പൗരോഹിത്യം മഹത്തായ ദാനവും ദൈവവിളിയുമാണെന്നും അത് ദൈവത്തിന്റെ സമ്മാനമാണെന്നും ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക്ക്. മണിപ്പൂരിലെ മാറാം വില്ലേജില്‍ നിന്നുള്ള ഡീക്കന്‍ ഹിങ്ബാ മൈക്കിളിനും ഡീക്കന്‍ അന്തോണി റാഗിനും വൈദികപ്പട്ടം നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുAനു അദ്ദേഹം.
''പൗരോഹിത്യം സ്വന്തമായി അവകാശപ്പെടാവുന്ന ഒന്നല്ല. വൈദികന്‍ അനേകരിലേക്ക് ദൈവകൃപയും അനുഗ്രഹവും എത്തിക്കുന്നതിനുള്ള ഒരു മാധ്യമമാണ്. മാറാം ദേശത്തോട് ദൈവം എന്തുമാത്രം സ്‌നേഹവും കൃപയും കാണിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ഗ്രാമത്തില്‍ നിന്നു ദൈവവേലയ്ക്കായി രണ്ടു യുവാക്കളെ ദൈവം തിരഞ്ഞെടുത്തു എന്നത്. പുരോഹിതനാകുന്നതോടെ ഒരുവന്‍ ദൈവമനുഷ്യനായിത്തീരുകയാണ്. അവന്‍ തന്റെ വംശത്തിനും സംസ്‌കാരത്തിനും അപ്പുറമായി എല്ലാ മനുഷ്യരെയും സംസ്‌കാരങ്ങളെയും ഉയര്‍ത്തിപ്പിടിക്കണം. എല്ലാവരെയും ശുശ്രൂഷിക്കാനും വൈദികന്‍ സന്നദ്ധനാകണം,'' അദ്ദേഹം പറഞ്ഞു.
മാറാമിലെ വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ ഇടവകയിലായിരുന്നു കര്‍മ്മങ്ങള്‍. ഡീമാപ്പൂര്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ.ജെയിംസ് പൂന്തുരുത്തേ ല്‍, വികാരി ഫാ.ജോസഫ് കിന്‍ഡോ എന്നിവരുള്‍പ്പെടെ 80 വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളുമായി 3000 ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 111 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടന്നു.
സേനാപതി ജില്ലയിലെ പൗരാണികവും വലുതുമായ ഗ്രാമമാണ് മാറാം ഗുള്ളന്‍. അവിടെ നിന്ന് ആദ്യത്തെ വൈദികന്‍ അഭിഷിക്തനായത് 2010 ലാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ പുരോഹിതര്‍.
Friday, 10 February 2012 15:08
പൗരോഹിത്യം ദൈവത്തിന്റെ സമ്മാനം: ആര്‍ച്ച് ബിഷപ് ഡൊമിനിക്ക്
Written by സ്വന്തം ലേഖകന്‍ ഡീമാപ്പൂര്‍
Read 975 times
Published in
ദേശീയം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.