Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 20 January 2012 12:29

കഴുകന്റെ കണ്ണുകളോടെ Featured

Written by  ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ OFM.Cap.
Rate this item
(0 votes)

''നിന്റെ ജീവിതം കഴുകന്റേതുപോലെ പുതുക്കുമെന്നും തള്ളക്കഴുകന്‍ അതിന്റെ കുഞ്ഞിനെ പറക്കുവാന്‍ പഠിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ പരിപാലിക്കുമെന്നും'' തിരുവചനം പറയുന്നു. കഴുകനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളില്‍ സൂചനകളുണ്ട്. കഴുകന്റെ പ്രത്യേകതകളെക്കുറിച്ച് നമുക്കൊന്നു ധ്യാനിക്കാം. അതില്‍നിന്നും ഉയര്‍ന്നു വരുന്ന ബോധ്യങ്ങള്‍ ഈ വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ക്കു കാരണമാവട്ടെ.
ഒരു കഴുകന്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തുവച്ചുതന്നെ അതിന്റെ ഇരയെ നോട്ടമിടും. എന്റെ ജീവിതലക്ഷ്യത്തെ വളരെ നേരത്തെ തന്നെ ശ്രദ്ധിച്ചുറപ്പിക്കുവാന്‍ എനിക്കു കഴിയണം. ആലോചിച്ച് ഉറപ്പിച്ച ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ഞാന്‍ അക്ഷീണം പരിശ്രമിക്കണം. ജീവനില്ലാത്ത ഇരയെ ഒരു കഴുകന്‍ ഭക്ഷിക്കാറില്ല. ജീവന്‍ നല്‍കാന്‍ കഴിവില്ലാത്ത അറിവുകളിലും ആശയങ്ങളിലും ആശ്രയിക്കാതെ ജീവന്‍ നല്‍കുന്ന ചിന്തകളില്‍ പാദമൂന്നി നമുക്കു ജീവിക്കാം. ശക്തമായ കൊടുങ്കാറ്റ് വീശുമ്പോള്‍ കഴുകന്‍ അതിന്റെ ചിറകുകളില്‍ പറന്നുയരുകയും കാറ്റിന്റെ ചുരുളുകള്‍ക്കുള്ളില്‍ ചിറകടിച്ച് തെന്നിപ്പറക്കുകയും ചെയ്യും. അങ്ങനെ ആ ചിറകുകള്‍ക്ക് നല്ല ബലം കൈവരുന്നു. നമ്മുടെ ജീവിതത്തിലെ എതിര്‍പ്പുകളെയും പ്രതിസന്ധികളെയുമെല്ലാം വെല്ലുവിളികളായി കണ്ടു മനഃശക്തിയോടെ നേരിടുവാന്‍ സാധിക്കട്ടെ.
ഒരു കഴുകന്‍ മറ്റു പക്ഷികളുമായി ഇടകലര്‍ന്ന് പറക്കാറില്ല. അതിന്റേതായ ഉയരങ്ങളില്‍, അതിന്റെ തനിമയില്‍ അതു പറന്നുയരും. എല്ലാവരോടും കൂടെയായിരിക്കുമ്പോഴും നമ്മുടേതായ തനിമകള്‍ കളയാതെ സൂക്ഷിക്കുവാന്‍ നമുക്കാവണം. നമ്മുടെ ജീവിതത്തില്‍ ആവേശംകൊണ്ട് ഒന്നിനും എടുത്തുചാടാതെ ശാന്തതയോടെ എല്ലാം നോക്കിക്കണ്ട് ആത്മസംയമനത്തോടെ പെരുമാറുവാനും പ്രതികരിക്കുവാനും നമുക്കു ശ്രമിക്കാം.
കഴുകന്‍ കൂടുമെനയുന്നത് വൃക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള ശിഖരത്തിലാണ്. പുല്ലുകൊണ്ടു കൂടുണ്ടാക്കുമ്പോള്‍ മുള്ളുകൊണ്ട് അതിനെ പൊതിയുകയും ചെയ്യും. മുട്ടയില്‍നിന്നും കുഞ്ഞുങ്ങള്‍ പുറത്തുവരുമ്പോള്‍ അതിന്റെ ഭാരത്താല്‍ പുല്ല് ഞെരിയുകയും മുള്ള് കുത്തുകയും ചെയ്യും. അപ്പോള്‍ കുഞ്ഞുങ്ങളെ ഓരോന്നായി തള്ളക്കഴുകന്‍ താഴത്തേക്കു വലിച്ചെറിയും. എന്നാല്‍ കുഞ്ഞുങ്ങള്‍ നിലത്തുവീഴുന്നതിനുമുമ്പുതന്നെ കഴുകന്‍ പറന്നിറങ്ങി കുഞ്ഞുങ്ങളെ ചിറകില്‍ വഹിച്ചുയര്‍ത്തും. ഇങ്ങനെ പല പ്രാവശ്യത്തെ പരിശീലനം കഴിയുമ്പോള്‍ കുഞ്ഞുകഴുകന്‍ വായുവില്‍ പറക്കുവാന്‍ പഠിക്കും.
കഴുകന്റെ ഈ മാതൃക നമുക്കു സ്വീകരിക്കാം. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. അവയുടെ സാക്ഷാത്കാരത്തിനായി യത്‌നിക്കുക. ഏതു പ്രതിസന്ധിയിലും അടിപതറാതെ ജീവിക്കുവാന്‍ നമുക്കു പരിശ്രമിക്കാം. ജീവിതാനുഭവങ്ങളില്‍നിന്നും പാഠം പഠിച്ച് ആത്മശക്തിയുള്ള വ്യക്തിത്വങ്ങളായി നമുക്കു മുന്നേറാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.