Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 10 February 2012 15:09

നിങ്ങള്‍ എന്റെ സാക്ഷികളാകുക:ബൊങ്കൈഗാവ് രൂപത മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു

Written by  Shalom Editor
Rate this item
(0 votes)

നിങ്ങള്‍ എന്റെ സാക്ഷികളാകുക എന്ന (അപ്പസ്‌തോല: 1;8) തിരുവചനത്തെ അടിസ്ഥാനമാക്കി മൂന്നുദിവസങ്ങളിലായി നടന്ന ബൊങ്കൈഗാവ് രൂപതയിലെ മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു. രാഷ്ട്രീയപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, അധ്യാപകര്‍, വൈദികര്‍, സന്യസ്തര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നായി അറുന്നൂറ് പ്രതിനിധികള്‍ പങ്കെടുത്തു. മിഷന്‍ കോണ്‍ഗ്രസിലൂടെ നേടിയ വിശ്വാസജീവിതത്തിന്റെ സാക്ഷ്യങ്ങളും ജീവിതസാക്ഷ്യങ്ങളും അവര്‍ പങ്കുവച്ചു. ബോഡോ നേതാവും എംഎല്‍ എയുമായ പ്രമീള റാണി ബ്രഹ്മ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നിട്ടും ക്രിസ്തീയമൂല്യങ്ങള്‍ താന്‍ എങ്ങനെ നടപ്പില്‍ വരുത്തുന്നുവെന്നും ക്രിസ്തീയവിശ്വാസത്തില്‍ ജീവിക്കുന്നത് എങ്ങനെ എന്നും പങ്കുവച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു. ''മാനസാന്തരാനുഭവത്തിന് മുമ്പ് ഞാന്‍ ദൈവത്തെ അമ്പലങ്ങളില്‍ അന്വേഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാനറിയുന്നു, ദൈവം മനുഷ്യര്‍ക്കിടയിലാണെന്ന്. പരസ്‌നേഹത്തോടെ ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന്..'' പ്രമീള പറഞ്ഞു.

ക്രിസ്തുവിന് സാക്ഷ്യം നില്ക്കുന്നതിന്റെ അടയാളമായി പ്രതിനിധികള്‍ മെഴുകുതിരി പ്രദക്ഷിണം നടത്തി. ആര്‍ച്ച് ബിഷപ് മാര്‍ ജോണ്‍ മൂലച്ചിറ, ഉദല്‍ഗുരി ഇടവക വികാരി ഫാ. ദാനിയേല്‍ ഡെബാന്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.

തേസ്പൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ അക്കാസിയസ് ടോപ്പോ അല്മായരിലൂടെ ബൊ ങ്കൈക്കാവ് രൂപതയില്‍ വിശ്വാസജീവിതം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് സംസാരിച്ചു. അവസാനദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

''വിവിധസഭാവിഭാഗങ്ങളുടെ പ്രതീക്ഷകളും ആശകളും സഫലമാക്കുവാനോ എല്ലാവരെയും ഒന്നിച്ചുകൂട്ടുവാനോ ഏതെങ്കിലും ഒരു സഭ മാത്രം വിചാരിച്ചാല്‍ സാധിക്കുകയില്ല. അത്തരമൊരു പശ്ചാത്തലത്തില്‍ മിഷന്‍ കോണ്‍ഗ്രസിന് രൂപം നല്കിയ രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് പുല്ലോപ്പിള്ളില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.'' ചടങ്ങില്‍ പങ്കെടുത്ത ലൂഥറന്‍ ബിഷപ് പറഞ്ഞു.

''ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസരംഗത്ത് അവര്‍ ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണ്,'' ബാപ്റ്റിസ്റ്റ് ചര്‍ച്ച് പ്രതിനിധി ഡോ. പ്രദീപ് മുഷാരി പറഞ്ഞു.

വിവിധ ഗോത്രസംസ്‌കാരങ്ങളെ പ്രതിനിധീകരിച്ച് മനോഹരമായ നൃത്തങ്ങളും കോണ്‍ഗ്രസില്‍ അരങ്ങേറി.

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.