Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 18 November 2011 11:10

അവനോടുകൂടി മരിക്കാം

Written by  ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ OFM.Cap
Rate this item
(0 votes)

മരണം മനുഷ്യന്റെ പേടിസ്വപ്‌നമാണ്‌. ഭയമില്ലാതെ മരിക്കാന്‍ സാധിക്കുകയെന്നത്‌ വലിയൊരു ഭാഗ്യമാണ്‌. ദൈവത്തോടുകൂടെ ജീവിക്കുന്നവര്‍ക്ക്‌ ദൈവത്തോടുകൂടെ മരിക്കാന്‍ സാധിക്കും. കര്‍ത്താവില്‍നിന്നു ജീവിതത്തില്‍ ലഭിച്ച സമാധാനം മരണസമയത്തും നമ്മെ ശക്തിപ്പെടുത്തും. ദൈവത്തോടുകൂടി നടക്കുന്നതാണ്‌ മൃത്യുഭയത്തില്‍നിന്നും മോചനം നേടുവാനുള്ള വഴി. ഹെനോക്ക്‌ ജീവിതകാലം മുഴുവന്‍ ദൈവവുമായുള്ള നിരന്തര സമ്പര്‍ക്കത്തില്‍ ജീവിച്ചു. മരണകവാടത്തിലെ ഭയമനുഭവിക്കാതെ മഹത്വത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. ദൈവത്തോടുകൂടി ജീവിക്കുന്നവര്‍ക്ക്‌ സ്വഭാവികമായി ലഭിക്കുന്ന അനുഭവമാണ്‌ സമാധാന മരണം. ദൈവിക മൂല്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ മരണം ഒരു കടന്നുപോകല്‍ മാത്രമാണ്‌. ശൈശവത്തില്‍ നിന്ന്‌ ബാല്യത്തിലേക്കും യുവത്വത്തിലേക്കും വാര്‍ധക്യത്തിലേക്കുമുള്ള കടന്നുപോകല്‍ പോലെ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ശാരീരിക മാറ്റംപോലെ മരണത്തിലും ഒരു മാറ്റം സംഭവിക്കുന്നുവെന്നു മാത്രം.

ഈ ലോകജീവിതത്തില്‍ യഥാര്‍ത്ഥ വഴിയറിഞ്ഞു ജീവിക്കുന്നവനാണ്‌ ജ്ഞാനി എന്ന്‌ പ്രഭാഷകന്‍ പറയുന്നുണ്ട്‌. യോഹ.14:5 ല്‍ തോമാശ്ലീഹാ ചോദിക്കുന്നു: ``കര്‍ത്താവേ നീ എവിടേക്ക്‌ പോകുന്നുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?'' യേ ശു പറഞ്ഞു: ``വഴിയും സത്യവും ജീവനും ഞാ നാണ്‌.'' ഒരു വലിയ സത്യം യേശു വെളിപ്പെടുത്തിയത്‌ തോമാശ്ലീഹായുടെ ചോദ്യത്തിനുള്ള ഉത്തരമാണ്‌. യഥാര്‍ത്ഥ വഴിയെ നടക്കുന്നവനും ജീവനെ മാനിക്കുന്നവനും മരണമില്ല. അവര്‍ മരിച്ചാലും ജീവിക്കും. ജാതി മത വര്‍ണ വ്യത്യാസങ്ങള്‍ക്കതീതരായി അവര്‍ ഉയര്‍ന്നു നില്‍ക്കും. അങ്ങനെയുള്ളവര്‍ ഓരോ ദിവസത്തെയും ജീവിതം ദൈവത്തോടുകൂടെ സമര്‍പ്പിക്കും. അപ്രകാരമുള്ള അനേക ദിവസങ്ങളുടെ സമാഹാരമായിരിക്കും അവരുടെ ജീവിതം. ഓരോ ദിവസവും ആരംഭിക്കുമ്പോള്‍ ഇന്നു കര്‍ത്താവിനോടുകൂടെ ജീവിക്കുമെന്ന്‌ നിശ്ചയിക്കണം. അപ്പോള്‍ നമ്മുടെ ജീവിതം കര്‍ത്താവിലാകും.

വിവാദവിഷയമാക്കേണ്ട ഒരു വികാരമല്ല വിശ്വാസം. ജീവിതത്തെ സ്ഥായിയായി സ്വാധീനിക്കുന്ന ഒന്നായിരിക്കണം വിശ്വാസം. ആത്മീയമായും മാനസികമായും വളരുന്നതനുസരിച്ച്‌ വിശ്വാസവും വളരുന്നു. സ്വന്തം ജീവരക്തംകൊണ്ട്‌ വിശ്വാസത്തിന്‌ അടിത്തറയിടുവാന്‍ തോമാശ്ലീഹായ്‌ക്ക്‌ സാധിച്ചു. അവസാന ശ്വാസംവരെ നാം മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാന്‍ നമുക്കു കഴിയണം. ``നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' എന്ന ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ നമുക്കു കഴിയണം.

ജീവിച്ചു മരിക്കുന്നവരും മരിച്ച്‌ ജീവിക്കുന്നവരുമുണ്ട്‌. ക്രിസ്‌തുവില്‍ അര്‍ത്ഥം കണ്ടെത്തിയവര്‍ ജീവിച്ചു മരിക്കും. കര്‍ത്താവില്‍ ഉത്തരം കണ്ടെത്താത്ത ക്രൈസ്‌തവര്‍ മരിച്ചു ജീവിക്കും. ജീവിതത്തിന്റെ നിരര്‍ത്ഥകതയും ദൈവത്തിന്റെ സമ്പൂര്‍ണതയും നമ്മള്‍ മനസിലാക്കുമ്പോള്‍ ഗുരുവിനോടുകൂടി മരിക്കുന്നതിന്റെ അര്‍ത്ഥം നാം ഗ്രഹിക്കും. പിന്നിലുള്ളവയെ മറന്ന്‌ മുമ്പിലുള്ളവയെ ലക്ഷ്യംവച്ച്‌ ``നമുക്കും അവനോടുകൂടെ പോയി മരിക്കാം.''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.