മനുഷ്യാവകാശ സംരക്ഷണത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമകാര്യങ്ങള്‍ക്കായുമായി ഭാരതസഭയിലെ മൂന്നില്‍ ഒന്ന് സന്യസ്തരും പ്രവര്‍ത്തനനിരതരാണെന്ന് സിആര്‍ഐ (കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ). സിആര്‍ഐയുടെ ദേശീയ സെക്രട്ടറി ബ്ര. മാണി മേക്കുന്നേല്‍ സിബിസിഐ കോണ്‍ഫ്രന്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിലെ 125,000 കത്തോലിക്കാ സന്യസ്തരി ല്‍ മൂന്നില്‍ ഒന്നും സാമൂഹ്യസേവനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അടുത്തയിടെ നടന്ന സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 27,224 സന്ന്യസ്തര്‍ മുഴുവന്‍ സമയവും 12,142 പേര്‍ ഭാഗികമായും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. സ്ത്രീശാക്തീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. നല്ലൊരു വിഭാഗം സന്യസ്തരും കോണ്‍വെന്റ് ജീവിതം നല്കുന്ന സുരക്ഷിതത്വം വിട്ടുപേക്ഷിച്ച് ദരിദ്രര്‍ക്കിടയില്‍ ജീവിക്കാന്‍ സന്നദ്ധത കാണിക്കുന്നു. സഭാനേതാക്കള്‍ ഇവരെ ആദരിക്കുകയും അവര്‍ക്ക് നീതി നടത്തിക്കൊടുക്കുകയും വേണം. 2011 നവംബര്‍ 11 ന് കൊല്ലപ്പെട്ട സിസ്റ്റേഴ്‌സ് ഓഫ് ദ ചാരിറ്റി ഓഫ് ജീസസ് ആന്റ് മേരി സന്യാസസഭയിലെ വത്സ ജോണിനെയും 1995 ല്‍ ഇന്‍ഡോറില്‍ കൊല്ലപ്പെട്ട ഫ്രാ ന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ റാണി മരിയയെയും അദ്ദേഹം ഉദ്ധരിച്ചു.
Friday, 17 February 2012 14:35
ഇന്ത്യന്‍ സന്യസ്തരില്‍ മൂന്നില്‍ ഒന്ന് സാമൂഹ്യ സേവനരംഗത്ത്
Written by Shalom Editor
Read 1049 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.