Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 10 February 2012 14:51

വാലന്റൈന്‍ ദിനാഘോഷം സ്‌നേഹത്തിന്റെ മുഖം വികൃതമാക്കുന്നു

Written by  ഡി. ജോയിക്കുട്ടി തിരുവനന്തപുരം
Rate this item
(0 votes)

? വാലന്റൈന്‍ ദിനാഘോഷങ്ങളെ എങ്ങനെ കാണുന്നു.
ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ വാലന്റൈന്‍ ദിനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും അറിയാതെയുള്ളതാണ്. പുരോഹിതനായിരുന്ന വിശുദ്ധ വാലന്റൈന്‍ ക്രിസ്തുസ്‌നേഹത്തെപ്രതി എ.ഡി. 270 ഫെബ്രുവരി 14ന് റോമാ ചക്രവര്‍ത്തിയുടെ വാളിനാല്‍ രക്തസാക്ഷിയായി മാറി. വാലന്റൈന്‍ ഒരു വിശുദ്ധനായിരുന്നു. എ ന്നാല്‍ അദ്ദേഹം എന്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു എന്ന് അറിയാത്ത യുവതലമുറ ഈ ദിനം വളരെ മോശമായി ചിത്രീകരിച്ച് ആഘോഷിക്കുകയാണ്. കമിതാക്കളുടെ സ്‌നേഹപ്രകടനങ്ങള്‍ക്കുള്ള ഒന്നായി തരംതാഴ്ന്നുപോയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ ദിനത്തിന്റെ പ്രാധാന്യമെന്തെന്ന് യുവജനങ്ങള്‍ ശ്രദ്ധയോടെ കാണണം. ഒരു വിശുദ്ധന്റെ ഓര്‍മയുടെ ഉപരിയായി അദ്ദേഹം രക്തസാക്ഷിയായത് ദൈവസ്‌നേഹത്തെപ്രതിയായിരുന്നു എന്നും അദ്ദേഹം വരുംതലമുറയ്ക്ക് നല്‍കുന്ന സന്ദേശം നിഷ്‌കളങ്കമായി സ്‌നേഹിക്കുവാനും, ക്രിസ്തുസ്‌നേഹത്തില്‍ നിറഞ്ഞ് നിലനില്‍ക്കുന്ന ഒരു വലിയ സത്യം നെഞ്ചില്‍ ഏറ്റെടുക്കാനുമാണ്.

മൂന്നാം നൂറ്റാണ്ട് മതപീഡന കാലഘട്ടമായിരുന്നു. ക്രിസ്തുസ്‌നേഹത്തില്‍ നിന്ന് പിന്തിരിയുന്നതിന് വിവിധങ്ങളായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും വാലന്റൈന്‍ അതെല്ലാം നിരസിച്ചു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയാസിന്റെ നിയമങ്ങള്‍ ജനത്തെ ക്ലേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇപ്രകാരം വധിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഏക സഹോദരിയായ മാര്‍ത്തയെ നോക്കുന്നതിന് വാലന്റൈനെയാണ് മാതാപിതാക്കള്‍ ഏല്പിച്ചത്. പക്ഷേ പുരോഹിതനായ അദ്ദേഹവും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവള്‍ വളരെയധികം വേദനിച്ചു. ജയിലില്‍ കഴിഞ്ഞ അദ്ദേഹം മള്‍ബറിച്ചെടികളുടെ ഇലയില്‍ നഖംകൊണ്ട് എഴുതി 'ഐ ലൗ യു മാര്‍ത്ത'. അത് ഒരു തത്ത വഴി അവള്‍ക്ക് കൊടുത്തു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷം അദ്ദേഹം വധിക്കപ്പെടുകയും മൃതശരീരം സഹോദരി മാര്‍ത്ത കൊണ്ടുപോകുകയും ചെയ്തു. മറ്റ് ചില സംഭവങ്ങളും ഇതോടനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. റോമന്‍ സൈന്യത്തില്‍ വിവാഹിതരായ യുവാക്കള്‍ ചേരാതിരുന്നപ്പോള്‍ ഭാര്യഭര്‍തൃ സ്‌നേഹത്തിന്റെ ആഴവും കുടുംബബന്ധങ്ങളുടെ തീവ്രതയും മനസ്സിലാക്കി ചക്രവര്‍ത്തി പുതിയ നിയമം ഉണ്ടാക്കി. 'യുവാക്കള്‍ ഇനി വിവാഹിതരാകേണ്ട'.

ഈ നിയമം സമൂഹത്തെ ഏറെ വേദനിപ്പിച്ചു. പുരോഹിതനായ വാലന്റൈന്‍ രഹസ്യമായി വിവാഹം നടത്തിക്കൊടുത്തുകൊണ്ടിരുന്നു. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ ജയിലില്‍ അടച്ചു. ജയിലറുടെ മകള്‍ക്ക് വാലന്റൈന്‍ ചെയ്ത ശുശ്രൂഷ വലിയ ഇഷ്ടമായി. അവള്‍ വാലന്റൈനെ ഇടയ്ക്കിടെ സന്ദര്‍ശിച്ചു. വാലന്റൈന്‍ മരിക്കുന്നതിന് മുമ്പ് ഇപ്രകാരം ധാരാളം ചെറുപ്പക്കാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് പുഷ്പങ്ങള്‍ അദ്ദേഹത്തിന് നേരെ എറിഞ്ഞു. ജയിലറുടെ മകളുടെ സ്‌നേഹത്തിന് നന്ദിസൂചകമായി അദ്ദേഹം ഇപ്രകാരം എഴുതിക്കൊടുത്തു എന്ന് പറയപ്പെടുന്നു. 'സ്‌നേഹപൂര്‍വം നിന്റെ വാലന്റൈന്‍'. ഇതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട സ്‌നേഹം ജീവിതത്തില്‍ ഏറ്റെടുക്കുകയാണ് യുവജനങ്ങള്‍ ചെയ്യേണ്ടത്.

? ഈ ദിനാഘോഷം ഇത്രമാത്രം ധാര്‍മിക അധഃപതനത്തിന് കാരണമായതിനെക്കുറിച്ച് എന്താണ് പറയാനു
ള്ളത്.

സ്‌നേഹം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ഒരു യുവജനത. സ്‌നേഹത്തിന്റെ പേരില്‍ സ്വന്തം താത്പര്യങ്ങള്‍ ലക്ഷ്യം വെച്ച് കാട്ടിക്കൂട്ടുന്ന വൈകൃതങ്ങളാണിന്ന് കാണുന്നതെല്ലാം. നിഷ്‌കളങ്ക സ്‌നേഹം എന്ന് കരുതി ചതിക്കുഴിയില്‍ വീണുപോകുന്നവരാണ് പെണ്‍കുട്ടികളിലേറെയും. ജീവിതം സുഖിക്കുന്നതിനും ആനന്ദിക്കുന്നതിനുമാണ് എന്ന മിഥ്യാധാരണയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്നവരാണ് ഇത്തരം ദുഷിച്ച ആഘോഷങ്ങളില്‍ അഭിരമിക്കുന്നത്. ദൈവവിശ്വാസത്തില്‍ അടിയുറച്ച് നല്ല ഭാവിജീവിതം കാംക്ഷിക്കുന്നവര്‍ ഒരിക്കലും ഇത്തരം ആഘോഷങ്ങളില്‍ മതിമറന്ന് ജീവിതം നശിപ്പിക്കുകയില്ല.

? ഇത്തരം തെറ്റായ ആഘോഷങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ എങ്ങനെ ബോധവത്കരിക്കാം.

 പണ്ടുകാലങ്ങളില്‍ കുടുംബങ്ങളില്‍ ഉണ്ടായിരുന്ന വിശ്വാസവും പ്രാര്‍ത്ഥനകളും ഇന്ന് കുറഞ്ഞ് പോയിരിക്കുന്നു. ഇന്ന് പ്രാര്‍ത്ഥിച്ചു വളരുക എന്ന് പറയുന്നതിനു പകരം പഠിച്ചുവളരുക എന്നാണ് നാം നിര്‍ദ്ദേശിക്കുന്നത്. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷം കുടുംബത്തില്‍ ഉണ്ടാകണം. വിശുദ്ധ ജീവിതം നയിക്കുന്നതിനുതകുന്ന പുസ്തകങ്ങളും ജീവചരിത്രങ്ങളും മക്കള്‍ക്ക് നല്‍കുക. യുവജനങ്ങള്‍ക്കായി നടത്തുന്ന ചര്‍ച്ചാക്ലാസുകളില്‍ വേണ്ട പ്രത്യേക ബോധവത്കരണം നടത്തുന്നതിന് പരിശ്രമിക്കുക. മാതാപിതാക്കള്‍, ഇടവക, മതപഠനം എന്നിവ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തെറ്റായ പ്രണയം മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന ദുരന്തഫലങ്ങള്‍ യുവജനങ്ങളെ ബോധ്യമാക്കുന്നതിന് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് അവരെ മനസിലാക്കിക്കൊടുക്കുക.

? ഒരു വിശുദ്ധന്റെ ഓര്‍മദിനം യുവജനങ്ങളുടെ വിശുദ്ധീകരണത്തിന് വഴിയൊരുക്കുന്ന രീതിയില്‍ ആചരിക്കു ന്നതിനെക്കുറിച്ച് എന്താണഭിപ്രായം.
 ഈ ആശയം വളരെ നല്ലതാണ്. വാലന്റൈന്‍ എന്നത് സഭയ്ക്കും ജീവിത വിശുദ്ധീകരണത്തിനും വേണ്ടി പ്രയത്‌നിച്ച വിശുദ്ധനാണ് എന്ന കാര്യം മിക്ക യുവജനങ്ങള്‍ക്കും അറിയില്ല. യുവജനങ്ങളുടെ നന്മയ്ക്കും വിശുദ്ധീകരണത്തിനുമായി ഇപ്രകാരമുള്ള ദിനങ്ങള്‍ മാറുന്നതിന് സഭാതലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് നല്ലതാണ്. ഇന്ന് കുടുംബങ്ങള്‍ ശിഥിലമാകുന്നു. ധാര്‍മിക അപചയവും സംഭവിക്കുന്നു. മദ്യം പോലെയുള്ള വിപത്തുകള്‍ നമ്മുടെ ഇടയില്‍ നിന്നും മാറ്റപ്പെടണം. ഇവിടെ നല്ല സ്‌നേഹം ലഭിക്കാതെ പോകുന്ന ഒരു പറ്റം ജനങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. ഭവനത്തിലും ഇടവകയിലും സമൂഹത്തിലും പരസ്പരം സ്‌നേഹിക്കുന്നതിന് സാധിക്കുമ്പോള്‍ വലിയ മാറ്റം ഉണ്ടാകും. വിശുദ്ധരെ കൂടുതല്‍ അടുത്തറിയുന്നതിന് യുവജനങ്ങളെ സഹായിക്കുന്നതിന് പരിശ്രമിക്കുന്നതും നല്ല മാതൃകാജീവിതം നയിക്കുന്നതിനുള്ള എല്ലാ കര്‍മപദ്ധതികളും നടത്തുന്നതിന് യുവജനസംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ആരും നശിച്ചുപോകാതെ നന്മയുടെ വക്താക്കളായി മാറുവാന്‍ വാലന്റൈന്‍ ദിനം ഇടയാകട്ടെ.
(ഫാ.തോമസ് കയ്യാലക്കല്‍: മലങ്കര കത്തോലിക്കാ സഭ യുവജനകമ്മീഷന്‍ സെക്രട്ടറിയും തിരുവനന്തനപുരം ആയുര്‍ പള്ളി വികാരിയുമാണ്.)

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.