Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Saturday, 17 December 2011 11:08

പുറപ്പാടിലെ ദൈവം

Written by  ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ OFM.Cap.
Rate this item
(1 Vote)
പുറപ്പാട്‌ 3:14 ല്‍ ``ഞാന്‍ ആകുന്നവന്‍ ആകുന്നു'' എന്നാണ്‌ മോശയ്‌ക്ക്‌ ദൈവം വെളിപ്പെടുത്തിയത്‌. തന്നില്‍ത്തന്നെ അസ്‌തിത്വമുള്ളവന്‍, സ്വയം സ്ഥിതിചെയ്യുന്നവന്‍ എന്നെല്ലാമാണ്‌ ഈ വചനത്തിന്റെ അര്‍ത്ഥം. ഇസ്രായേലിന്റെയും മോശയുടെയും ചരിത്രത്തില്‍ ഉടമ്പടിയുടെ ദൈവമായി യഹോവാ ആയിത്തീരുന്നു. ``ആരാണ്‌ യാഹ്‌വേ?'' എന്ന്‌ ഫറവോന്‍ പുച്ഛഭാവത്തില്‍ ചോദിക്കുമ്പോള്‍ അടയാളങ്ങളിലൂടെ പടിപടിയായി ദൈവം ഉത്തരം കൊടുക്കുന്നു. ആ അടയാളങ്ങള്‍ക്ക്‌ രക്ഷാതലവും ശിക്ഷാതലവുമുണ്ട്‌. ശക്തമായ ഒരു ബാധകൊണ്ട്‌ ഫറവോനെ ഭയപ്പെടുത്തി ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ വിശ്വാസത്തിന്റെ പടിപടിയായ സ്വാഭാവിക വളര്‍ച്ച അസാധ്യമാകുമായിരുന്നു. ഫറവോന്‌ രക്ഷയുടെ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‌ ഈ ശിക്ഷണക്രമം വേണമായിരുന്നു. ദൈവം നമുക്കു തരുന്ന അടയാളങ്ങളെ സ്വീകരിക്കാം, തിരസ്‌കരിക്കാം. എന്താണ്‌ നമ്മുടെ മനോഭാവം? ദൈവം നല്‍കുന്ന കൃപയുടെ അവസരങ്ങളെ തള്ളിപ്പറഞ്ഞാല്‍ നാം സ്വയം ശിക്ഷാവിധി ഏറ്റെടുക്കും. ദൈവം തരുന്ന അവസരങ്ങളോടു സഹകരിച്ചാല്‍ നാം രക്ഷയുടെ വഴിയിലേക്കു പ്രവേശിക്കും.

ഫറവോന്റെ ഹൃദയം കഠിനമായി എന്നു പറഞ്ഞാല്‍ കൃപയുടെ അവസരങ്ങളോടു നിസഹകരിച്ചു എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌? ഒരേ അവസരം ഫറവോനും മോശയ്‌ക്കും ലഭിച്ചപ്പോള്‍ ഒരാള്‍ വിമോചകനായും അപരന്‍ തകര്‍ന്നവനായും മാറുന്നു. പത്ത്‌ ബാധകള്‍ ഫറവോനും കൂട്ടര്‍ക്കും ലഭിച്ചപ്പോള്‍ പത്ത്‌ കല്‌പനകള്‍ ഇസ്രായേല്‍ മക്കള്‍ക്കു ലഭിച്ചു. കര്‍ത്താവിന്റെ കല്‌പനകളോടുള്ള എന്റെ മനോഭാവമെന്താണ്‌? താഴ്‌വരയില്‍നിന്ന ജനത്തിന്‌ കാളക്കുട്ടിയെ ലഭിച്ചപ്പോള്‍ സീനായ്‌ മല കയറിയ മോശയ്‌ക്ക്‌ ദൈവപ്രമാണങ്ങള്‍ ലഭിച്ചു. ദൈവത്തോട്‌ അടുത്തു ചെല്ലുന്തോറും നമ്മില്‍ കൃപയുടെ സമൃദ്ധി നിറയും. ദൈവത്തില്‍നിന്ന്‌ അകലുംതോറും ലോകത്തിന്റെ വിഗ്രഹങ്ങള്‍ ഹൃദയത്തില്‍ സ്ഥലം പിടിക്കും. നമ്മുടെയൊക്കെ കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദൈവകൃപയുടെ നൂറുനൂറു അവസരങ്ങള്‍ കടന്നുവന്നതായി കാണാം. തകര്‍ച്ചകളിലും നൊമ്പരങ്ങളിലും ഉയര്‍ച്ചതാഴ്‌ചകളിലുമെല്ലാം ദൈവത്തിലേക്കു തിരിയുവാനുള്ള അവസരങ്ങള്‍ അവിടുന്നു സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നാം നമ്മിലേക്കുതന്നെ തിരിഞ്ഞു. അതിന്റെ ഫലമായി അസ്വസ്ഥതകളും തകര്‍ച്ചകളും നാം അനുഭവിച്ചു. നാം ദൈവത്തിലേക്ക്‌ തിരിയുമ്പോള്‍ ദൈവം നമ്മിലേക്ക്‌ തിരിയും. സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ നൈല്‍നദിയെ ഹപ്പി ദേവനായി ഈജിപ്‌തുകാര്‍ കണ്ടിരുന്നു. വെള്ളം രക്തവര്‍ണമായി നശിച്ചപ്പോള്‍ ഹപ്പി ദേവന്റെമേല്‍ യഹോവക്കുള്ള ആധിപത്യം ജനം കണ്ടു. ഹെക്‌റ്റു ദേവതയെന്ന്‌ ഈജിപ്‌തുകാര്‍ വിശ്വസിച്ചിരുന്ന തവളയെ അവരെക്കൊണ്ടുതന്നെ തല്ലിക്കൊല്ലിച്ചപ്പോള്‍ ആ ദേവതയ്‌ക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന പാഠം അവര്‍ പഠിച്ചു. നമ്മള്‍ ആശ്രയിക്കുന്ന പലതും ദൈവത്തിന്റെ മുമ്പില്‍ നിസാരങ്ങളാണ്‌. സ്രഷ്‌ടാവിനു പകരം സൃഷ്‌ടിയിലേക്കു തിരിഞ്ഞാല്‍ നിരാശയായിരിക്കും ഫലം. സര്‍വശക്തനായ ദൈവത്തിന്റെ നടത്തിപ്പിന്‌ പൂര്‍ണമായി വിധേയപ്പെടുവാനും ദൈവകരങ്ങളില്‍ ജീവന്‍ സമര്‍പ്പിക്കുവാനും പുറപ്പാടു പുസ്‌തകം നമ്മെ ക്ഷണിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.