Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 03 February 2012 14:03

ഭക്ഷ്യസംസ്‌കാരം പൊളിച്ചെഴുതുക

Written by  സ്വന്തം ലേഖകന്‍ കോയമ്പത്തൂര്‍
Rate this item
(0 votes)

കേരളത്തിലെ സന്യാസസമൂഹത്തില്‍ നിന്നുള്ള ആദ്യ ആയുര്‍വേദ ഡോക്ടര്‍ സിസ്റ്റര്‍ ഡൊണാറ്റ എംഡി സംസാരിക്കുന്നു

? കാന്‍സര്‍ രോഗം പരിധിയില്ലാതെ വളരുന്നു. എന്താണ് കാരണം
  കാന്‍സര്‍ രോഗത്തെ അര്‍ബുദരോഗം എന്ന് ഋഗ്വേദത്തിലും അഥര്‍വവേദത്തിലും പരാമര്‍ശിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഞണ്ട് എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദമാണ് കാന്‍സര്‍ എന്നതിന് അര്‍ ത്ഥമായി സ്വീകരിച്ചിരിക്കുന്നത്.

ആയുര്‍വേദശാസ്ത്രം അര്‍ബുദരോഗത്തെ തെറ്റായ ജീവിതശൈലിയില്‍ നിന്നുണ്ടാകുന്ന രോഗമായാണ് കാണുന്നത്. കൂടാതെ പാരമ്പര്യം, വാര്‍ധക്യം, ശരീരകോശങ്ങള്‍ക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ എന്നിവ ഈ രോഗത്തിന് കാരണമാണ്. നമ്മുടെ ഇന്നത്തെ ആഹാരശൈലിയാണ് പ്രധാന കാ രണം. മധുര രസപ്രദാനമായ ആഹാരത്തിന്റെ അമിത ഉപയോഗം, ബേക്കറി പലഹാരങ്ങള്‍, ബെര്‍ഗര്‍ മുതലായ ഫാസ്റ്റ് ഫുഡ്, മാംസം, മുട്ട, മത്സ്യം എന്നിവ ആവശ്യത്തിലധികം ഭക്ഷിക്കുക, അനുദിന ഭക്ഷണക്രമത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണവിഭവങ്ങള്‍, ആഹാരസംരക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കുപയോഗിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍, കൊഴുപ്പും മാംത്സ്യവും അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വീണ്ടും വീണ്ടും പാകപ്പെടുത്തി ഭക്ഷിക്കുക, എന്നിവ മനുഷ്യശരീരത്തില്‍ അര്‍ബുദരോഗത്തിന് കാരണമാക്കുന്നു.

ഇതിനുപുറമെ ശക്തമായ മാനസികസംഘര്‍ഷം, മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയും അര്‍ബുദത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍, അന്തരീക്ഷ മലിനീകരണം, വ്യായാമമില്ലാത്ത ജീവിതശൈലി, അണുപ്രസരണം ഇവയും കാരണമാണ്.

? നമ്മുടെ ഭക്ഷണരീതിക്ക് എന്താണ് പ്രശ്‌നം
  മായവും വിഷാംശവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് നാം കഴിക്കുന്നത്. ഇത് നമ്മുടെ ദഹനവ്യവസ്ഥയെയും ശരീരപോഷകങ്ങളുടെ പരിണാമപ്രക്രിയകളെയും വികലമാക്കുന്നു. തന്മൂലം ആഹാരത്തിലെ പോഷകഘടകങ്ങള്‍, ശരീര പോഷകങ്ങളായി രൂപാന്തരപ്പെടാതെ അവ കോശങ്ങളില്‍ അടിഞ്ഞുകൂടുന്നു. പ്രത്യേകമായി മാംസധാതുക്കളില്‍, ഇവ വൈകല്യമുണ്ടാക്കി, പൂര്‍ണവളര്‍ച്ച എത്താതെ അനിയന്ത്രിതമായി വര്‍ധിപ്പിക്കുകയാണ് അര്‍ബുദരോഗത്തിലൂടെ സംഭവിക്കുന്നത്.

പാചകം നടത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും പാചകം നടത്തുമ്പോള്‍ പ്രത്യേകിച്ച് മത്സ്യമാംസാദികളും കൊഴുപ്പുമുള്ളവ, അവയുടെ രാസഘടനയില്‍ വൈകല്യം സംഭവിച്ച് ശരീരപോഷണമായി രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കാതെ ഇവ വിസര്‍ജ്യവസ്തുക്കളായി കോശങ്ങളില്‍ അടിഞ്ഞുകൂടുന്നു. അവയും രോഗകാരണമായിത്തീരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാംസം, മുട്ട എന്നിവ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു. .


? കാന്‍സര്‍ രോഗികളെ എങ്ങനെ ചികിത്സാച്ചെലവുകളില്‍ സഹായിക്കാന്‍ കഴിയും.

  ഇവരെ സഹായിക്കുവാന്‍ സമൂഹത്തിന് പ്രത്യേക ഉത്തരവാദിത്വമുണ്ട്. ക്രൈസ്തവസഭകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പല ആശുപത്രികളിലും ഇതിന് പ്രത്യേക സംവിധാനങ്ങളുണ്ട്. എന്നാലും ഇടവകാതലത്തില്‍ ഇത്തരം രോഗികളെ ചികിത്സിക്കുന്നതും ആവശ്യമായ സാമ്പത്തികസഹായപദ്ധതി ആവിഷ്‌കരിക്കുന്നതും നന്നായിരിക്കും. ഒന്നാമതായി, ആരോഗ്യമേഖലയില്‍ പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി മെഡിക്ലെയിം. ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് തുടങ്ങിയവ എല്ലാ വ്യക്തികള്‍ക്കും ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. ഇടവകകളില്‍ സന്നദ്ധ സംഘടനകള്‍ ഇതിനുവേണ്ടി മുന്‍കൈ എടുക്കണം. മെഡിക്ലെയിം, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് എന്നിവ ഏത് രോഗത്തിനും ഉപകരിക്കും. ചികിത്സാച്ചെലവുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും അത്യന്താപേക്ഷിതമാണ്. ഇന്‍ഷൂറന്‍സ് പദ്ധതി എല്ലാവര്‍ക്കും ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ നടത്തിയാല്‍ അഭികാമ്യമായിരിക്കും.

? കാന്‍സര്‍ രോഗത്തിന് പരിഹാരമെന്താണ്?

  ആദ്യമായി നിയന്ത്രിക്കേണ്ടത് കൊഴുപ്പുള്ള അമിതഭക്ഷണം തന്നെ. മുന്‍കാലങ്ങളില്‍ 50-60 വയസില്‍ സംഭവിക്കുന്ന രോഗങ്ങള്‍ ഇപ്പോള്‍ 20-30 വയസ്സുകളില്‍ വ്യാപകമാകുന്നു. ഇപ്പോള്‍ നമ്മുടെ കുടുംബങ്ങളില്‍ 'ബേക്കറി സംസ്‌കാരം' വളര്‍ന്നുവരുകയാണ്. പലപ്പോഴും ദിവസങ്ങളോളം ആവര്‍ത്തിച്ച് തിളപ്പിക്കുന്ന എണ്ണയില്‍ പാകം ചെയ്തതാകാം ബേക്കറി വിഭവങ്ങളിലേറെയും. ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. ഭക്ഷണം പുനര്‍പാകം നടത്തുന്നതുവഴി ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന രാസഘടനാവൈകല്യം നാം ശ്രദ്ധിക്കുന്നില്ല. ഈ നിര്‍ജീവമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആമാശയത്തിനുള്ളില്‍ എത്തുമ്പോള്‍ സജീവങ്ങളാകുന്നു. അപ്പോഴാണ്, മാംസജീവികളുടെ ത്വരിത വളര്‍ച്ചയ്ക്കുവേണ്ടി നല്‍കിയിട്ടുള്ള ഹോര്‍മോണ്‍, മറ്റ് മരുന്നുകള്‍, പച്ചക്കറികളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എന്നിവ പുറത്തുവരുന്നത്. ഇവ, നമ്മുടെ ശരീരകോശങ്ങളില്‍ ആഗീരണം ചെയ്യപ്പെടുന്നു. ഇത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു.

നമ്മുടെ നാട്ടില്‍ സുലഭമായ ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചക്കക്കുരുവിലുള്ള എ, സി വിറ്റാമിനുകള്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിന് പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന 'നെക്റ്റിന്‍' രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയുവാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രെ.
സ്ത്രീകളില്‍ ഓരോ വര്‍ഷവും 5000 ല്‍പരം പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമക്കുറവ്, കൊഴുപ്പ് കൂടിയ ആഹാരം, മാനസിക സമ്മര്‍ദം എന്നിവയാണ് ഇതിനുള്ള പ്രധാനകാരണങ്ങള്‍. സ്ത്രീകളില്‍ മിക്കവരും പൊണ്ണത്തടിക്കാരായി മാറുന്നു. അടുക്കളയില്‍ യന്ത്രങ്ങളാണല്ലോ മുഖ്യ ജോലിക്കാര്‍.

ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മാംസഭക്ഷണം പ്രത്യേകിച്ച്, ചുവന്ന മാംസം ഒഴിവാക്കുക, ഉയര്‍ന്ന കലോറിയുള്ള ആഹാരം നിയന്ത്രിക്കുക, ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങളും പലഹാരങ്ങളും ഉപയോഗിക്കുക, പ്രാര്‍ത്ഥനയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാക്കുക.

രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം, ഉല്പാദനക്ഷമത, യൗവനാവസ്ഥ എന്നിവ എല്ലാ കാലങ്ങളിലും സംരക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നതാണ് രസായനചികിത്സ. ഇതുമൂലം ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ് നിലനിര്‍ത്താനാകും. കാന്‍സര്‍ ചികിത്സയില്‍ രസായനചികിത്സയ്ക്ക് വലിയ പങ്കുണ്ടെന്ന് ഗവേഷണം വഴി തെളിയിച്ചിട്ടുള്ളതാണ്. മാംസഭക്ഷണം ആഴ്ചയില്‍ ഒരു പ്രാവശ്യമായി നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. ശരീരത്തെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കുകയും പ്രാര്‍ത്ഥന വഴിയുള്ള ആത്മനിയന്ത്രണവും ശീലിച്ചാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും വിമുക്തിനേടാം.
(സിസ്റ്റര്‍ ഡൊണാറ്റ -എംഡി: 1977ല്‍ ആയുര്‍വേദത്തില്‍ എംഡി. ബിരുദാനന്തരബിരുദ ഡിഗ്രി തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കി. അമല ഹോസ്പിറ്റലിലെ കാന്‍സര്‍ റിസര്‍ച്ച് ആയുര്‍വേദ വിഭാഗത്തിന്റെ റിസര്‍ച്ച് ഓഫീസറും ചീഫ് ഫിസിഷ്യനുമായിരുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ തൃശൂര്‍ മരിയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍, അസി.ജനറാള്‍, ഷൊര്‍ണൂര്‍, ചെറുതുരുത്തി, പൂമുള്ളി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.)

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.