Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 04 November 2011 14:24

തോക്കിന്‍കുഴലിനു മുമ്പില്‍

Written by  മറിയമ്മ (ജേക്കബ്‌ വര്‍ഗീസ്‌)
Rate this item
(3 votes)

ഇക്കഥ എനിക്കു പറഞ്ഞുതന്നത്‌ എന്റെ അപ്പനാണ്‌. അപ്പന്‍ ഇത്രയുംകൂടി പറഞ്ഞു: ``ഇതു ദൈവത്തിനുമാത്രം സാധ്യമായ കാര്യമാണ്‌; മനുഷ്യനെക്കൊണ്ടു സാധ്യമല്ല. നോക്കൂ, അപ്പന്‍ ബൈബിള്‍ തുറന്നു, ഞാന്‍ നോക്കി. 1 സാമുവേല്‍ 6:10-11 : ``സാമുവേല്‍ ദഹനബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ ഫിലിസ്‌ത്യര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ്‌ ഭയങ്കരമായ ഇടിനാദം മുഴക്കി. ഫിലിസ്‌ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്‌തു.''

വണക്കമാസ പുസ്‌തകത്തിലെ ദൃ ഷ്‌ടാന്തകഥകള്‍ വായിച്ച്‌ പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. വല്യപ്പന്റെ നീണ്ട പ്രാര്‍ത്ഥനകളും കൊന്തയും ക ഴിഞ്ഞ്‌ വണക്കമാസം വായിക്കുക എന്റെ ജോലിയായിരുന്നു. അതില്‍ വിശ്വാസത്തിന്റെ ദൃഷ്‌ടാന്തകഥകളാ ണ്‌ എനിക്കിഷ്‌ടം.

കുട്ടിയായിരുന്നപ്പോള്‍ വായിച്ച ഒരു സംഭവം ഇങ്ങനെ: ആരോ ഒരാള്‍ മ റ്റൊരാളെ വെടിവച്ചു. സംഭവം ഇറ്റലിയില്‍. പക്ഷേ ശരീരത്ത്‌ വെടിയേറ്റില്ല, എന്നു മാത്രമല്ല ഉണ്ട മടങ്ങി നിലത്തു വീഴുകയും ചെയ്‌തത്രേ.
ചിരിച്ചുപോയി. `പൊട്ടക്കഥ' എന്ന്‌ അറിയാതെ പറയുകയും ചെയ്‌തു.

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇതെന്നെ ചി ന്തിപ്പിച്ചു. ദൈവത്തിന്‌ അസാധ്യമായി എന്താണുള്ളത്‌?
ഞാനൊരനുഭവം പറയാം.
വല്യപ്പന്റെ അടുത്ത ബന്ധുവായിരു ന്നു തൊമ്മച്ചന്‍. നാട്ടില്‍ പ്രമാണി. മറ്റുള്ളവരുടെ വഴക്കുകളും കേസുകളും പറഞ്ഞുതീര്‍ക്കുക, അവരെ സമാധാനത്തില്‍ പറഞ്ഞുവിടുക അദ്ദേഹത്തി ന്റെ ജോലിയായിരുന്നു. ഒരിക്കല്‍ എ തിര്‍കക്ഷിക്ക്‌ അദ്ദേഹത്തിന്റെ തീരുമാനം ഇഷ്‌ടപ്പെട്ടില്ല. എങ്കിലും കേസു തീര്‍ന്നു. പക്ഷേ വൈരാഗ്യം മാറിയില്ല. ശത്രുവിനോടുള്ള പിണക്കം കേ സു തീര്‍ത്തവരോടായി. കക്ഷി ചില്ലറക്കാരനായിരുന്നില്ല. തൊമ്മച്ചനെ കൊല്ലാന്‍ അയാള്‍ തീരുമാനിച്ചു. അ തിനു മറ്റൊരാളെ ചട്ടംകെട്ടി.
വെടിവയ്‌ക്കുക, അതായിരുന്നു തീരുമാനം. പള്ളി കഴിഞ്ഞ്‌ തൊമ്മച്ചന്‍ വ രുന്നത്‌ ഒറ്റയ്‌ക്കാണ്‌. വഴിയോടു ചേ ര്‍ന്നുള്ള കരിമ്പിന്‍തോട്ടത്തില്‍ ചുമതലക്കാരന്‍ തോക്കുമായി ഒളിച്ചിരുന്നു.
പള്ളി കഴിഞ്ഞ്‌ ആളുകള്‍ പിരിഞ്ഞു. തൊമ്മച്ചനും വീട്ടിലേക്ക്‌ നടന്നു.
ചുമതലയേറ്റ ആള്‍ തോക്കുമായി കാ ത്തിരുന്നു. പെട്ടെന്ന്‌ ഒരു കാട്ടുമുയല്‍ വെടിക്കാരന്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു കാലില്‍ ഉയര്‍ന്നുനിന്ന്‌ അത്‌ ഏ തോ തളിരില കടിച്ചു തിന്നുകയായിരുന്നു. മടിച്ചില്ല, വെടിക്കാരന്‍ മുയലിന്‌ നേരെ ഉന്നംവച്ചു.മുയല്‍ പിടഞ്ഞു.
വീണ്ടും തോക്കു നിറയ്‌ക്കാന്‍ അ യാ ള്‍ക്കു കഴിഞ്ഞില്ല. വെടി ശബ്‌ദം കേട്ട്‌ എതിരാളി പറഞ്ഞു: ``തൊമ്മച്ചന്‍ ച ത്തിട്ടുണ്ടാകും.''
വെടിക്കാരന്‍ ഇങ്ങനെ ചിന്തിച്ചു, എ ന്റെ വെടികൊണ്ട്‌ മരിക്കേണ്ടവനല്ല ഇ യാള്‍. അയാള്‍ എണീറ്റു. തൊമ്മച്ചനെ വീട്ടില്‍ ചെന്നു കണ്ടു. കെട്ടിപ്പിടിച്ചു കരഞ്ഞു. അയാള്‍ പറഞ്ഞു, ``ഞാ നൊരു തെറ്റു ചെയ്‌തു, നിങ്ങളെ കൊ ല്ലാന്‍ ശ്രമിച്ചു. പക്ഷേ ദൈവം എന്നെ അനുവദിച്ചില്ല.''

അപ്പോഴാണ്‌ തൊമ്മച്ചന്‍ ഇക്കാര്യമറിയുന്നത്‌. അയാള്‍ ദൈവത്തിന്‌ നന്ദി പറഞ്ഞു. കൊല്ലാന്‍ വന്നവന്‍ തൊമ്മച്ചന്റെ വീട്ടില്‍ പ്രാര്‍ത്ഥിച്ചുറങ്ങി.
ഇക്കഥ എന്നോട്‌ പറഞ്ഞത്‌ എന്റെ അപ്പനാണ്‌. അപ്പന്‍ ഇത്രയുംകൂടി പറഞ്ഞു: ``ഇതു ദൈവത്തിനുമാത്രം സാ ധ്യമായ കാര്യമാണ്‌; മനുഷ്യനെക്കൊ ണ്ടു സാധ്യമല്ല. നോക്കൂ, അപ്പന്‍ ബൈ ബിള്‍ തുറന്നു, ഞാന്‍ നോക്കി. 1 സാമുവേല്‍ 6:10-11 : ``സാമുവേല്‍ ദഹനബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ ഫിലിസ്‌ത്യ ര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ്‌ ഭയങ്കരമായ ഒരു ഇടിനാദം മുഴക്കി. ഫിലിസ്‌ ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്‌തു.''
******* *********
1980 ജൂണ്‍ 15.
ജുബ്ബല്‍.
ജുബ്ബല്‍ എന്നു പറഞ്ഞാല്‍ മല.
അന്ന്‌ ഞാന്‍ ദോഫാറിലായിരുന്നു- ജുബ്ബലില്‍ ആയിരുന്നു എനിക്കു ജോ ലി. യമന്റെ അതിര്‍ത്തിയില്‍! അന്നു പൂര്‍ണചന്ദ്രന്റെ ദിവസമായിരുന്നു.
സന്ധ്യ. ഞാന്‍ എന്റെ താമസസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു ന ടന്നു. മഞ്ഞ്‌ അരിച്ചരിച്ചിറങ്ങുന്നു.
റഹിമാനെ കാണണം. റഹിം താമസിക്കുന്നത്‌ മൂന്നു കിലോമീറ്റര്‍ അ കലെ മറ്റൊരു മലയില്‍. പെട്ടെന്ന്‌ ഒരാ ള്‍ എന്റെ മുന്നില്‍ ചാടിവീണു.
ദൈവമേ! ഞാന്‍ വിളിച്ചു.
അയാള്‍ എന്റെ നേരെ തോക്കു ചൂ ണ്ടി. എനിക്കാളെ മനസിലായി. ഞാന്‍ വിളിച്ചു ``സലാം.''
അയാള്‍ വിളി കേട്ടില്ല. വെടിവച്ചു. പക്ഷേ വെടി പൊട്ടിയില്ല. വീണ്ടും ഉ ന്നം പിടിച്ചു. ഇല്ല.
വീണ്ടും! വീണ്ടും!
പെട്ടെന്ന്‌ ഒരു ടോര്‍ച്ചിന്റെ വെളിച്ചം സലാമിന്റെ മുഖത്ത്‌!
സലാം ഭയന്നു.
ഞാനും ഞെട്ടി. മൂടിപ്പൊതിഞ്ഞ ഒരു സ്‌ത്രീരൂപം. സലാമിനെ അവള്‍ ശാസിച്ചു. അയാള്‍ പെട്ടെന്ന്‌ എന്നെ വിട്ട്‌ ഓടി. ജുബ്ബല്‍ ദേശത്തെങ്ങും അറിയുന്ന സഫിയാ ആയിരുന്നു അത്‌.
ഞാന്‍ സഫിയായുടെ കൂടെ നടന്നു. അവള്‍ പറഞ്ഞു, ``അവന്‍ കിറുക്കനാ ണ്‌. എന്തും ചെയ്യും.''
മലയുടെ താഴെ അപ്പോള്‍ വെടിപൊട്ടി, വീണ്ടും-
ഞങ്ങള്‍ നടപ്പിനു വേഗം കൂട്ടി.
പിറ്റേന്ന്‌ അറിഞ്ഞു.``ആ കിറുക്കന്‍ സലാം, ഹാമറിന്റെ മൂന്നു പശുക്കളെ വെടിവെച്ചു കൊന്നുവെന്ന്‌.
എന്റെ ശ്വാസം നിലച്ചുപോയതുപോ ലെ. തല കറങ്ങുന്നു, ഞാന്‍ ഭിത്തിയി ല്‍ പിടിച്ചു. ഹാമറിന്റെ പശുക്കളെ അ വന്‍ വെടിവച്ചു. എന്തേ, എന്റെ നേരെ തോക്കു ചൂണ്ടിയപ്പോള്‍ തോക്കു നിശബ്‌ദമായി?ഞാന്‍ മനസിലാക്കുന്നു. ദൈവം ചില സമയങ്ങളില്‍ ചിലരെ രക്ഷിക്കും.
ഞാന്‍ ചോദിച്ചു- `ദൈവമേ എന്തിന്‌ എന്നെ തോക്കിന്‍ കുഴലില്‍നിന്നും നീ രക്ഷപ്പെടുത്തി.'
കര്‍ത്താവ്‌ പറഞ്ഞു : ``എനിക്കുവേണ്ടി അതെ എനിക്കുവേ ണ്ടി മാത്രമാണ്‌ ഞാനതു ചെയ്‌ തത്‌!'' ഏശയ്യാ 48:11.
ഇവിടെ ഞാന്‍ ദൈവത്തെ സ്വീകരിച്ചു. ദൈവം ചൂണ്ടിക്കാണിച്ച വഴിയില്‍നിന്നും പിന്തിരിയരുത്‌. പിന്തിരിഞ്ഞാല്‍ എന്തു സംഭവിക്കും? അല്ലെങ്കില്‍ ദൈ വം ഏല്‍പിച്ച ജോലി നാം ചെ യ്യാതിരുന്നാല്‍?
യോനയുടെ കഥയും ഇതു ത ന്നെയാണ്‌ വെളിപ്പെടുത്തുന്നത്‌.
കൂട്ടത്തിലുള്ളവര്‍ മാത്രമല്ല; പ്ര കൃതിപോലും അവനെ എതിര്‍ ക്കും. കൈവെടിയും. സത്യം അ വന്റെ നേരെ വിരല്‍ചൂണ്ടും. ഒടുവില്‍ തന്നെത്തന്നെ ശിക്ഷിക്കും. അല്ലെങ്കില്‍ ശിക്ഷ വിധിക്കാന്‍ മറ്റുള്ളവരോട്‌ കല്‌പിക്കും. മാത്രമല്ല, എല്ലാവരും പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയാ തെ അവന്‍ നിശ്ചലമാകുകയും ചെയ്യും.
ഇവിടെ യോനായുടെ കഥ ഞാ ന്‍ ഉള്‍ക്കൊള്ളുന്നു.
സാമുവേലിനെ രക്ഷിച്ച കര്‍ ത്താവിന്റെ ഇടിമുഴക്കങ്ങള്‍ ദൂരെ ഞാന്‍ കേള്‍ക്കുന്നു.
ദൈവം മോശയെ വിളിച്ചു.
മോശേ!
മോശ വിളികേട്ടു. ``ഇതാ ഞാ ന്‍!'' പുറപ്പാട്‌ (3:4-5.)
വിളി ഞാനും കേള്‍ക്കുന്നു- ഇ താ ഞാന്‍

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.