പനാജി: ഗോവയില്‍ മാര്‍ച്ച് മൂന്നിന് നടക്കുന്ന ഇലക്ഷന്റെ ബ്രാന്‍ഡ് അംബാസിഡറായി ഇലക്ഷന്‍ കമ്മീഷന്‍ പ്രശസ്ത കത്തോലിക്കാ പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസിനെ തിരഞ്ഞെടുത്തു. ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവജനങ്ങളോട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അവബോധം നടത്തുമെന്ന് റെമോ പറഞ്ഞു. 28 വര്‍ഷമായി അഴിമതിക്കും അക്രമത്തിനുമെതിരെ റെമോ ഫെര്‍ണാണ്ടസ് തൂലിക ചലിപ്പിക്കുന്നു. ഇത്, വ്യക്തിപരമായ ഒരു ഉത്തരവാദിത്വമാണ്.
മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലൂടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഞാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു, റെമോ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ഇലക്ഷന്‍ അഴിമതിരഹിതവും നീതിയുക്തവുമായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറാശിയുടെ സാന്നിധ്യത്തില്‍ റെമോ മാധ്യമങ്ങളോട് പറഞ്ഞു.
Friday, 17 February 2012 14:43
കത്തോലിക്കാ പോപ്പ് ഗായകന്‍ ഗോവ ഇലക്ഷന് ബ്രാന്‍ഡ് അംബാസിഡര്‍
Written by Shalom Editor
Read 1051 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.