പുറപ്പാട് പുസ്തകത്തിലെ 14-ാം അധ്യായത്തിലെ പതിനാലാം വാക്യത്തില്‍ നാം ഇങ്ങ നെ വായിക്കുന്നു: ''നിനക്കുവേണ്ടി യുദ്ധം ചെ യ്യുന്ന കര്‍ത്താവ് നിന്റെ കൂടെയുണ്ട്.'' എന്നും നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവം നമ്മു ടെ കൂടെയുണ്ട് എന്ന സന്ദേശം പഴയനിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്നുണ്ട്. ഇസ്രായേല്‍ ജനത മരുഭൂമിയില്‍ 40 വര്‍ഷം അലഞ്ഞപ്പോള്‍ അവരുടെ കൂടെ ദൈ വം നടന്നു. വിശന്നപ്പോള്‍ മന്നയായും ദാഹിച്ചപ്പോള്‍ വെള്ളമായും ദൈവസാന്നിധ്യം കാ ണിച്ചുകൊടുത്തു. മനുഷ്യന്റെ അത്യാവശ്യങ്ങളില്‍ അവനോടൊപ്പം നടക്കുന്ന ദൈവത്തെയാണ് ബൈബിള്‍ നമുക്കു പരിചയപ്പെടുത്തുന്നത്. ദൈവത്തിന്റെ പേരു ചോദിച്ച മോശയ് ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് തന്റെ പ്രവൃത്തികള്‍ വിവരിച്ചുകൊണ്ടാണ്. കാണുന്നവനും കേള്‍ക്കുന്നവനും ഇറങ്ങി വരുന്നവനും അറിയുന്നവനുമായ ദൈവമാണ് താനെന്ന് വെളിപ്പെടുത്തുന്നത്. പുതിയ നിയമ ചരിത്രത്തി ല്‍ നാം കാണുന്നതും കൂടെ നടക്കുന്ന ദൈവത്തെയാണ്. എമ്മാവൂസിലേക്കു ദുഃഖത്തോടെ നടന്നുപോയ രണ്ടുപേരുടെ കൂടെ നടന്ന് ധൈര്യപ്പെടുത്തിയ ദൈവം. തങ്ങള്‍ എമ്മാവൂസിലേക്കു പോകേണ്ടവരല്ലെന്നും ജറുസലേമില്‍ പാര്‍ക്കേണ്ടവരാണെന്നും ബോധ്യപ്പെടുത്തിയ ദൈവം. തിബേരിയൂസിന്റെ തീരത്ത് മീനൊന്നും കിട്ടാതെ നിരാശയോടെ ഇരുന്നവര്‍ക്ക് അപ്പവും മീനുമൊരുക്കി കാത്തിരുന്ന ദൈവം. ലോകാവസാനംവരെ കൂടെയുണ്ടായിരിക്കുമെന്ന് (മത്തായി 28:20) വാഗ്ദാനം നല്‍കി ധൈര്യപ്പെടുത്തുന്ന ദൈവം. സിംഹത്തിന്റെ വായ് പൂട്ടിയവനും തീജ്വാലകള്‍ക്കിടയില്‍ തണുപ്പു നല്‍കി കാത്തവനുമായ ദൈവം ഇന്നും നമ്മുടെ കൂടെയുണ്ട്.
കഴിഞ്ഞകാല ജീവിതത്തിലേക്കു നാം തിരിഞ്ഞുനോക്കുമ്പോള്‍ അത്യുന്നതന്റെ ഇടപെടലുകള്‍ കാണുന്നില്ലേ? നമ്മുടെ കുടുംബത്തി ലും സമൂഹത്തിലുമെല്ലാം ദൈവം ഇടപെടുന്ന എത്ര സംഭവങ്ങളാണ് നാം കാണുന്നത്. കുടിയേറ്റ പ്രദേശങ്ങളിലും വിദേശത്തു ജോലി ചെയ്യുന്നവരിലുമെല്ലാം ഈ ഇടപെടലുകള്‍ നാം കാണുന്നു. ഒരിക്കലും നമ്മെ അനാഥരായി വിടാത്തവന്‍ നമ്മുടെ കൂടെയുണ്ട്. പ ത്രോസിനെയും പൗലോസിനെയും ധൈര്യപ്പെടുത്തിയവന്‍ തന്നെ ഇന്നു നമ്മെ ധൈര്യപ്പെടുത്തുന്നു. മതപീഡനങ്ങളിലൂടെ നമ്മുടെ പൂര്‍വികരെ പീഡിപ്പിച്ചപ്പോള്‍ അവര്‍ക്ക് മനധൈര്യം കൊടുത്ത കര്‍ത്താവ് ഇന്നും ദൂരത്തല്ല. പ്രതിസന്ധികളും പ്രതികൂലങ്ങളും നമ്മെ അലട്ടുമ്പോള്‍ അദൃശ്യനായ അവിടുന്ന് നമ്മുടെ കൂടെയുണ്ട്. കരം പിടിച്ചു നടത്തുവാനും കാലുകള്‍ക്ക് ബലമേകുവാനും അദൃശ്യനായി അവിടുന്നു കാത്തുനില്‍ക്കുന്നു. കു ടുംബ്രപ്രാരാബ്ധങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും തളരാതിരിക്കുവാന്‍ അവിടുന്ന് നമുക്കു ബലം പകരുന്നു. കൂടെ നടക്കുന്നവന്റെ മുഖത്തേക്ക് നോക്കി ജീവിതത്തിന്റെ ഓട്ടം നമുക്കു പൂര്‍ത്തിയാക്കാം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.