയോചിതമായ ഇടപെടീല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ബോണിയുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു എന്നാണ് അവിടെകൂടിയിരുന്ന എല്ലാവരും അഭിപ്രായപ്പെട്ടത്.
സഹപാഠിയെ രക്ഷിച്ച ടോണിയെ പിറ്റേന്ന് സ്‌കൂ ള്‍ അസംബ്ലിയില്‍ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം അവന്റെ പേര് ധീരതക്കുള്ള അവാര്‍ഡിന് അയക്കുമെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.
പിറ്റേന്നായിരുന്നു ടോണിയുടെ ജന്മദിനം. രാവി ലെ ബോണിയും മാതാപിതാക്കളും അവന് ജന്മദിനാശംസകള്‍ നേരുന്നതിനായി എത്തി. അവരുടെ കൈവശം ടോണിക്ക് നല്കുന്നതിനായി മനോഹരമായ സൈക്കിളും ഉണ്ടായിരുന്നു.
ആ അപകടത്തിനുശേഷം ബോണിയുടെ സ്വഭാവത്തില്‍ വലിയ മാറ്റംവന്നു. അവര്‍ ഉറ്റസുഹൃത്തുക്കളായി മാറി. കൂടാതെ അവന്‍ എല്ലാവര്‍ക്കും തന്റെ സൈക്കിള്‍ ഓടിക്കാന്‍ കൊടുക്കുകയും ചെയ്തു.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.