ശരിയായ ദൈവാശ്രയബോധത്തില്‍ ജീവിക്കാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. മനുഷ്യന് സാധ്യമായതെല്ലാം ദൈവത്തിന് അസാധ്യമാണ് എന്ന ബോധ്യത്തില്‍ നാം ജീവിക്കണം. ദൈവാശ്രയബോധത്തില്‍ ജീവിക്കുന്നവന് താഴെ പറയുന്ന ചിന്തകളും ബോധ്യങ്ങളുമുണ്ടാവണം. ആദ്യമായി നാം ഓരോരുത്തരും ഈജിപ്‌തില്‍ വസിക്കുന്നവരാണെന്ന ചിന്ത വരണം. ഈജിപ്‌ത് സ്ഥിരവാസത്തിന്റെ സ്ഥലമല്ല. അതൊരു താല്‍ക്കാലിക താവളം മാത്രമാണ്. മരണശേഷം,തങ്ങളുടെ ശരീരങ്ങള്‍ കാനാന്‍ ദേശത്ത് കൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് യാക്കോബും യൗസേപ്പുമെല്ലാം ആവശ്യപ്പെട്ടത്. ഈ നാട് തങ്ങളുടേതല്ലെന്നുള്ള തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. തിരുക്കുടുംബം ഹേറോദേസിന്റെ മരണംവരെ ഈജ്‌പിതില്‍ താമസിച്ചിട്ടു തിരിച്ചു പോയി. ജീവിതത്തെ താല്‍ക്കാലികമായി സന്തോഷിപ്പിക്കുന്ന പലതും ഈജിപ്‌തിലുണ്ട്. ഇവിടെ സ്ഥിരതാമസമാക്കിയാല്‍ ഓര്‍ക്കാത്ത നിമിഷത്തില്‍ അഭയനഗരം അടിമത്താവളമായി മാറും. സ്ഥിരമായ വാസസ്ഥലം സ്വര്‍ഗമാണെന്ന് ഓര്‍ത്തുകൊണ്ട് നമുക്ക് ജീവിക്കാം.
വഴിതടയുന്നവന്‍ വഴി നടത്തുമെന്ന ബോധ്യം നമുക്കുണ്ടാവണം. മോശയെയും ഇസ്രായേല്‍ മക്കളെയും ദൈവം ഈജ്‌പിതില്‍നിന്നും മോചിപ്പിച്ചു കൊണ്ടുപോകുന്ന രംഗം ഒന്നോര്‍ക്കുക. മുമ്പില്‍ അലറുന്ന കടല്‍. പിന്നില്‍ ഇരമ്പുന്ന സൈന്യം. തടയപ്പെട്ട വഴിയുടെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഇസ്രായേല്‍ ജനത. വഴി തടഞ്ഞവനില്‍ ആശ്രയിച്ച് ജനത്തിനു മുകളില്‍ വടി നീട്ടിപ്പിടിച്ച് മോശ മുന്നേറി. ചില അമ്മമാര്‍ കുട്ടികളെ തല്ലുമ്പോള്‍ അവര്‍ വടിയോടുകൂടി അമ്മയെ കെട്ടിപ്പിടിക്കും. നമ്മുടെ ജീവിതത്തില്‍ വഴികള്‍ തടയപ്പെടുമ്പോള്‍ ആ പരംപൊരുളിനെ കെട്ടിപ്പിടിക്കാം. അടഞ്ഞ വഴികള്‍ അവസാനത്തെ വഴികളല്ല; പുതിയ വഴികള്‍ തെരഞ്ഞെടുക്കാനുള്ള ദൈവത്തിന്റെ ക്ഷണമാണ്.
ജീവിതം ആവര്‍ത്തന വിരസതകളുടെ വേദിയാണ്. ആവര്‍ത്തന വിരസതകള്‍ക്കിടയില്‍ അര്‍ത്ഥം കണ്ടെത്തുവാന്‍ നമുക്ക് കഴിയട്ടെ. ആവര്‍ത്തന വിരസതയുണര്‍ത്തുന്ന പ്രാര്‍ത്ഥനകളും കൂദാശകളും കുടുംബജീവിതാനുഭവങ്ങളുമെല്ലാം ദൈവാശ്രയ ബോധത്തോടെ സ്വീകരിക്കുക. ജറീക്കോ കോട്ട നിലം പതിച്ചത് ആറു ദിവസത്തെ ആവര്‍ത്തന വിരസതകള്‍ക്കു ശേഷമാണ്. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയിലൊരിക്കല്‍ ദൈവത്തിന്റെ അത്ഭുതം കടന്നുവരുമെന്ന് പ്രത്യാശയോടെ പ്രതീക്ഷിക്കണം.
സംഖ്യയുടെ പുസ്‌തകത്തില്‍ ആവര്‍ത്തന വിരസതകളുടെ വേദന ഇസ്രായേല്‍ ജനത പ്രകടിപ്പിക്കുന്നുണ്ട്. എന്നും ഒരേതരം മന്നാ കഴിച്ചപ്പോള്‍ അവര്‍ പിറുപിറുത്തു. പരുക്കന്‍ വസ്‌ത്രം ധരിച്ചപ്പോള്‍ അവര്‍ സ്വയം ശപിച്ചു. ദൈവജനത്തിന് സുഖഭോഗാസക്തികള്‍ ചേര്‍ന്നതല്ലെന്നും കര്‍ക്കശമായ ജീവിതചര്യകള്‍ അവര്‍ അഭ്യസിക്കണമെന്നും യഹോവാ പഠിപ്പിച്ചു. മേഘം ചലിക്കുമ്പോള്‍ യാത്ര തിരിക്കുകയും മേഘം നിശ്ചലമാകുമ്പോള്‍ കൂടാരമടിക്കുകയും ചെയ്‌തുകൊണ്ടായിരുന്നു അവരുടെ യാത്ര. ആവര്‍ത്തനവിരസതകള്‍ക്കിടയില്‍ അവരെ പിടിച്ചുനിര്‍ത്തിയത് പൂര്‍ണമായ ദൈവാശ്രയബോധമൊന്നുമാത്രമായിരുന്നു.
ജീവിതത്തില്‍ കയ്‌പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍ ഒന്നൊന്നായി കടന്നുവരുമ്പോള്‍ മുകളില്‍ കൊടുത്ത ചിന്തകളും രംഗങ്ങളും നമ്മെ ആശ്വസിപ്പിക്കട്ടെ. നമ്മുടെമേല്‍ സര്‍വശക്തന്റെ സംരക്ഷണമുദ്ര ഉണ്ടായിരിക്കട്ടെ.
Friday, 02 December 2011 11:40
ദൈവപരിപാലനയുടെ അവസരങ്ങള്‍
Written by ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍ OFM.Cap.
Read 275 times
Published in
വചന വഴികളിലൂടെ
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.