Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Monday, 09 January 2012 14:51

ഒരു ദൈവവിളിയുടെ ഓര്‍മയ്ക്ക് Featured

Written by  ജോസഫ് മറ്റം
Rate this item
(3 votes)

വിദ്യാലയജീവിതകാലം മധുരസ്മരണകളുടെ കാലമാണ്. പക്ഷേ എന്റെ ബാല്യം ദുരിതമയമായിരുന്നു. 55 വര്‍ ഷം മുമ്പ് അന്നത്തെ ഫോര്‍ത്ത് ഫോ റത്തില്‍- ഇന്ന് എട്ടാം ക്ലാസ്- പഠിക്കുന്ന കാലത്താണ് ഏറ്റവും ഭീതിജനകമായ അനുഭവം. അന്ന് ഞാന്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠിക്കുന്നു.

ഒരു ദിവസം പാടവരമ്പത്തുകൂടി കൂട്ടുകാരൊത്ത് പോകുമ്പോള്‍ എന്റെ വലതുപാദത്തില്‍ മൊട്ടുസൂചി കുത്തുന്ന വേദന. നോക്കിയപ്പോള്‍ ഒരു പാ മ്പ് ഇഴഞ്ഞ് പോകുന്നു. ഇതുകണ്ട് വയലില്‍ ഉണ്ടായിരുന്നവര്‍ 'ഈ കുട്ടി യെ എന്തോ തൊട്ടേ,' എന്ന് അലറിക്കരയാന്‍ തുടങ്ങി. 'തൊട്ടു' എന്നാണ് പാമ്പു കടിക്കുന്നതിന്റെ മറുപേര്. പ ക്ഷേ, എനിക്കൊന്നും തോന്നിയില്ല, ഞാന്‍ കൂട്ടുകാരോട് പറഞ്ഞു ''നമുക്ക് പോകാം. അങ്ങനെ അടുത്ത വരമ്പുവരെ നീങ്ങിയതേയുള്ളൂ, പെട്ടെന്ന് ത ല കറങ്ങുന്നതുപോലെ തോന്നി. ഞാ ന്‍ ഒരിടത്തിരുന്നു. എമ്മാനുവല്‍ കോ ലടി വക്കീല്‍ സാറിന്റേതാണ് നെല്‍വയല്‍. അദ്ദേഹവും കൊയ്ത്തുകാരികളും പെട്ടെന്ന് ഓടിവന്നു. ഒരു സ്ത്രീ അവരുടെ തലയിലെ കെട്ടഴിച്ച് തുണി നടുവേ കീറി എന്റെ കാല്‍മുട്ടിനു മുകളില്‍ വരിഞ്ഞുകെട്ടി. കുമ്മണ്ണൂര്‍ കവലയ്ക്കു സമീപമുള്ള വിഷഹാരിയുടെ അടുത്തേക്ക് കൊണ്ടു പോയി. വൈദ്യ ന്‍ പറഞ്ഞു. ''ഉഗ്രവിഷമുള്ള മഞ്ചട്ടി പാമ്പാണ് കടിച്ചത്.'' കടിച്ച ഭാഗത്ത് മരുന്നൊഴിച്ചു. നസ്യം ചെയ്തു. തലച്ചോറിലേക്ക് വിഷം വ്യാപിക്കാതിരിക്കാനാണിത.്

എന്റെ അമ്മവീട് കുമ്മണ്ണൂരാണ്. പനച്ചിപ്പുറം എന്ന് വീട്ടുപേര്. എന്നെ അ വിടെ എത്തിച്ചു. എന്റെ വല്യമ്മയും അമ്മയുടെ ആങ്ങള ചുമ്മാറച്ചനും അ വിടെ ഉണ്ടായിരുന്നു.
അറിഞ്ഞ് കേട്ടെത്തിയവര്‍ അടക്കം പറഞ്ഞു. ''മഞ്ചട്ടിക്കു നീളം കുറവാണെങ്കിലും തൊട്ടാല്‍ മിക്കവാറും...?'' എനിക്ക് അവരുടെ സംസാരം കേള്‍ ക്കാം. കേട്ടപ്പോള്‍ തെല്ലൊരു പരിഭ്രമം. വിവരമറിഞ്ഞ് ഹെഡ്മാസ്റ്റര്‍ ഫാ. സ്റ്റീഫന്‍ ഊരാളിയും ചില അധ്യാപകരും കൂട്ടുകാരുമെല്ലാമെത്തി.

ഒരാഴ്ചത്തെ പച്ചമരുന്നും നസ്യചികിത്സയും കഴിഞ്ഞപ്പോള്‍ എന്റെ വലതുകാല്‍ ഈന്തിന്‍തടിപോലെ നീരുവച്ചു. തുട മുതല്‍ പാദം വരെ ഒരുപോലെ. രണ്ടാഴ്ച കഴിഞ്ഞു. അപ്പോള്‍ എന്റെ അപ്പനും അമ്മയും വന്ന് എ ന്നെ ചേര്‍പ്പുങ്കല്‍ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു. ചുമ്മാരച്ചനും വല്യമ്മയും ആദ്യം സമ്മതിച്ചില്ല. പിന്നീട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചുമ്മാരച്ചന്റെ കസേരയിലിരുത്തി ചേര്‍പ്പുങ്കലേക്ക് എടുത്തുകൊണ്ടുപോയി. പോയ വഴിക്ക് ചേര്‍പ്പുങ്കല്‍ പള്ളിയുടെ മുറ്റത്തെത്തി. എന്നെ അ വിടെ കസേരയില്‍ വച്ച് വല്യമ്മ എ ന്നെ വൈദികനാക്കാമെന്നും നേര്‍ന്നു.

വല്യമ്മയുടെ സ്‌നേഹപൂര്‍ണമായ തിരുമ്മലും സ്‌നേഹപരിചരണങ്ങളും എന്റെ ഈന്തിന്‍തടിക്കാ ല്‍ സുഖപ്പെടുന്നതിലേക്ക് നയിച്ചു. ആ നാളുകളില്‍ വല്യമ്മ ഓതിത്തന്ന നൂറായിരം കഥകള്‍ എന്റെ ഭാവനാവിലാസത്തെ സ്വാധീനിച്ചു. രണ്ടരമാസക്കാലയളവിലെ പരിചരണം മൂലം എനിക്കെഴുന്നേറ്റ് നടക്കാമെന്നായി. രോഗവിമുക്തിയിലേക്കുള്ള അവസാന കടമ്പയായി. നൂറ്റൊന്നു കുടം വെള്ളം തലയിലൊഴിക്കണം. കുളക്കരയില്‍, തലയിലൊഴിക്കുന്ന വെള്ളം തിരിച്ച് കുളത്തിലെത്താത്ത വിധത്തില്‍ എന്നെ ഇരുത്തി ജലം ധാരകോരി. പുതുജീവനിലേക്കുള്ള എന്റെ സ്‌നാനമായിരുന്നു അത്. ഇന്നും ആ വഴി പോകുമ്പോള്‍ എന്റെ പുതുജീവനായി ദൈവം ഒരുക്കിയ ജോര്‍ദ്ദാന്‍ ഞാന്‍ ആത്മഗതത്തോടെ നോക്കും.

പാമ്പുകടിയേറ്റതിനാല്‍ ഫോര്‍ത്ത് ഫോമില്‍ എനിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. പക്ഷേ മുന്‍ പരീക്ഷകളിലെ പ്രകടനം മികച്ചതായിരുന്നതിനാല്‍ അടുത്ത ക്ലാസില്‍ ഞാനെത്തി. അഞ്ച്-ആറ് ഫോമുകളില്‍ക്കൂടി പഠിക്കണം. അഞ്ചില്‍ എനിക്കുണ്ടായത് പ ലതരം രോഗങ്ങളാണ്. മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയിഡ് അങ്ങനെ പോകുന്നു...

ഇ.എസ്.എല്‍.സി പാസാകാതെ ദുഃഖിതനായിരിക്കുമ്പോള്‍ വിശാഖപട്ടണം മിഷനിലേക്ക് എന്റെ ബന്ധുവാ യ ഒരു വൈദികന്‍ സ്വാഗതം ചെയ്തു. അതിന്‍പ്രകാരം ഞാന്‍ കോട്ടയത്തു ള്ള അവരുടെ സെമിനാരിയില്‍ പ്രവേശനം നേടി. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള കാലമാണ്. ഭക്ഷണ ദൗ ര്‍ലഭ്യം നേരിടുന്ന കാലം. സെമിനാരിയില്‍വച്ച് എനിക്ക് 'വയറുകടി' ബാധിച്ചു. രോഗം കലശലായപ്പോള്‍ അവര്‍ വീട്ടിലേക്ക് തിരിച്ചയച്ചു. ആയുര്‍വേദ ചികിത്സയാല്‍ അത് സുഖപ്പെട്ടെങ്കി ലും ഇന്നും എന്റെ ദൈവവിളിയെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ വിശാഖപട്ടണം മിഷന്‍ മനസില്‍ ഓടിയെത്താറുണ്ട്.

എന്നെ വൈദികപട്ടത്തിനു വിട്ടേക്കാമെന്ന വല്യമ്മയുടെ നേര്‍ച്ചയും വല്യമ്മയുടെ തേനൂറുന്ന കഥകളും എ നിക്ക് മറക്കാനാവില്ല. ആ അമ്മച്ചിയു ടെ പ്രചോദനത്താല്‍ സ്വന്തവും പരിഭാഷകളുമായി 105 കൃതികള്‍ ഇതിനോടകം പ്രസിദ്ധപ്പെടുത്തുവാന്‍ എ നിക്കു കഴിഞ്ഞിട്ടുണ്ട്. കേരളസാഹി ത്യ അക്കാദമിയുടെ പുരസ്‌കാരം നേടാനും കഴിഞ്ഞു. അന്നത്തെ മഞ്ചട്ടിയുടെ കടിയും വിശ്രമജീവിതവും വല്യമ്മയുടെ കഥകളും ഞാനെങ്ങനെ മറക്കും?

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.