മത്തായിയുടെ സുവിശേഷം 25-ാം അധ്യായത്തില്‍ അന്ത്യവിധിയെക്കുറിച്ചും മുന്നറിയിപ്പു തരുന്നു. ഇത്രയും മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും നിസഹായരായ മനുഷ്യനെ നാം പരിഗണിക്കുന്നില്ലെങ്കില്‍ അതു പാപമാണ്. നിസാരരിലും പാവപ്പെട്ടവരിലും വസിക്കുന്ന ക്രി സ്‌തുവിനെ കാണാന്‍ കഴിയുമ്പോള്‍ മാത്രമേ നാം ആധ്യാത്മികതയില്‍ വളരൂ.
സൂചനകളും മുന്നറിയിപ്പുകളും നല്‍കുവാന്‍ വിശുദ്ധ ബൈബിളും ജീവിതാനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. സുവിശേഷ വ്യാഖ്യാനങ്ങളും ധ്യാനസന്ദേശങ്ങളുമെല്ലാം ഈ മേഖലയില്‍ നമ്മെ ജാഗരൂകരാക്കുന്നുമുണ്ട്. ഇതെല്ലാമായിട്ടും നമ്മള്‍ അശ്രദ്ധരായാണ് കഴിയുന്നതെങ്കില്‍ മരിച്ചു പോയവര്‍ തിരിച്ചുവന്നു സംസാരിച്ചാലും നമ്മളില്‍ പരിവര്‍ത്തനമുണ്ടാകില്ല.
പഴയനിയമ കാലങ്ങളില്‍ ചെയ്‌ത തെറ്റിനാണ് മനുഷ്യനെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ ചെയ്യാത്ത നന്മയ്‌ക്ക് ശി ക്ഷിക്കുന്ന ദൈവത്തെയാണ് നാം കണ്ടെത്തുക. പഠനവും അറിവും ധാര്‍മിക പ്രബോധനങ്ങളും സമൂഹത്തില്‍ വേരുപാകിയപ്പോള്‍ ദു ഷ്‌പ്രവൃത്തികള്‍ ചെയ്യുവാനുള്ള പ്രവണത മനുഷ്യരില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെയ്യുവാന്‍ സാധിക്കുന്ന നന്മ ചെയ്യുന്നില്ല എന്ന തി ന്മ വളരെയധികം വര്‍ധിച്ചുവരുന്നുണ്ട്. ലൂക്കാ സുവിശേഷം പത്തില്‍ കാണുന്ന പുരോഹിത നും ലേവായനും തിന്മ ചെയ്യുന്നതായി കാണുന്നില്ല. പക്ഷേ മുറിവേറ്റവനു നന്മ ചെയ്‌തില്ല.
സാമ്പത്തിക പുരോഗതിയും ശാസ്‌ത്രസാങ്കേതിക വിദ്യകളും വളര്‍ന്നുവരുന്ന ഇക്കാലത്ത് ചെയ്യാത്ത നന്മകളുടെ ലിസ്റ്റ് നീളുകയാണ്. അടുത്ത വീട്ടിലെ ദരിദ്രയായ പെണ്‍കുട്ടിയുടെ വി വാഹം ഒരു പവന്‍ സ്വര്‍ണത്തിന്റെ കുറവില്‍ നടക്കാതെ പോകുമ്പോള്‍, നടുറോഡില്‍ വാഹനമിടിച്ചു വീണവന്‍ ആരും സഹായിക്കാനില്ലാതെ പിടഞ്ഞു മരിക്കുമ്പോള്‍, ചെയ്യാത്ത ന ന്മകളുടെ നീണ്ടനിര മുമ്പില്‍ നിരക്കുന്നു.
മനുഷ്യന്റെ ലോകം ഒരു കൊച്ചു മുറിക്കുള്ളിലേക്ക് ചുരുങ്ങുമ്പോള്‍ അന്യന്റെ നൊമ്പരം കാണുവാനുള്ള അവസരം നഷ്‌ടമാകുന്നു. ചുറ്റുപാടുകളിലേക്ക് ദൃഷ്‌ടി പായിക്കുവാനും തന്റെ സഹായം ആവശ്യമുള്ളവരിലേക്ക് അലിവിന്റെ വിരല്‍തുമ്പുകള്‍ നീട്ടുവാനും ദൈവം ആവശ്യപ്പെടുന്നു.
Friday, 11 November 2011 11:28
അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുക
Written by ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍ OFM.Cap.
അനുഭവങ്ങളില്‍നിന്നും വചനങ്ങളില്‍നിന്നും പാഠം പഠിക്കേണ്ടവരാണ് നമ്മള്‍. തിരുവചനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ നാം വിശ്വസിക്കണം. ഒറ്റിക്കൊടുക്കുമെന്നും തള്ളിപ്പറയുമെന്നുമുള്ള മുന്നറിയിപ്പുകളെ പരിഗണിക്കാതിരുന്ന യൂദാസും പത്രോസും വീണുപോയി. ``ദരിദ്രര്‍ എന്നും നിങ്ങളോടൊപ്പമുണ്ടായിരിക്കും'' (മത്തായി 26:11) എന്നും ``ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്‌തത് എനിക്കാണ് ചെയ്‌തതെന്നും'' (മത്തായി 10:42) യേ ശു പറയുന്നു.
Read 345 times
Published in
വചന വഴികളിലൂടെ
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.