ഭോപ്പാല്‍: ബ്രഹ്മചര്യം ശിഷ്യത്വം വെളിപ്പെടുത്തുന്നതിന്റെ ഉയര്‍ന്നതലമാണെന്നും അത് ക്രിസ്തുവിനോടുള്ള ചേര്‍ച്ചയില്‍ വൈദികരെ ശക്തിപ്പെടുത്തുന്നുവെന്നും ആര്‍ച്ച്ബിഷപ് എമിരറ്റ്‌സ് പാസ്‌ക്കല്‍ ടോപ്പോ. ബ്രഹ്മചര്യത്തെ സംബന്ധിച്ച് നൂറോളം രൂപതാവൈദികര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വൈദികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''സഭയുടെ യഥാര്‍ത്ഥ നേതാക്കന്മാരാണ് ഇടവകവൈദികര്‍. ക്രിസ്തുരാജത്വത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്.'' മൂന്നുദിവസം നീണ്ട സമ്മേളനം കോണ്‍ഫ്രന്‍സ് ഓഫ് ഡയസീഷ്യന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ (സിഡിപിഐ)യുടെ പ്രസിഡന്റ് ഫാ. ഫ്രാന്‍സീസ് സ്‌ക്കറിയ ഉദ്ഘാടനം ചെയ്തു. ''ഈ കോണ്‍ഫ്രന്‍സ് രൂപതാവൈദികരുടെ ശബ്ദമാണ്. എന്നാല്‍ ചില വൈദികരെങ്കിലും തങ്ങള്‍ വിളിക്കപ്പെട്ടവരല്ലെന്ന് ചിന്തിക്കുന്നത് വളരെ ഖേദകരമാണ്. ആ ചിന്തയില്‍ നിന്ന് അവര്‍ പുറത്തവരണം'' അദ്ദേഹം ആവശ്യപ്പെട്ടു.
Friday, 17 February 2012 14:46
ബ്രഹ്മചര്യം ശിഷ്യത്വത്തിന്റെ ഉദാത്തതലം: ആര്‍ച്ച് ബിഷപ് പാസ്‌ക്കല്‍ ടോപ്പോ
Written by Shalom Editor
Read 976 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.