Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 10 February 2012 13:41

ചെറിയ സഹനവും വലിയ മഹത്വവും Featured

Written by  ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ OFM.Cap.
Rate this item
(4 votes)

യേശുവിന്റെ ജീവിതത്തിലെ പരിത്യക്താവസ്ഥകളില്‍ ചേര്‍ന്ന് നിന്നവളാണ് മറിയം. രക്ഷാകരചരിത്രത്തിലെ നിര്‍ണ്ണായകമായ മൂന്ന് അവസരങ്ങളില്‍ അമ്മയെ നാം കാണുന്നുണ്ട്. മനുഷ്യാവതാരത്തിലും പെസഹാ രഹസ്യത്തിലും പന്തക്കു സ്താ തിരുനാളിലും അമ്മ യേശുവിനോടു ചേര്‍ന്ന് നില്‍ക്കുന്നതായി നാം കാണുന്നു. ഇത്രയും പ്രാധാന്യമുള്ള അമ്മയെ നാല് അവസരങ്ങളില്‍ യേശു അകറ്റി നിര്‍ത്തുന്നതുപോലെ നമുക്കു തോന്നും. ആദ്യമായി ദേവാലയത്തില്‍ വച്ചാണ്. മൂന്ന് ദിവസമായി യേശുവിനെ കാണാതെ അന്വേഷിച്ചലഞ്ഞ മറിയം മൂന്നാം ദിവസത്തില്‍ യേശുവിനെ ദേവാലയത്തില്‍ കണ്ടു മുട്ടുന്നു. 'ഞാനും നിന്റെ പിതാവും നിന്നെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥരായിരുന്നു' വെന്ന് മറിയം പറഞ്ഞപ്പോള്‍ യേശുവിന്റെ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു. ''നിങ്ങള്‍ എന്തിന് എന്നെ അന്വേഷിക്കുന്നു. ഞാന്‍ പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനായിരിക്കേണ്ടവനല്ലേ.'' ഒറ്റ നോട്ടത്തില്‍ മാതാപിതാക്കളില്‍ നിന്നും അകലം പാലിക്കുന്ന യേശുവിനെ നാം കാണുന്നു. ദേവാലയം സാക്ഷിയാക്കി തന്റെ ദൗത്യത്തിന്റെ ഗൗ രവം അമ്മയുടെ മനസില്‍ പതിപ്പിക്കുന്ന പുത്രനാണ് നമ്മുടെ മുമ്പില്‍ നില്‍ക്കുക. യേശുവിന്റെ പ്രതികരണത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ കഴിയാതിരുന്ന മറിയം പ്രാര്‍ത്ഥനാപൂര്‍വ്വം എല്ലാം ഹൃദയത്തില്‍ സം ഗ്രഹിച്ചു.
യേശുവിന്റെ പ്രസംഗം കേട്ട് പരിസരം മറന്ന ഒരു സ് ത്രീ ഉദ്‌ഘോഷിച്ചു. ''നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരങ്ങളും ഭാഗ്യമുള്ളവ. യേശു പ്രത്യുത്തരിച്ചു. ദൈവവചനം കേട്ടും അതനുസരിച്ചും ജീവിക്കുന്നവര്‍ അവളെക്കാള്‍ ഭാഗ്യമുള്ളവര്‍.''

മറിയത്തിന് പ്രാധാന്യമില്ലാത്തതുപോലെ ഇവിടെയും തോന്നാം. വചനമനുസരിച്ച് ജീവിക്കുന്നവരുടെ ഭാഗ്യത്തെക്കുറിച്ചുള്ള സൂചനയാണിവിടെ നല്കുന്നതെങ്കിലും മറിയത്തെ പിന്നിലേക്ക് മാറ്റുന്നതുപോലെ തോന്നാം. യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവ നെ കാണുവാന്‍ പരിശുദ്ധ മറിയം വരുന്നു. ജനബാഹുല്യം നിമിത്തം യേശുവിന്റെ അടുത്തെത്താന്‍ മറിയത്തിനു കഴിയുന്നില്ല. താന്‍ കാത്തുനില്‍ക്കുന്നുവെ ന്ന കാര്യം ശിഷ്യന്മാര്‍ പറയുമ്പോള്‍ അതിനു പ്രാധാ ന്യം കൊടുക്കാതെ പ്രബോധനം തുടരുന്ന യേശുവിനെ വി. ലൂക്കാ വരച്ചു കാണിക്കുന്നു. അമ്മയുടെ അവകാശം സ്ഥാപിക്കുവാന്‍ ഇടിച്ചു കയറുന്ന മറിയത്തെ വചനം അവതരിപ്പിക്കുന്നില്ല. കാനായിലെ കല്യാണസദ്യയില്‍ വീഞ്ഞ് തീരുമ്പോള്‍ മധ്യസ്ഥം യാചിക്കുന്ന മാതാവിനെ യോഹ.2-ല്‍ നാം കാണുന്നു. എനിക്കും നിനക്കും എന്ത് എന്ന ചോദ്യമുയര്‍ ത്തി അകലം പാലിക്കുന്ന യേശുവിനെ ഇവിടെയും നാം കണ്ടെത്തുന്നു. എന്തുകൊണ്ടാണ് അകലം പാലിക്കുന്ന വിധത്തിലുള്ള വാക്കുകള്‍ യേശു സംസാരിക്കുന്നത്. തന്റെ ജീവിതാന്ത്യത്തില്‍ ഏറ്റവും വലിയ വേദനയ്ക്ക് അമ്മ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് യേശുവിന് അറിയാമായിരുന്നു. അതിദാരുണ സാക്ഷ്യം വഹിക്കുവാനൊരുങ്ങുന്ന അമ്മയെ ചെറിയ നൊമ്പരങ്ങളിലൂടെ യേശു നയിച്ചു. അകലത്തിന്റെ വാക്കുകള്‍ സംസാരിച്ചുകൊണ്ട് ചെറിയ വേദനകള്‍ മകന്‍ അമ്മയ്ക്ക് സമ്മാനിച്ചു. കുരിശില്‍ കിടന്നുപുളയുന്ന പുത്രനെ നോക്കി നിന്നെ തന്നെ രക്ഷിക്കുക എന്ന് മറിയം പറയുന്നില്ല. ചെറിയ വേദനകളിലൂടെ ദൈവം വലിയ മഹത്വത്തിലേക്കു നമ്മെ നയിക്കുന്ന വിശ്വാസത്തില്‍ നമുക്ക് വളരാം. ആ കൃപയില്‍ വളരാന്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത നമുക്ക് യാചിക്കുകയും ചെയ്യാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.