മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത് അവരുടെ അവകാശമാണ്. അതിന് വിലങ്ങിടാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെതന്നെ ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അവകാശമുണ്ട് സഹോദരിമാരെയും സഹോദരന്മാരെയും കിട്ടുക എന്നതും. അതിനു തടസം നില്‍ക്കാന്‍ അപ്പനോ അമ്മയ്‌ക്കോ അവകാശമില്ല. ഒരു കുടുംബത്തില്‍ ഒരു കുട്ടി ഏകാന്തനായിരിക്കുന്നത് അവന്റെ അവകാശത്തിനുമേലുള്ള കയ്യേറ്റമാണ്. പലരും ഇത് അംഗീകരിക്കില്ലെങ്കിലും നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് കുഞ്ഞിന് ഒരു കൂട്ട് എപ്പോഴും എന്നും എവിടെയും ആവശ്യമാണ്. അതില്ലാതെ വളരുന്ന കുട്ടികള്‍ സമൂഹജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടുകയും അപകടകരമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. മാതാപിതാക്കള്‍ ഇതിനെതിരെ കണ്ണടയ്ക്കുന്നത് അനീതിയാണ്.
അഞ്ചു മുതല്‍ ഏഴാം ക്ലാസുവരെയുള്ള കത്തോലിക്കാ കുട്ടികള്‍ക്കായി അഹമ്മദ്ബാദില്‍വച്ച് ഞാനൊരു ധ്യാനം നടത്തി. ദൈവം കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവരുടെ മാതാപിതാക്കള്‍ ഭൂമിയിലെ ദൈവപ്രതിനിധികളാണെന്നും മാതാപിതാക്കള്‍ മക്കളെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. പ്രത്യേകിച്ച് അമ്മമാര്‍ തങ്ങളുടെ പൊന്നോമനകളെ വളരെയേറെ സ്‌നേഹിക്കുന്നുവെന്ന് ഉദാഹരണസഹിതം ഞാന്‍ പറഞ്ഞു. എന്റെ ഏറ്റവും ഇളയ രണ്ടു സഹോദരിമാരെ ഞാനായിരുന്നു കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്നതെന്നു പറഞ്ഞപ്പോള്‍ അവര്‍ വളരെ സന്തോഷിച്ചു. അവര്‍ എന്റെമേല്‍ മൂത്രമൊഴിച്ചതും അപ്പിയിട്ടതും പറഞ്ഞപ്പോള്‍ അവര്‍ കൈകൊട്ടി ചിരിച്ചു!! അപ്പോഴൊക്കെ ഒരു പെണ്‍കുട്ടി മാത്രം ചിരിക്കാതെ അസാധാരണചേഷ്ഠകള്‍ കാണിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. എല്ലാവരും ചിരിക്കുന്ന ഒരു നിമിഷത്തില്‍ അവള്‍ ഒരൊറ്റക്കരച്ചില്‍... ഞാന്‍ ഓടിച്ചെന്നു. പെട്ടെന്നവള്‍ പുറത്തേക്കോടിപ്പോയി. എന്റെ കൂടെയുണ്ടായിരുന്ന ബ്രദേഴ്‌സ് അവളുടെ പിറകെ പോയി. അവള്‍ ക്ലാസില്‍ കയറാന്‍ കൂട്ടാക്കിയില്ല.
അന്ന് ഉച്ചഭക്ഷണസമയത്ത് കുട്ടികള്‍ അവര്‍തന്നെ കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു. ഞാന്‍ ആ കുട്ടിയുടെ അടുക്കല്‍ ചെന്നു. മിടുക്കിയായ കുട്ടി... നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു... വളരെ നീളമുള്ള മുടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു; നഖവും നന്നായി വെട്ടിയിട്ടുണ്ട്. വളരെയേറെ ശ്രദ്ധ വീട്ടില്‍ കിട്ടുന്ന കുട്ടിയാണെന്ന് എനിക്ക് മനസിലായി. പിന്നെ എന്തിനാണാ കുഞ്ഞു കരഞ്ഞത്? ഭക്ഷണപ്പാത്രത്തിലും ഞാന്‍ ശ്രദ്ധിച്ചു; നൂഡില്‍സാണു കൊണ്ടുവന്നിരിക്കുന്നത്. കൂടെ കോഴി വറുത്തതും. പകുതി നൂഡില്‍സും ഒരു കഷണം കോഴിവറുത്തതും അവള്‍ കഴിക്കാതെ വച്ചിരിക്കുന്നു.
ഞാനാ കുട്ടിയുടെ അടുത്തിരുന്നു വിവരങ്ങള്‍ അന്വേഷിച്ചു. പകുതി ഭക്ഷണം മാറ്റിവച്ചിരിക്കുന്നതിന്റെ കാരണം ചോദിച്ചു. 'എനിക്കിത്രയും മതി' അവള്‍ പറഞ്ഞു. 'വിശപ്പു മാറിയോ?' 'ഇല്ല' അവളുടെ ഉത്തരം. 'അപ്പോള്‍പ്പിന്നെ എന്തിനാ ബാക്കിവച്ചിരിക്കുന്നത്?' ഇതു കേട്ടതും വീണ്ടുമവള്‍ ഏങ്ങലടിച്ചു. ഞാനവളെ ആശ്വിപ്പിച്ചു... പിന്നെ ആ കുഞ്ഞു പറഞ്ഞു, ''അച്ചാ, ആരോടും പറയരുത്. ഈ നൂഡില്‍സും കോഴി പൊരിച്ചതും എന്റെ ലിറ്റില്‍ ബ്രദറിനാ (കുഞ്ഞനുജന്‍). ഞാന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു, ''ഏതു ക്ലാസിലാ അനുജന്‍? അവനെന്താ വരാത്തെ? തീരെ കുഞ്ഞാണോ കുഞ്ഞനുജന്‍?...'' ''ഇല്ല'' എന്ന ഭാവത്തില്‍ അവള്‍ തലയാട്ടി... ആ കണ്ണുകളില്‍നിന്ന് കണ്ണീര്‍ പൊടിഞ്ഞു. വസ്ത്രത്തിന്റെ തുമ്പുകൊണ്ട് കണ്ണീരൊപ്പി. ചുറ്റും നോക്കിയിട്ട് അവളെന്റെ ചെവിയില്‍ ചെറിയ ശബ്ദത്തില്‍ പറഞ്ഞു, ''അച്ചാ, ലിറ്റില്‍ ബ്രദറിനെ മമ്മി കൊന്നുകളഞ്ഞു.''
എനിക്കത്ഭുതമായി! കുഞ്ഞിനെ അമ്മ കൊന്നുകളഞ്ഞോ? ''ഫാദറേ, കഴിഞ്ഞകൊല്ലം മമ്മീടെ വയറ്റില്‍ (ബേബിയുണ്ടായിരുന്നു. ഗ്രാന്റ്മാ (വല്യമ്മച്ചി) വെക്കേഷന്‍ കാലത്ത് എന്നോടു പറഞ്ഞതാ, എനിക്കൊരു ബ്രദര്‍ മമ്മീടെ വയറ്റിലുണ്ടെന്ന്. പക്ഷേ, അച്ചാ മമ്മി അവനെ കൊന്നുകളഞ്ഞു.'' ഞാനവളെ ആശ്വസിപ്പിച്ചു. ''മമ്മി കൊന്നതല്ല മോളേ... ചില കുഞ്ഞുങ്ങള്‍ വയറ്റില്‍വച്ചുതന്നെ മരിച്ചുപോകും. അങ്ങനെ പറ്റിയതാ...'' ''അല്ല അച്ചാ, ഒരു ദിവസം രാത്രീല് മമ്മീം പപ്പായും കൂടി വഴക്കുണ്ടാക്കി... മമ്മീടെ വയറ്റിലെ പിശാചിനെ മമ്മിക്ക് വേണ്ടെന്നു പറഞ്ഞു. ഞാന്‍ കേട്ടു ഫാദറെ... പിന്നെ എന്റെ ഫ്രണ്ടിന്റെ മമ്മി അവരുടെ വീട്ടില്‍ പറഞ്ഞു ഫാദറെ, എന്റെ മമ്മി ആ ബേബീനെ ആശുപത്രിയില്‍ കൊണ്ടുപോയി കൊന്നെന്ന്!! ഇത് എന്റെ ഫ്രണ്ടു പറഞ്ഞതാ... പിന്നെ എന്റെ ഗ്രാന്റ്മായോടു ചോദിച്ചപ്പം പറഞ്ഞു, ആശുപത്രിയില്‍വച്ച് ബേബി മരിച്ചെന്ന്. മരിച്ചതല്ല ഫാദറെ, കൊന്നതാ... മമ്മി കൊന്നതാ.''
പറ്റുന്നതുപോലെ ഞാന്‍ അവളെ ആശ്വസിപ്പിച്ചു. മമ്മിക്ക് അവളോടു വളരെയിഷ്ടമാണെന്നും ഞാന്‍ പറഞ്ഞു. അവളതു വിശ്വസിച്ചു; എനിക്കു സന്തോഷമായി. അന്ന് കുട്ടികളോട് അവരുടെ ആഗ്രഹങ്ങള്‍ ഒരു കടലാസിലെഴുതാന്‍ പറഞ്ഞു. ആ കടലാസുമായി ഞാന്‍ തിരികെപോന്നു. സമയം കിട്ടിയ ഒരു ദിവസം ഞാന്‍ ആ 'കടലാസ് ആഗ്രഹ'ങ്ങളിലൂടെ കണ്ണോടിച്ചു.... പലരും എഴുതി അല്‍ഫോന്‍സാമ്മയാകണം, മദര്‍ തെരേസയാകണം, നടിയാകണം, ടീച്ചറാകണം, അച്ചനാകണം, അതില്‍ ഒരു കുട്ടി എഴുതിയിരിക്കുന്നു, ''മരിച്ചാല്‍ മതി... സ്വര്‍ഗത്തില്‍പ്പോയി കുഞ്ഞനുജനെ കാണണം!!?''
മക്കളുടെ ജീവിതം അന്ധകാരമയമാക്കുന്ന അമ്മമാരുണ്ട്. ഗര്‍ഭഛിദ്രം ഫാഷനായിരിക്കുന്നു. ഉള്ള കുട്ടികളെ നന്നായി വളര്‍ത്താനെന്നപേരില്‍ നടത്തുന്ന ഗര്‍ഭഛിദ്രം, സ്വാര്‍ത്ഥരായ മാതാപിതാക്കളുടെ തിന്മയുടെ മുഖമാണ് കാണിക്കുന്നത്. ജീവിതം ആഘോഷിക്കാന്‍ അവര്‍ നടത്തുന്ന കൊലപാതകം... ഓരോ ആണ്‍കുഞ്ഞിനും ഒരു കുഞ്ഞിപ്പെങ്ങളെയും ഓരോ പെണ്‍കുഞ്ഞിനും ഒരു ആങ്ങളെയുമെങ്കിലും അവകാശപ്പെട്ടതാണ്. അങ്ങനെ കൊടുക്കാന്‍ മടിക്കുന്നവര്‍ എന്തിനാണ് ഒരു കുഞ്ഞിന്റെ ''ഉടമ'' ആകുന്നത്? ഒറ്റക്കുഞ്ഞ് മതിയെന്നു കരുതുന്നവര്‍ ''ഉടമയും'' മകന്‍ അല്ലെങ്കില്‍ മകള്‍ ''അടിമയും'' മാത്രമേ ആകുന്നുള്ളൂ... അവര്‍ മാതാപിതാക്കളല്ല... ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ പ്രഭുക്കന്മാര്‍!! മനഃസുഖത്തിനൊരു സന്താനം... അല്ലെങ്കിലൊരു കൂട്ട്... അതുമല്ലെങ്കില്‍ ഒരടിമ... ഒറ്റസന്തതികള്‍ക്കു ചുറ്റും വേലികെട്ടുന്നവര്‍ സമൂഹത്തോടും ആ കുഞ്ഞിനോടും ചെയ്യുന്നത് തിന്മയാണ്. അല്ല, ആരോടെന്തു പറയാന്‍? ധര്‍മത്തിനു കൂട്ടുനില്‍ക്കേണ്ട ന്യായാധിപന്മാരും രാഷ്ട്രീയക്കാരും അന്ത്യശ്വാസം വലിക്കാന്‍ കിടക്കുമ്പോഴും പറയുന്ന സുകൃതജപം ''ഒന്നില്‍ക്കൂടുതല്‍ മക്കള്‍ വേണ്ടേ വേണ്ട'' എന്നല്ലേ? ''ഞാനോ പട്ടി ചാകുന്നതുപോലെ ചാകും... എല്ലാ ഇന്ത്യക്കാരും അങ്ങനെ ചാകണം... അത്രയേ അവരുദ്ദേശിച്ചിട്ടുള്ളൂ... അങ്ങനെ കരുതിയാല്‍ മതി.
Friday, 03 February 2012 12:27
മമ്മി വാവയെ കൊന്നു Featured
Written by പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Read 197 times
Published in
നമുക്കിടയില്‍ ഒരാള്‍
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.