``വിഷക്കുപ്പിയുടെ മൂടി തുറന്ന് കുടിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരു പാട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടത്... ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും...! ഞാനാദ്യമായാണ് ആ പാട്ടു കേട്ടതെങ്കിലും അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി... എന്റെ മരണത്തിലൂടെ തകര്‍ന്നു പോകുമായിരുന്ന ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചത് സഹോദരാ, താങ്കളുടെ ഈ പാട്ടാണ്....''
പട്ടാളക്കാരനാകുക എന്ന മോഹമായിരുന്നു ബാല്യത്തിലുണ്ടായിരുന്നത്. പട്ടാളക്കാരനായിരുന്ന അപ്പച്ചന്റെ ജീവിതത്തെക്കുറിച്ച് അമ്മയില്‍നിന്ന് കേള്‍ക്കാനായ അനുഭവങ്ങളാണ് ഈയൊരു ആഗ്രഹത്തിന് കാരണമായത്. എന്നാല്‍ പട്ടാളക്കാരനാകാനുള്ള ശാരീരികയോഗ്യത ഇല്ല എന്നു മനസിലായപ്പോള്‍ പിന്നെ അടുത്ത മാര്‍ഗമെന്തെന്ന് ചോദിച്ചത് ദൈവത്തോടാണ്. സംഗീതമാണെന്റെ ലോകമെന്ന് ദൈവം എനിക്ക് ബോധ്യമാക്കി തരുകയും ചെയ്‌തു.
ശാസ്‌ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഞാന്‍ ഒരു ഗാനശുശ്രൂഷകന്‍ എന്ന നിലയില്‍ നിന്നും സംഗീത സംവിധായകന്‍ എന്ന നിലയിലേക്കുയര്‍ന്നപ്പോള്‍ എന്നെ ഏറ്റവുമധികം സംശയിച്ചത് ഞാന്‍ തന്നെയായിരുന്നു. എന്റെ പിന്നില്‍നിന്ന് എന്നെ സംവിധാനം ചെയ്യുന്നതാര്? ഇതായിരുന്നു എന്റെ ചോദ്യം. എല്ലായ്‌പ്പോഴും എനി ക്കു കിട്ടിയ ഉത്തരം ദൈവം എന്നുമാത്രമായിരുന്നു.
ജനങ്ങള്‍ ഏറ്റു പാടിയ അനേകം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോ ഴും എന്റെ മനസില്‍ ശൂന്യതയായിരുന്നു. ഇന്നുവരെ ഞാന്‍ ചെയ്‌തുപോന്നതില്‍ നിന്നും വ്യത്യസ്‌തമായി ദൈ വികചൈതന്യം നിറഞ്ഞ പാട്ടുകള്‍ ചിട്ടപ്പെടുത്താനും കേള്‍വിക്കാര്‍ക്ക് അനുഗ്രഹദായകമാകത്തക്കവിധം ദൈവി ക ചൈതന്യമുള്ളതുമാക്കിത്തീര്‍ക്കണമെന്നും എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഇതിനുശേഷം ഞാന്‍ ആദ്യമായി ചിട്ടപ്പെടുത്തിയ പാട്ടാണ് `ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം...' ഈ പാട്ട് ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങി. ആ സ്വീകാര്യതയില്‍നിന്ന് ദൈവം എന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു എന്നു ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഇതിനെക്കാള്‍ അധികമായി ദൈവം എന്നിലൂടെ പ്രവര്‍ത്തി ച്ച മറ്റൊരു തലമാണ് എന്നെ ദൈവകാരുണ്യത്തിന്റെ മഹത്വവും ബോധ്യവുമുള്ളവനാക്കിയത്.
ഒരു ദിവസം രാത്രി. സമയം എട്ടുമണി. എനിക്കൊരു ഫോണ്‍ വന്നു: `പീറ്റര്‍ സഹോദരനല്ലേ? `അതെ,' ഞാ ന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അങ്ങേത്തലയ്‌ക്കലുള്ളയാള്‍ പറഞ്ഞു: ``ഞാന്‍ അങ്ങയോട് നന്ദി പറയാന്‍ വി ളിച്ചതാണ്. മരണത്തില്‍നിന്ന് എന്നെ രക്ഷിച്ചതിനുള്ള നന്ദി.'' എനിക്കൊ ന്നും മനസിലായില്ല. അയാള്‍ തുടര്‍ ന്നു: ``വിഷക്കുപ്പിയുടെ മൂടി തുറന്ന് കുടിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരു പാട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടത്... `ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെ ത്തും...! 'ഞാനാദ്യമായാണ് ആ പാട്ടു കേട്ടതെങ്കിലും അതെന്റെ ഹൃദയത്തി ന്റെ ആഴങ്ങളിലേക്ക് ഇറങ്ങി. എന്റെ കൈയിലിരുന്ന വിഷക്കുപ്പി നിലത്തുവീണു. ആ പാട്ടിന്റെ വരികളില്‍ മാത്രമായി എന്റെ ശ്രദ്ധ. ഏതോ ഒരു ആക ര്‍ഷണത്തിലെന്ന വണ്ണം ഞാന്‍ ആ പാട്ടു കേള്‍ക്കുന്ന വീട്ടിലേക്കു നടന്നു. അവിടെയുള്ളവര്‍ ആരെന്ന് എനിക്കറിയില്ല. എന്നിട്ടും എന്റെ കാലുകളെ ആരോ മുന്നോട്ട് നയിക്കുകയായിരുന്നു. ഞാന്‍ ആ വീടിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന സഹോദരനോട് ഞാന്‍ ചോദിച്ചു, ``ഇപ്പോള്‍ കേട്ട ആ പാട്ട് ആരുടേതാണെന്നു പറയാമോ?'' വീട്ടുകാര്‍ സിഡിയിലെ കവറിന്റെ പേരു നോക്കി സഹോദരന്റെ പേരു പറഞ്ഞു. ഞാനീ വീട്ടില്‍നിന്നു തന്നെയാ ണ് വിളിക്കുന്നത്. മരണത്തിലൂടെ തക ര്‍ന്നു പോകുമായിരുന്ന എന്റെ കുടുംബത്തെ രക്ഷിച്ചത് സഹോദരാ, താങ്ക ള്‍ സംഗീതം പകര്‍ന്ന ഈ പാട്ടാണ്.''
എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് ഇത്. പിന്നീട് പലവിധത്തിലും പാട്ടിന്റെ സ്വാധീനം ജീവിതാനുഭവങ്ങളായി മാറിയ വളരെപ്പേര്‍ നേരിട്ടും കത്തു വഴിയും നന്ദി പറയാന്‍ ഇടവന്നിട്ടുണ്ട്. ദൈവം നമ്മെ നിയോഗിക്കുന്ന വഴികള്‍വിട്ട് നാം യാത്ര ചെയ്യുമ്പോള്‍ അത് പരാജയത്തിലേക്കും തകര്‍ച്ചയിലേക്കുമാകും നമ്മെ എത്തിക്കുക.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് `തെന്ന ല്‍' എന്ന പേരില്‍ ഒരു ആല്‍ബം ചിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ആല്‍ബം കടുത്ത പരാജയമായിരുന്നു. അത് ആരെയും ആകര്‍ഷിച്ചില്ല.
പിന്നീടു ഞാന്‍ കര്‍ത്താവിന് വേണ്ടി അതേ ട്യൂണില്‍ വരികള്‍ മാറ്റിയെഴുതി.
കുഞ്ഞിളംകൈകള്‍ കൂപ്പി ഹല്ലേലൂയ്യാ ഞങ്ങള്‍ പാടാം....
ഈശോയേ നീയൊന്നു വാവാ....''
ഇങ്ങനെ മാറ്റി എഴുതിയപ്പോള്‍ ആ സംഗീതത്തില്‍ ദൈവമഹത്വമുണ്ടായി. പി ന്നീടൊരിക്കലും ദൈവമഹത്വത്തിനപ്പുറം മറ്റൊരു മേഖലയും ഞാന്‍ തിരഞ്ഞെടുത്തിട്ടില്ല. ഈയൊരു തീരുമാ നമാണ്, ``ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ...ദൈവമല്ലേ ജീവിതത്തില്‍ നിന്റെ സര്‍വവും...'' എന്ന ബേ ബി ജോണ്‍ കലയന്താനിയുടെ വരികളോട് ചേര്‍ന്ന് ആകര്‍ഷമായ സംഗീതം നല്‍ കാന്‍ ദൈവം എന്നെ തുണച്ചത്.
പല പ്രമുഖരും ഇപ്പോഴെന്നെ സിനിമാലോകത്തേക്ക് നിര്‍ബന്ധപൂര്‍വം ക്ഷണിക്കാറുണ്ട്. എന്നാല്‍ ദൈവം എന്റെ വഴിയേതെന്ന് ബോധ്യപ്പെ ടുത്തിയതിനാല്‍ ഞാന്‍ ആ വിളിക്ക് ചെവിചേര്‍ത്തിട്ടില്ല.
പട്ടാളക്കാരന്റെ കൈയിലെ തീ തു പ്പുന്ന തോക്കിനു പകരം ദൈവത്തിന്റെ കരസ്‌പര്‍ശനത്താല്‍ തുടിക്കുന്ന തന്ത്രികളിലെ ലയിക്കുന്ന ശബ്‌ദമാകാന്‍ വിളിച്ച എന്നെ ദൈവത്തിനു തന്നെ വിട്ടുകൊടുക്കുകയാണ് ഞാന്‍. അവിടുത്തെ താളമായ്... ലയമായ്... സംഗീതമായ്...







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.