Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 03 February 2012 14:02

ജീവിതശൈലി ക്രമീകരിക്കുക, നല്ല ചികിത്സ നല്‍കുക

Written by  ഡി.ജോയിക്കുട്ടി തിരുവനന്തപുരം
Rate this item
(0 votes)

തിരുവനന്തപുരം ആര്‍സിസിയിലെ ഡോ.പോള്‍ അഗസ്റ്റിന്‍ സംസാരിക്കുന്നു

? കാന്‍സര്‍ രോഗം പരിധിയില്ലാതെ വര്‍ധിക്കാനുള്ള കാരണം.
കാന്‍സര്‍ ക്രമാതീതമായി വര്‍ധിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു ലക്ഷം പേരില്‍ 150-160 പേരില്‍ മാത്രമേ കാന്‍സര്‍ രോഗം കാണുന്നുള്ളൂ. ആദ്യദശയില്‍ തന്നെ കണ്ടുപിടിക്കുന്നതുമൂലം രോഗം കൂടുതല്‍ എന്ന് തോന്നുകയാണ്. ഇന്ന് ജനസംഖ്യ വളരെയധികം വര്‍ധിച്ചിരിക്കുന്നു. കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലിയാണ്. കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ് എന്നിവയുടെ ദോഷഫലങ്ങള്‍ നാം അറിയണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് ഇന്ന് അധികവുമുള്ളത്. അപ്രകാരം വെളിയില്‍ നിന്ന് ലഭിക്കുന്ന മിക്ക ആഹാരസാധനങ്ങളിലും മായമാണ്. രുചി കൂടുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ശരീരത്തിന് ദോഷം ചെയ്യുന്നു. പുകയിലയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. പകരം പാന്‍പരാഗ് പോലുള്ളവ ഉപയോഗിക്കുന്നവര്‍ കൂടിവരുന്നു. ഇതും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. ആദ്യഘട്ടത്തില്‍ രോഗം മനസ്സിലാകാതെ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയിലാകുന്നത് ഗുരുതരമാകുന്നു. കഴിവതും രോഗലക്ഷണമില്ലാത്തവരും രോഗനിര്‍ണയം നടത്തുന്നത് പ്രയോജനപ്രദമാണ്. രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന് നല്ലവിധം ലഭിക്കേണ്ടതുണ്ട്. അതിലൂടെ രോഗമുള്ളവരും ഇല്ലാത്തവരും ആത്മവിശ്വസത്തോടെ നല്ല സമൂഹമായി മുന്നേറാന്‍ കഴിയും.

? വിഷാംശം കലര്‍ന്ന ഭക്ഷണരീതി എങ്ങനെ രോഗകാരണമാകുന്നു.

 ഇതിന്റെ ശാസ്ത്രീയ വശം വിശദീകരിക്കുന്നതിനേക്കാള്‍ നാം മനസിലാക്കേണ്ടത്, നമ്മുടെ ശരീരത്തിലേക്ക് കൊടുക്കുന്നത് അതിന് അനുയോജ്യമായതും ഉള്‍ക്കൊള്ളാവുന്നതും ആയിരിക്കണം എന്നതാണ്. പാന്‍പരാഗ് ഉപയോഗിക്കുന്ന വ്യക്തി അത് മിക്കപ്പോഴും വായില്‍ ഒരു ഭാഗത്ത് കടിച്ചുപിടിക്കുകയാണ്. ആ സ്ഥലം അങ്ങനെ അസ്വസ്ഥപ്പെടുന്നു. തുടര്‍ച്ചയായുള്ള ഈ ഉപയോഗം കോശങ്ങളെ ബലഹീനപ്പെടുത്തുകയും രോഗിയാക്കി മാറ്റുകയും ചെയ്യുന്നു. ആമാശയത്തിലെത്തുന്ന ഇതിന്റെ അവശിഷ്ടവും ഫാസ്റ്റ്ഫുഡ്‌പോലുള്ളവയും ആ സ്ഥലത്തെ അസ്വസ്ഥമാക്കുകയാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു താളമുണ്ട്. അവ നമ്മുടെ ജീവിതക്രമം വഴി നശിപ്പിക്കാതിരിക്കാന്‍ പരിശ്രമിക്കുക. രുചിയും മണവും വലുപ്പവും ഭംഗിയും നോക്കിയല്ല ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കേണ്ടത്. ശരീരത്തിന് ദോഷമുണ്ടാക്കുന്നത് ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുക.

? രോഗികളായ സാധാരണക്കാര്‍ക്ക് ചികിത്സാചെലവുകള്‍ വലിയ ബുദ്ധിമുട്ടാകുന്നു. ഇവരെ എങ്ങനെ സഹായിക്കാന്‍ കഴിയും.

 കാന്‍സര്‍ രോഗത്തിന്റെ ചികിത്സാചെലവ് വളരെ വലുതാണ് എന്ന മിഥ്യാധാരണ മനുഷ്യരില്‍ ഇന്ന് ആകുലതയുളവാക്കുന്നു. ഇത് തെറ്റാണ്. സത്യത്തില്‍ രോഗം വ്യക്തമായി മനസിലാക്കി ചികിത്സിക്കുകയാണെങ്കില്‍ വലിയ തുക ചെലവാക്കേണ്ടി വരുകയില്ല. ഉദാഹരണമായി ഇന്നുള്ള കാന്‍സറുകളില്‍ 80 ശതമാനവും മുഴകളാണ്. ഇവ വ്യക്തമായി രോഗനിര്‍ണയം നടത്തി ശരിയാംവണ്ണം എടുത്തുമാറ്റിയാല്‍ രോഗം മാറ്റിയെടുക്കാന്‍ കഴിയും. ഇന്ന് കൂടുതല്‍ പണം ചെലവഴിച്ച് ചികിത്സിക്കുന്നതിലാണ് പലരും ആഗ്രഹിക്കുന്നത്. പക്ഷേ രോഗം എവിടെ ചികിത്സിച്ചാലും നല്ല ഫലം കിട്ടുന്നിടം കണ്ടെത്തി അവ നല്‍കുകയാണ് ഉത്തമം. ഇന്ന് പ്രൈവറ്റ് ആശുപത്രികളിലും നല്ല ചികിത്സ നല്‍കുന്നു. ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗം വീണ്ടും വഷളാകുകയും ചികിത്സ തുടരുകയും പണച്ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു. ആര്‍സിസിയില്‍ തന്നെ ചികിത്സിക്കുന്നതിന് പലരും ഇഷ്ടപ്പെടുന്നു. ഇന്ന് ഉള്‍ക്കൊള്ളാവുന്നതിലും മൂന്നിരട്ടിയാണ് ഇവിടെ വരുന്ന രോഗികള്‍. ചികിത്സിക്കുന്ന ഡോക്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രധാനമാണ്. ഓപ്പറേഷന്‍ വേണ്ടത് ചെയ്യാതിരുന്നാല്‍ രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാകും. ഓപ്പറേഷന്‍ ആവശ്യമില്ലാത്തതിന് മറ്റ് ചികിത്സ നല്‍കുക എന്നത് ഡോക്ടറുടെ തീരുമാനമാണ്. ആര്‍സിസിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യം വേണ്ട ചികിത്സ സൗജന്യമായും നല്‍കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ നല്ല ഫലം പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

? എന്തെല്ലാം പരിഹാരമാര്‍ഗങ്ങളാണ് നിര്‍ദേശിക്കാനുള്ളത്.

 കാന്‍സര്‍ രോഗം എന്ന് കേട്ടാല്‍ മനുഷ്യര്‍ കൂടുതല്‍ ഭയപ്പെടുകയാണ്. ഈ രോഗം ചികിത്സിച്ച് മാറ്റാന്‍ കഴിയില്ല എന്ന് ചിന്തിക്കുകയാണ്. രോഗം ഉണ്ട് എന്നറിഞ്ഞാല്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കാതെ വ്യക്തമായി മനസിലാക്കി എങ്ങനെ ചികിത്സ എടുക്കണം എന്ന് തീരുമാനിക്കണം. നല്ല ഡോക്ടറെയും നല്ല ആശുപത്രിയെയും തിരഞ്ഞെടുക്കുക. രോഗനിര്‍ണയം നല്ല രീതിയില്‍ തന്നെ നടത്തുന്നത് ഉചിതമാണ്.
ജീവിതശൈലിയില്‍ മാറ്റം വരുത്തുക. ശരീരത്തിന് ദോഷകരമായത് വര്‍ജിക്കുക. രോഗത്തെക്കുറിച്ചുള്ള അവബോധം ആര്‍ജിക്കുക. കാന്‍സര്‍ രോഗികളായവര്‍ ചികിത്സയിലൂടെ പൂര്‍ണസുഖം പ്രാപിച്ച കാര്യങ്ങള്‍ മനസ്സിലാക്കി മാനസികമായി പ്രതീക്ഷയും പ്രത്യാശയുമുള്ളവരാകുക.
(ഡോ.പോള്‍ അഗസ്റ്റിന്‍: 14 വര്‍ഷമായി ആര്‍സിസിയില്‍ സേവനം ചെയ്യുന്നു. അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. പാലാ കുന്നത്തേടം ഡോ. കെ.ടി.ആഗസ്തി, ആലീസ് ആഗസ്തി ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ.റെജി ജോസ്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രഫസറാണ്. മക്കള്‍: റോഷന്‍, ലിസബത്ത്, ടെസ്സ്.)


Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.