Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 02 December 2011 11:47

ഒരു വിനോദയാത്രയുടെ മരിക്കാത്ത ഓര്‍മ്മകളുമായി... Featured

Written by  ഡോ. കുര്യാസ്‌ കുമ്പളക്കുഴി
Rate this item
(2 votes)

നിരപ്പായ ഒരു സ്ഥലത്തേ ക്കാണ്‌ ഞാന്‍ തെറിച്ച്‌ വീണത്‌. പലരും താഴേക്ക്‌ ഉരുണ്ടുപോകുന്നത്‌ ആ കിടപ്പില്‍ എനിക്ക്‌ കാണാം. അവിടെ കിടന്നുകൊണ്ട്‌ തലയുയര്‍ത്തി ഞാന്‍ ചുറ്റും നോക്കി. എന്റെ സുഹൃത്തുക്കള്‍ പലരും ചുറ്റിലും രക്തത്തില്‍ കുളിച്ച്‌ പല സ്ഥലങ്ങളിലായി കിടക്കുന്നുണ്ട്‌. ഞാന്‍ എന്റെ ശരീരത്തിലേക്ക്‌ നോക്കി. ദേഹം അല്‌പം വേദനിക്കുന്നു എന്നല്ലാതെ എന്റെ കൈകാലുകള്‍ക്ക്‌ ഒരു കുഴപ്പവുമില്ല.

എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ദിവസമാണ്‌ 1976 മെയ്‌ എട്ട്‌. ഒ രുപക്ഷേ, കോട്ടയം ജില്ലയിലെ പലരും ഈ ദിവസം മറക്കാനിടയില്ല. കാരണം അത്രമേല്‍ വേദനാജനകമായ ആ സം ഭവം നടന്നത്‌ അന്നാണ്‌.
കുറവിലങ്ങാട്‌ ഫൊറോനാ പള്ളിയില്‍നിന്നും 1976 മെയ്‌ ഏഴ്‌ വെള്ളിയാഴ്‌ച രാവിലെ മതാധ്യാപകരെല്ലാം വിനോദയാത്രയ്‌ക്ക്‌ കൊടൈക്കനാലിലേക്ക്‌ പുറപ്പെടാനൊരുങ്ങി. രാവിലെ ആറുമണിക്ക്‌ എത്തുമെന്നറിയിച്ചിരുന്ന ബസ്‌ മൂന്നു മണിക്കൂര്‍ വൈകിയാണ്‌ പള്ളിക്കവലയിലെത്തിയത്‌. എന്റെ വിവാഹം കഴിഞ്ഞ്‌ കുറച്ചു നാളുകളേ ആയിരുന്നുള്ളൂ. ഭാര്യ ഏലമ്മയും ഞങ്ങളോടൊപ്പം യാത്രാസംഘത്തി ലുണ്ടായിരുന്നു.

ഞങ്ങള്‍ സന്തോഷത്തോടെ യാ ത്രയാരംഭിച്ചു. ഫാ. തോമസ്‌ ഓലിക്കലിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട്‌ വിശ്രമജീവിതം നയിക്കുന്ന ഫാ. പോള്‍ ആലപ്പാട്ട്‌, ഫാ. സെബാസ്റ്റ്യന്‍ ചെറുകര എന്നിവരുള്‍പ്പെടെ 44 പേരാണ്‌ ബസിലുണ്ടായിരുന്നത്‌.

ഞങ്ങള്‍ ആദ്യം ഇടുക്കി ഡാമിലേക്കാണ്‌ പോയത്‌. അവിടമെല്ലാം കണ്ടതിന്‌ ശേഷം തേക്കടിയിലേക്ക്‌. പിന്നെ മധുരയിലെത്തി. അവിടെ അന്ന്‌ താമസിച്ചു. അതിരാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കും ഭക്ഷണത്തിനും ശേഷം വൈഗ ഡാം കണ്ട്‌ നേരെ കൊടൈക്കനാല്‍ കുന്നിന്‍മുകളിലേക്കായി യാ ത്ര. കൊടൈക്കനാലിന്റെ സൗന്ദര്യം നുകര്‍ന്ന്‌ ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ മൂന്നുമണി. അപ്പോഴേക്കും മടക്കയാത്രയ്‌ക്ക്‌ എല്ലാവരും തയാറായി.

പാട്ടൊക്കെ പാടി എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. വണ്ടി ഒരേ വേഗത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇടയ്‌ക്കെപ്പോഴോ ഒന്ന്‌ മയങ്ങിപ്പോയത്‌ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ. വെടി പൊട്ടുന്ന ശബ്‌ദം കേട്ടാണ്‌ കണ്ണു തുറന്നത്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്ക്‌ മനസിലായില്ല. ഞങ്ങ ള്‍ സഞ്ചരിക്കുന്ന ബസ്‌ അപ്പോള്‍ തലകുത്തി മറിയുകയായിരുന്നു. അത്യഗാധ ഗര്‍ത്തത്തിലേക്ക്‌. വണ്ടിക്കുള്ളില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. വിജനമായ പ്രദേശം. രക്ഷിക്കാന്‍ ആരും ഉണ്ടാവില്ലെന്ന്‌ തീര്‍ച്ചയാണ്‌. വണ്ടി എവിടെയെങ്കിലും ഇടിച്ചൊന്ന്‌ നിന്നാല്‍ ഞങ്ങളെല്ലാം രക്ഷപെടും. ദൈവമേ, ഞങ്ങ ളെ രക്ഷിക്കണേ... മറിഞ്ഞ വണ്ടിയില്‍ നിന്നും തലയുയര്‍ത്തുമ്പോഴും ദേഹം കമ്പിയിലും സീറ്റിലും തട്ടി മുറിയുമ്പോഴും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പല തവണ കീഴ്‌മേല്‍ മറിഞ്ഞ ബസിന്റെ മേല്‍ക്കൂരയുള്‍പ്പെടെ അപ്പോഴേക്കും തരിപ്പണമായിരുന്നു. നിരപ്പെന്ന്‌ പറയാവുന്ന ഒരു സ്ഥലത്തേക്കാണ്‌ ഞാന്‍ തെറിച്ച്‌ വീണത്‌. പലരും താഴേക്ക്‌ ഉരുണ്ടുപോകുന്നത്‌ ആ കിടപ്പിലെനിക്ക്‌ കാണാം. അവിടെ കിടന്നുകൊണ്ട്‌ തലയുയര്‍ത്തി ഞാന്‍ ചുറ്റും നോക്കി. എ ന്റെ സുഹൃത്തുക്കള്‍ പലരും ചുറ്റിലും രക്തത്തില്‍ കുളിച്ച്‌ പല സ്ഥലങ്ങളിലായി കിടക്കുന്നുണ്ട്‌.

ഒടിഞ്ഞ കമ്പിയില്‍ തട്ടി മുഖത്തും കാലിനും മുറിവുണ്ടായിരുന്നു. കിടന്നിടത്തുനിന്ന്‌ ഒരു തരത്തില്‍ ഞാന്‍ എഴുന്നേറ്റു. ``കുര്യാച്ചാ, കുര്യാച്ചാ'' എന്ന വിളി ഞാന്‍ കേട്ടു. ഭാര്യ ഏലമ്മയാണത്‌. ഞാന്‍ കിടന്ന സ്ഥലത്തിന്‌ താഴെയായി ഏലമ്മയും വീണുകിടന്നിരുന്നു. വലിയ പരുക്കുകളൊന്നുമില്ലാതെ. ഞങ്ങള്‍ക്ക്‌ പരസ്‌പരം കരയാനാല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. അപ്പോഴേക്കും പരിക്കുകളോടെ പലരും എണീറ്റ്‌ നില്‍ക്കുന്നത്‌ ഞങ്ങ ള്‍ കണ്ടു. ഞങ്ങളെല്ലാവരും ഉറക്കെ കരഞ്ഞു.

എവിടെനിന്നെല്ലാമോ ആളുകള്‍ ഇതിനോടകം മുകളിലെ റോഡില്‍ ഓടിക്കൂടി. പക്ഷേ, അവരാരും താഴേക്കിറങ്ങാനോ ഞങ്ങളെ രക്ഷിക്കാനോ ശ്രമിക്കാത്തത്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി. പിന്നീടാണറിയുന്നത്‌ പോലിസുകാര്‍ നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ടാണ്‌ ആരും താഴേക്കിറങ്ങാ ത്തതെന്ന്‌. കാരണം, അപകടമുണ്ടാകുമ്പോള്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നവര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ തുനിയാതെ മോഷണത്തിനും പിടിച്ചുപറിയ്‌ക്കുമാണ്‌ ശ്രമിച്ചിരുന്നത്‌. അതുകൊണ്ട്‌ പോലിസ്‌ സംഭവസ്ഥലത്തെത്താതെ നാട്ടുകാര്‍ ഇറങ്ങരുതെന്നാണ്‌ നിര്‍ദ്ദേശം. ഇക്കാരണത്താല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ മരണവുമായി മല്ലിട്ട്‌ അരമണിക്കൂറോളം ഞങ്ങള്‍ ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അവിടെത്തന്നെ കിടന്നു. തുടര്‍ന്ന്‌ പോലിസെത്തി വടംകെട്ടി താഴേക്കിറങ്ങി. ഞങ്ങള്‍ അതില്‍ പിടിച്ച്‌ ഓരോരുത്തരായി കയറി. 44 പേരില്‍ 25 പേര്‍ മാത്രമാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയത്‌. ഫാ. തോമസ്‌ ഓലിക്കല്‍ ഒഴി കെ രണ്ട്‌ വൈദികരും 17 സതീര്‍ത്ഥ്യ രും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. വണ്ടിയുടെ ക്ലീനര്‍ ഒരു വര്‍ഷത്തിന്‌ ശേഷം മരിച്ചു. അങ്ങനെ 20 പേര്‍ കൊടൈക്കനാല്‍ ദുരന്തത്തില്‍ നിത്യതയിലേക്ക്‌ വിളിക്കപ്പെട്ട ആ ദിനം എങ്ങനെ മറക്കും?

മരണം മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ ജോബിന്റെ വചനമാണ്‌ മ നസില്‍ തെളിഞ്ഞത്‌. ``ദൈവം തന്നു, ദൈവം എടുത്തു, അവിടുത്തെ നാമം മഹത്വപ്പെടട്ടെ.''
തിരിഞ്ഞുനോക്കുമ്പോള്‍ സതീര്‍ ത്ഥ്യരുടെ വേര്‍പാട്‌ എന്റെ കണ്ണ്‌ നിറയ്‌ക്കുന്നുണ്ട്‌. ഓരോ ദിവസത്തെ കുടുംബപ്രാര്‍ത്ഥനയിലും പങ്കുകൊള്ളുന്ന വിശുദ്ധ കുര്‍ബാനയിലും സതീര്‍ത്ഥ്യ രെ സമര്‍പ്പിച്ച്‌ ഇന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Last modified on Friday, 02 December 2011 11:49
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.