കൊല്‍ക്കൊത്ത: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്‍ക്കൊത്തയില്‍ ആദ്യ പ്രാര്‍ത്ഥനാലയം ആരംഭിച്ചു. ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. വിന്‍സെന്‍ഷ്യന്‍ ജനറല്‍ കൗണ്‍സിലര്‍ ഫാ. മാത്യു പോത്താലില്‍, സെന്റ് ജോസഫ്‌സ് വിന്‍സെന്‍ഷ്യന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് അറയ്ക്കല്‍, വിവിധ സന്യാസസഭകളിലെ പ്രതിനിധികള്‍, വൈദികര്‍, അല്മായര്‍ എന്നിവര്‍ ഉള്‍പ്പടെ 150 പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മേരി കാതറിന്‍ സിന്‍ഹ എന്ന വിധവ ദാനമായി നല്കിയ സ്ഥലത്താണ് പ്രാര്‍ത്ഥനാലയം ആരംഭിച്ചിരിക്കുന്നത്. രണ്ട് വില്ലകളും അരയേക്കര്‍ സ്ഥലവവും ദിവ്യകാരുണ്യാരാധന, പ്രാര്‍ത്ഥന, കൗണ്‍സലിംങ്, മധ്യസ്ഥപ്രാര്‍ത്ഥന എന്നിവയ്ക്കായി അവര്‍ നല്കുകയായിരുന്നു. സരത് ബോസ് റോഡില്‍ മിന്റോ പാര്‍ക്കിന് സമീപമാണ് പ്രാര്‍ത്ഥനാലയം സ്ഥിതി ചെയ്യുന്നത്.
Friday, 17 February 2012 14:37
ആദ്യ വിന്‍സെന്‍ഷ്യന്‍ പ്രാര്‍ത്ഥനാലയം ആരംഭിച്ചു
Written by Shalom Editor
Read 975 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.