Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 11 November 2011 11:33

ജീവിതത്തിലൂടെ കടന്നുവന്ന കഥാപാത്രങ്ങള്‍

Written by  രാജു നായര്‍ (കാര്‍ട്ടൂണിസ്റ്റ്‌)
Rate this item
(1 Vote)

വരച്ചതൊക്കെ പെറുക്കിക്കെട്ടി ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസിനെ കാണാന്‍ കൊച്ചിയില്‍ പോയി. അദ്ദേഹം അന്ന്‌ `അസാധു' എന്ന മാസിക നടത്തുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ `വീക്ഷണ'ത്തിലെത്തി. അവിടെ ആദ്യമായി ഒരു ചിത്രകഥ രാജു പീറ്റര്‍ എ ന്ന പേരില്‍ ചെയ്‌തു. 1979 ല്‍
ദീപികയില്‍ മധുവിധു എന്ന പേരില്‍ കാര്‍ട്ടൂണ്‍ സ്‌ട്രിപ്പ്‌. പിന്നെ മാവേലിനാട്‌, അമൃതയും മൃദുലയും, മൂന്നാംചേരി, രാഷ്‌ട്രദീപിക സായാഹ്നപത്രം തുടങ്ങിയപ്പോള്‍ കാര്‍ട്ടൂണ്‍ സ്‌കോപ്പ്‌.

ഓര്‍മകളെല്ലാം പിന്തിരിഞ്ഞു നോക്കുമ്പോള്‍ മധുരിക്കുന്നതാകണമെന്നില്ല. ജീവിതത്തില്‍ ഭയപ്പെട്ടതും വിഷമിച്ചതുമായ പല സംഭവങ്ങളും മറക്കാന്‍ സാധിക്കാതെ ബാക്കി നില്‍ക്കുന്നു. ഓര്‍മപ്പുസ്‌തകത്തിലെ ആദ്യപേജിലു ള്ളത്‌ ഒന്നാം ക്ലാസിലെ ആദ്യദിവസം. മൂന്നാറുകാരനായ ഞാന്‍ എന്റെ നാടുപോലെ വിറപൂണ്ടിരുന്നു. കീ ചെയിന്‍ ഉപയോഗിച്ച്‌ നുള്ളിപ്പറിക്കുന്ന ഭീകരനായ ഹെഡ്‌മാസ്റ്ററെക്കുറിച്ചുള്ള റി പ്പോര്‍ട്ട്‌ ആരോ മുന്‍കൂര്‍ തന്നതാണ്‌ കാരണം. ചുവന്ന തിളക്കമുള്ള നിക്ക റും വെളുത്ത ഷര്‍ട്ടും അതില്‍ തുന്നിപ്പിടിപ്പിച്ച ചുവന്ന ടൈയുമാണ്‌ എന്റെ കോസ്റ്റ്യൂം. ഭയപ്പാടോടെ കാത്തിരുന്ന അവസരത്തിലാണ്‌ കലശലായ മൂത്രശങ്ക. എന്തു ചെയ്യണമെന്നറിയില്ല. ഏ തൊരു സര്‍ക്കാരും ചെയ്യുന്നതുപോ ലെ ഭീകരപ്രവര്‍ത്തനങ്ങളെ കുറെനേ രം അടിച്ചമര്‍ത്തി. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയിലെത്തിയപ്പോള്‍ കരയാന്‍ തീര്‍ച്ചപ്പെടുത്തി. ടീച്ചര്‍ ഓടിയെത്തുമ്പോഴേക്കും ഉടുപ്പും നിക്കറും ബെഞ്ചും സുനാമി! ഒട്ടൊക്കെ നാണക്കേട്‌ ഈ സംഭവംവഴി ഉണ്ടായെങ്കിലും സുധീരമായി ഇതിനെ നേരിടുന്നതിന്‌ ആത്മബലം നല്‍കിയത്‌ എന്റെ ടീച്ചറും അയല്‍ വാസിയുമായ പൊന്നമ്മടീച്ചറായിരുന്നു. അവരുടെ കുട്ടികള്‍ വിളിക്കുന്നതുപോലെ ഞാനും ടീച്ചറെ അമ്മാമ്മ എന്ന്‌ വിളിച്ചിരുന്നു. എന്റെ സന്നിഗ്‌ധഘട്ടങ്ങളിലെല്ലാം ഈ അമ്മാമ്മ സ്‌ നേഹപൂര്‍വം എന്റെ അടുത്ത്‌ സഹായഹസ്‌തവുമായെത്താറുണ്ടായിരുന്നു.
ഓരോ ജീവിതവും ലാഭനഷ്‌ടങ്ങളുടെ ആകെത്തുകയാണ്‌. ജീവിതത്തെ വിലയിരുത്തുന്നത്‌ നാം എന്തു നേടിയെന്ന കണക്കെടുപ്പിലൂടെയാണ്‌. രാജു പീറ്റര്‍ എന്ന ഞാന്‍ ജീവിതവഴികളില്‍ `രാജു നായര്‍' ആയതും അങ്ങനെ ത ന്നെ. ഈ വഴിയില്‍ ഒരുപാടു പേരു ടെ സഹായങ്ങളും പ്രോത്സാഹനങ്ങ ളും ലഭിച്ചു. ചിലപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളും. പഠനസൗകര്യത്തിനുവേണ്ടിയാണ്‌ മൂന്നാറില്‍നിന്ന്‌ ഞങ്ങള്‍ മൂവാറ്റുപുഴയില്‍ താമസമാക്കിയത്‌. ചേച്ചിയും ചേട്ടനും വരയ്‌ക്കുമായിരുന്നു. അങ്ങനെ രൂപപ്പെട്ട കയ്യെഴുത്തു പ്രതികളായിരുന്നു വരയില്‍ എന്റെയും പഠനക്കളരി. കന്യാസ്‌ത്രീയും ഡോക്‌ടറുമായിരുന്ന എന്റെ കുഞ്ഞമ്മ അന്ന്‌ നെതര്‍ലന്റിലാണ്‌പഠിച്ചത്‌. മലങ്കര സഭയിലെ ആദ്യ ഡോക്‌ടറായിരുന്നു കുഞ്ഞമ്മ. കുഞ്ഞമ്മയ്‌ക്ക്‌ വീട്ടില്‍ നിന്ന്‌ കത്തുകളയക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കായി ഒരു ഭാഗം നീക്കിവക്കും. അവിടെയായിരുന്നു വരയുടെ വിക്രിയ. പിന്നീട്‌ ബി.കോമിന്‌ പഠിക്കുന്ന സമയത്തും വര തുടര്‍ന്നു. കയ്യെഴുത്ത്‌ മാസികകള്‍ ധാരാളം ഉ ണ്ടായിരുന്ന കാലം. വരച്ചതൊക്കെ പെറുക്കിക്കെട്ടി ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസിനെ കാണാന്‍ കൊച്ചിയില്‍ പോയി. അദ്ദേഹം അന്ന്‌ `അസാധു' എന്ന മാസിക നടത്തുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ വീക്ഷണത്തിലെത്തി. അവിടെ ആദ്യമായി ഒരു ചിത്രകഥ രാജു പീറ്റര്‍ എന്ന പേരില്‍ ചെ യ്‌തു. 1979 ല്‍ ദീപികയില്‍ മധുവിധു എന്ന പേരില്‍ കാര്‍ട്ടൂണ്‍ സ്‌ട്രിപ്പ്‌. പി ന്നെ മാവേലിനാട്‌, അമൃതയും മൃദുല യും, മൂന്നാംചേരി. രാഷ്‌ട്രദീപിക സായാഹ്നപത്രം തുടങ്ങിയപ്പോള്‍ അ തില്‍ കാര്‍ട്ടൂണ്‍ സ്‌കോപ്പ്‌.

ഞാനെന്റെ പല കഥാപാത്രങ്ങളെയും കണ്ടെത്തിയത്‌ നിത്യജീവിതത്തില്‍ നിന്നാണ്‌. ചിലരുടെ ബാഹ്യരൂപത്തില്‍, മറ്റൊരാളുടെ സ്വഭാവം. മുഖസാമ്യം കുറഞ്ഞാലും വേഷവിധാനംകൊണ്ടും നടപ്പിലും ഇരിപ്പിലും മറ്റുമുള്ള പ്രത്യേകതയുടെ സൂചനകൊണ്ടുപോലും ഒരാളുടെ പ്രതിരൂപം സൃ ഷ്‌ടിക്കാമെന്ന്‌ കണ്ടെത്തി. കഥാപാത്രങ്ങളെ പലരും തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ വരയില്‍ ധൈര്യമായി.

അമൃതയും മൃദുലയും എന്റെ സ ഹോദരിയുടെ മക്കളാണ്‌. കാര്‍ട്ടൂണിലെപ്പോലെതന്നെ ചെറുപ്പത്തില്‍ അ മൃത ശാന്തശീലയും മൃദുല അല്‌പം കുറുമ്പിയുമായിരുന്നു. അവരുടെ കു സൃതികള്‍ ഉള്‍പ്പെടുത്തിയാണ്‌ വരച്ച്‌ തുടങ്ങിയത്‌. അവര്‍ വളര്‍ന്നപ്പോള്‍ മറ്റു കുട്ടികളുടെയും അവസാനം എന്റെ കുട്ടികളുടെയും നേരമ്പോക്കുകള്‍ അ മൃതയും മൃദുലയും എന്ന പരമ്പരയിലൂടെ വെളിച്ചംകണ്ടു.

രാജു പീറ്ററെന്ന ഞാന്‍ ആദ്യം രാജു നയ്യാര്‍ എന്നിടാനാണ്‌ ആലോചിച്ചതെങ്കിലും പിന്നീട്‌ `രാജു നായര്‍' എ ന്നാക്കി മാറ്റുകയായിരുന്നു. ആദ്യത്തെ രാജു നായര്‍ ഞാനാണെന്ന്‌ നിസംശയം പറയാം. ഇന്ന്‌ അനേകം രാജു നായരുമാരുണ്ട്‌. പക്ഷേ അവരുടെയെല്ലാം തലതൊട്ടപ്പന്‍ ഞാന്‍തന്നെയാണ്‌. ജീവിതത്തിന്റെ ഓര്‍മയുടെ മണിച്ചെപ്പുകള്‍ തുറക്കുമ്പോഴും ലാഭനഷ്‌ടങ്ങളുപയോഗിച്ചുള്ള ജീവിതാവസ്ഥയെക്കുറിച്ച്‌ ഞാന്‍ കണ്ടെത്തിയ ഏറ്റവും ലളിതമായ ഫോര്‍മുല കൂടി പറഞ്ഞ്‌ ഇത്‌ പൂര്‍ത്തിയാക്കാം.

``അറിഞ്ഞുകൊണ്ട്‌ ലാഭമുണ്ടാക്കുന്നത്‌ - ബിസിനസ്‌.
അറിയാതെ ലാഭമുണ്ടാകുന്നത്‌ - ഭാഗ്യം
അറിഞ്ഞുകൊണ്ട്‌ നഷ്‌ടമുണ്ടാക്കുന്നത്‌ - സ്‌നേഹം
അറിയാതെ നഷ്‌ടമുണ്ടാകുന്നത്‌ - അബദ്ധം.''
കടന്നുപോന്ന വഴികളിലെല്ലാം ദൈവാനുഭവത്തിന്റെ കാല്‌പ്പാടുക ളാണ്‌ കാണുന്നത്‌. ജീവിതത്തിന്റെ വി വിധ ഘട്ടങ്ങളില്‍ വഴികാട്ടിയായവര്‍ ദൈവത്തിന്റെ ഈ ഭൂമിയിലെ സാന്നിധ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.