ചെന്നൈ: വത്തിക്കാന്‍ കോടതി (റോമന്‍ റോട്ട)യിലെ വിവാഹവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡീനായി ചെന്നൈയില്‍ നിന്നുള്ള സലേഷ്യന്‍ വൈദികനായ ഫാ.പുതമൈറോന്‍ നിയോഗിതനായി.
ചെന്നൈ സ്വദേശിയായ ഇദ്ദേഹം 2002 മുതല്‍ റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡീന്‍ ഓഫ് ദ ഫാക്കല്‍റ്റി ലോയും അസോസിയേറ്റ് പ്രഫസറുമാണ്. കൂടാതെ 2004 മുതല്‍ 2008 വരെ സെക്രട്ടറി ഓഫ് ദ ഫാക്കല്‍റ്റിയായും സേവനം ചെയ്യുന്നു. കാനന്‍ ലോയില്‍ ഡോക്ടറേറ്റും ലാറ്റിന്‍ കാനന്‍ ലോയിലും ഓറിയന്റല്‍ കാനന്‍ ലോയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട മാസ്റ്റര്‍ബിരുദവും ഇദ്ദേഹത്തിനുണ്ട്. കാനന്‍ നിയമത്തെ സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. സഭാകോടതിയുടെ ഉന്നതമായ ശ്രേണിയിലാണ് റോമന്‍ റോട്ടായുടെ സ്ഥാനം. കൂദാശാ കാര്യങ്ങളില്‍ സഭാതനയര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുക എന്ന ഗൗരവതരമായ ഉത്തരവാദിത്വമാണ് ഇദ്ദേഹത്തിനുള്ളത്.
Friday, 17 February 2012 14:36
റോമന്‍ റോട്ടായിലേക്ക് ചെന്നൈയില്‍ നിന്ന് സലേഷ്യന്‍ വൈദികന്‍
Written by Shalom Editor
Read 1007 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.