Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 February 2012 15:28

അന്തോനീസ് പുണ്യവാളനും ഞാനും

Written by  റാണി ബിന്നി
Rate this item
(41 votes)

വിശുദ്ധരോട് മാധ്യസ്ഥ്യം തേടണമോ എന്നത് അനേകരുടെ സംശയമാണ്. അവര്‍ക്കുള്ള ഉത്തരമാണ് ലേഖനം നല്കുന്നത്.21

വിവാഹശേഷം എട്ടാം വര്‍ഷമാണ് ഞാന്‍ ഗര്‍ഭിണിയായത്. അതും നിരന്തരമായ പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായി. മൂന്ന് കുരുന്നു ഹൃദയങ്ങളാണ് അന്നെന്റെ ഉള്ളില്‍ തുടിച്ചിരുന്നത്. മെല്ലിച്ച എന്റെ ശരീരത്തിന് വലിയ വയറിനെ താങ്ങാന്‍ പ്രയാസമായിരുന്നു. ഇതു മനസിലാക്കിയ എന്റെ ഡോക്ടര്‍, സിസ്റ്റര്‍ മേരി മാര്‍സീലിയൂസ് പരിശോധനക്കു ചെന്ന എന്നെ സിസ്റ്ററിന്റെ വിശ്രമമുറിയില്‍ ഇരിക്കാന്‍ അനുവദിച്ചു. ആശുപത്രിയുടെ ചാപ്പലില്‍ ആരാധനക്ക് നേതൃത്വം നല്കാന്‍ വന്ന ഒരു ബ്രദറിനോട് അന്നെനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച അദ്ദേഹം, ''അന്തോനീസു പുണ്യവാളന്‍ നിങ്ങള്‍ക്കുവേണ്ടി മാധ്യ സ്ഥ്യം വഹിക്കുന്നുണ്ടല്ലോ എന്നും പുണ്യവാനോട് പ്രാര്‍ ത്ഥിക്കാറുണ്ടല്ലേ'' എന്നും ചോദിച്ചു. ''അടുത്ത നാളിലൊന്നും അന്തോനീസു പുണ്യവാളനെ ഓര്‍ത്തിട്ടുപോലുമില്ല'' ഞാന്‍ പറഞ്ഞു. ''നിങ്ങള്‍ അന്തോനീസു പുണ്യവാളനോട് എപ്പോഴെങ്കിലും മാധ്യസ്ഥ്യം യാചിച്ചിട്ടുണ്ടെ ന്നത് തീര്‍ച്ചയാണ്'' അദ്ദേഹം പറഞ്ഞു. പെട്ടെന്ന് എന്റെ മനസില്‍ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തോനീസു പുണ്യവാളന്റെ നൊവേനയില്‍ പങ്കെടുത്തിരുന്ന കാര്യം തെളിഞ്ഞുവന്നു. കാന്‍സര്‍ രോഗബാധിതനായ സഹോദരന്റെ സൗഖ്യമായിരുന്നു അന്നത്തെ നിയോഗം. പക്ഷേ, സഹോദരന്റെ മരണം എന്റെ നൊവേന മുടക്കി; ഞാന്‍ പുണ്യവാളനെ ഉപേക്ഷിച്ചു. ഇതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ''നമ്മള്‍ മാ ധ്യസ്ഥ്യം തേടുന്ന വിശുദ്ധര്‍ ഒരിക്കലും നമ്മെ ഉപേക്ഷിക്കുന്നില്ല. ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും അവര്‍ ഈശോയുടെ മുന്‍പില്‍ നിരന്തരം മാധ്യസ്ഥ്യം വഹിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഈ അവസ്ഥയില്‍ ആവശ്യപ്പെടാതെ തന്നെ വിശുദ്ധ അന്തോനീസ് നിനക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്.''
എന്നെ അത്ഭുതപ്പെടുത്തിയ ഒരറിവായിരുന്നു അത്. പിന്നീട് ഞാന്‍ വിശുദ്ധനെപ്പറ്റി കൂടുതല്‍ വായിച്ചറിഞ്ഞു.

കാണാതായ മോതിരം
സ്വര്‍ണമോ പണമോ കാണാതെ പോയാല്‍ അത് ഏതെങ്കിലും ആവശ്യക്കാരന് കിട്ടിക്കാണും എന്ന് പറഞ്ഞിരുന്ന എനിക്ക്, എന്റെ മോതിരം കാണാതെ പോയപ്പോള്‍ വലിയ വിഷമമായി. കാരണം, അതെന്റെ വിവാഹമോതിരമായിരുന്നു. അന്നു രാവിലെ മുതല്‍ ഞാനും ഭര്‍ത്താവും മുറ്റത്തെയും പറമ്പിലെയും പുല്ലു പറിക്കുന്ന തിരക്കിലായിരുന്നു. ഉച്ചയ്ക്ക് പണി നിര്‍ത്തിയപ്പോഴാണ് വിരലില്‍ മോതിരം ഇല്ലെന്ന് മനസിലായത്. അന്നു തെളിച്ച മുഴുവന്‍ സ്ഥലവും ഞാന്‍ അരിച്ചുപെറുക്കിയെങ്കിലും മോതിരം കിട്ടിയില്ല. അപ്പോളാണ് അന്തോനീസു പുണ്യവാളനെ കൂട്ടുപിടിക്കാന്‍ തോന്നിയത്. പുണ്യവാളന്റെ മാധ്യസ്ഥ്യം തേടി പലതവണ തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം ശ്രമം അവസാനിപ്പിച്ച് പുണ്യവാളനോട് പിണങ്ങി പറമ്പില്‍ കുത്തിയിരുന്ന് കൈയില്‍ തടഞ്ഞ മണ്‍കട്ട എടുത്ത് മതിലിലേക്ക് എറിഞ്ഞു. ''എന്റെ പുണ്യവാളാ, കഷ്ടമുണ്ട് കേട്ടോ'' എന്നു പറയുകയും ചെയ്തു. പെട്ടെന്നാണ് ഞാനതു കണ്ടത്. ഞാന്‍ എടുത്തെറിഞ്ഞ മണ്‍കട്ടയുടെ അടിയില്‍ എന്റെ മോതിരം!

സ്റ്റേഷന്‍മാസ്റ്ററുടെ അറിയിപ്പ്
പിന്നീട് പോയത് എന്റെ താലിയായിരുന്നു. അന്നും പോയത് പോട്ടെ എന്ന് സമാധാനിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു യാത്രക്കായി വീട്ടില്‍നിന്നും തിരക്കിട്ടിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ട്രെയിന്‍ വരാന്‍ മിനിട്ടുകള്‍ ബാക്കി. പെട്ടെന്നാണ് എന്റെ മാല പൊട്ടിക്കിടക്കുന്നതും താലി നഷ്ടപ്പെട്ടതും അറിയുന്നത്. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മാല വാതിലിന്റെ കൊളുത്തില്‍ ഉടക്കിയത് ഓര്‍മ വന്നു. തിരികെ പോയി നോക്കാന്‍ സമയം ഇല്ല. അതുകൊണ്ട് താലി വീട്ടില്‍ വീണ സ്ഥലത്തുതന്നെ കിടന്നോട്ടെ, പുണ്യാളച്ചാ നോക്കിക്കോണേ എന്നു മനസില്‍ പറഞ്ഞ് പ്ലാറ്റ്‌ഫോമില്‍ ചെറുതായൊന്ന് തിരഞ്ഞു. അപ്പോള്‍ത്തന്നെ മൈക്കിലൂടെ സ്റ്റേഷന്‍ മാസ്റ്ററുടെ അനൗണ്‍സ്‌മെന്റ് മുഴങ്ങി. ''ഒരു സ്വര്‍ണലോക്കറ്റ് കിട്ടിയിട്ടുണ്ട്. നഷ്ടപ്പെട്ടവര്‍ അടയാളസഹിതം സമീപിക്കുക.'' ഞാന്‍ ഓടിച്ചെന്ന് കിട്ടിയത് ലോക്കറ്റാണോ താലിയാണോ എന്ന് അന്വേഷിച്ചു. അടയാളം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് താലി എനിക്ക് കൈമാറി. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.

കാന്‍സര്‍ രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന

വിശുദ്ധ അന്തോനീസിലൂടെ ലഭിച്ച അനുഗ്രങ്ങള്‍ സഹപ്രവര്‍ത്തകരോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ഓഫീസ് ഫയലുകള്‍ കാണാതാവുമ്പോഴും ജീവിതപ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അന്തോനീസ് പുണ്യവാളനിലൂടെ അനുഗ്രഹം പ്രാപിക്കുന്ന ധാരാളം അക്രൈസ്തവ സുഹൃത്തുക്കള്‍ എനിക്കുണ്ടായി. ഫയലുകള്‍, പാസ്‌പോര്‍ട്ട്, ആധാരം, ലോക്കറിന്റെ താക്കോല്‍ എന്നിങ്ങനെ കണ്ടുകിട്ടിയ വസ്തുക്കളുടെ പട്ടിക നീളുന്നു.
ഈ കാലങ്ങളൊക്കെയും ഞാന്‍ നൊവേന കൂടുകയോ ഏതാനും മിനിട്ടുകളിലധികം പുണ്യവാളനോട് പ്രാര്‍ത്ഥിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാനും കൂട്ടുകാരിയുംകൂടി വിശുദ്ധ അന്തോനീസിന്റെ നൊവേനയ്ക്ക് പോകാന്‍ ആരംഭിച്ചു. ഒന്‍പത് ആഴ്ചകളില്‍ പ്രത്യേക നിയോഗത്തിനായി പ്രാര്‍ത്ഥിച്ചു. എന്റെ നിയോഗം നിറവേറിയില്ല. ഒന്‍പതാമ ത്തെ ആഴ്ച നൊവേനയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് അസഹ്യമായ ക്ഷീണം അനുഭവപ്പെട്ടു. എന്തുകൊണ്ടോ കാന്‍സര്‍ രോഗികള്‍ക്കായി ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അസ്വസ്ഥത വര്‍ധിക്കുകയും ഡോക്ടറുടെ നിര്‍ബന്ധപ്രകാരം സ്‌കാനിങ്ങിന് വിധേയയാവുകയും ചെയ്തു. എന്റെ ഓവറികളില്‍ വലിപ്പമുള്ള മുഴകള്‍ ഉണ്ടെന്നും അത് കാന്‍സര്‍ ആയിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും ഡോക്ടര്‍ പറയുന്നത് ഞാന്‍ കേട്ടു. വയറിന്റെ അസ്വസ്ഥത ഗ്യാസിന്റെയാണെന്ന് കരുതിയതിനാല്‍ ഞാന്‍ തനിയെയാണ് ആശുപത്രിയില്‍ പോയത്. വല്ലാത്ത ഒരു ആധി എന്നെ മൂടുന്നത് ഞാന്‍ അറിഞ്ഞു. ഉടനെ അന്തോനീസ് പുണ്യവാളനോട് മാധ്യസ്ഥ്യം അപേക്ഷിച്ചു. പെട്ടെന്ന് ഉള്ളില്‍ ധൈര്യം നിറയുന്നത് ഞാനറിഞ്ഞു.

ഇപ്പോള്‍ സര്‍ജറിയും കീമോ തെറാപ്പിയും കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍, വിശുദ്ധ അന്തോനീസിനെപ്പറ്റി ഏറെ ചിന്തിച്ചു. എന്റെ ഉള്ളില്‍ വളര്‍ന്നുവന്ന കാന്‍സര്‍ കോശങ്ങളെ കണ്ടുപിടിച്ചുതന്ന വിശുദ്ധനെ എങ്ങനെയാണ് മറക്കാന്‍ കഴിയുന്നത്? ഇങ്ങനെ ഒരു സ്വര്‍ഗീയ സഹോദരനെ തന്ന എന്റെ ഈശോയ്ക്ക് നന്ദി.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.