അഹമ്മദാബാദ്: അപരിചിതരായ ചില വ്യക്തികള്‍ സെമിത്തേരിയിലെ മൃതകുടീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതായി പരാതി. ഓള്‍ ഇന്ത്യാ ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധികളാണ് സബര്‍മതി പോലീസ് സ്റ്റേഷനില്‍ ഇതേക്കുറിച്ച് പരാതി നല്കിയത്. ''നിയമവും നീതിയും സംസ്ഥാനത്ത് പരാജയപ്പെടുന്നു. മൃതകുടീരങ്ങള്‍ പോലും സുരക്ഷിതമല്ലെന്നാണ് പ്രസ്തുത സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്ന് ക്രിസ്ത്യാനികളാണ് ഈ പ്രശ്‌നം നേരിടുന്നതെങ്കില്‍ നാളെ മുസ്ലീങ്ങളും ഇതുതന്നെ നേരിടേണ്ടിവന്നേക്കാം..'' കൗണ്‍സില്‍ അംഗമായ സാംസണ്‍ ക്രിസ്റ്റ്യന്‍ പറഞ്ഞു. കഴിഞ്ഞമാസം 26 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
ബുള്‍ഡോസറും ട്രക്കുകളും കൊണ്ട് ശവകുടീരങ്ങള്‍ നിരത്തി ഒരു ഗ്രൗണ്ട് പോലെയാക്കുകയാണ് ചെയ്തത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മതപരമായ സ്ഥലങ്ങള്‍, സെമിത്തേരികള്‍, സ്വകാര്യ ഇടങ്ങള്‍ എന്നിവ ശുചിയാക്കേണ്ട ഉത്തരവാദിത്വം തങ്ങളുടേതല്ലെന്നാണ് മറുപടി കിട്ടിയത്.
മെത്തഡിസ്റ്റ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, കത്തോലിക്കര്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളുടെ മൃതസംസ്‌കാരത്തിനായി 1947 ന് മുമ്പ് വെസ്റ്റേണ്‍ റെയില്‍വേ അനുവദിച്ചതാണ് ഈ സ്ഥലം. ക്രിസ്ത്യന്‍ മതവികാരത്തെ മുറിപ്പെടുത്തുന്ന ഈ നടപടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്രമോഡി രാജിവയ്ക്കണമെന്നും കൗ ണ്‍സില്‍ ആവശ്യപ്പെട്ടു.
Friday, 10 February 2012 15:06
അഹമ്മദാബാദില്‍ മൃതകുടീരങ്ങള്‍ക്കും രക്ഷയില്ല
Written by Shalom Editor
Read 1103 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.