എല്ലാ ദുഃഖവെള്ളിയാഴ്‌ചകളിലും ഞാനൊരു സ്വപ്‌നലോകത്താകാറുണ്ട്. ``ഗാഗുല്‍ത്താ മലയില്‍നിന്നും, വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ...'' എന്ന ഗാനം അനേകമനേകം ദേവാലയങ്ങളില്‍നിന്ന് ഹൃദയഭേദകമാംവിധം അന്തരീക്ഷത്തില്‍ അലിഞ്ഞ് ഒന്നായി ചേരുന്ന ആ ദിവ്യമുഹൂര്‍ത്തത്തില്‍ ഒരു നിമിഷം ഞാന്‍ എന്റെ ദൈവത്തിനു നന്ദി പറയാറുണ്ട്. ദൈവം എന്റെ സംഗീതത്തെ ഉപയോഗപ്പെടുത്തിയ നല്ല നിമിഷങ്ങളെ ഓര്‍ത്ത്.
ദൈവത്തിന്റെ വഴിനടത്തലിന്റെയും പരിപാലനയുടെയും കരങ്ങളിലാണ് എന്നുമെന്റെ ജീവിതം. ആര്‍ത്തലച്ചുവന്ന പല വെള്ളപ്പാച്ചിലുകളില്‍നിന്നും ജീവന്‍ നഷ്‌ടപ്പെടാതെ ദൈവം എന്നെ കാത്തിട്ടുണ്ട്. അതില്‍ ഏറ്റവും കാര്‍ക്കശ്യമുള്ളത് എന്നു ഞാന്‍ കരുതുന്നത്, സിനിമയുടെ മാസ്‌മരികലോകത്ത് മു ങ്ങിപ്പോകാതെ എന്നെ കാത്ത ദൈവത്തിന്റെ കരങ്ങളെയാണ്.
എല്ലാ ദുഃഖവെള്ളിയാഴ്‌ചകളിലും ഞാനൊരു സ്വപ്‌നലോകത്താകാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചിട്ടപ്പെടുത്തിയ ``ഗാഗുല്‍ത്താ മലയില്‍നിന്നും, വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ...'' എന്ന ഗാനം അനേകമനേകം ദേവാലയങ്ങളില്‍നിന്ന് ഹൃദയഭേദകമാംവിധം അന്തരീക്ഷത്തില്‍ അലിഞ്ഞ് ഒന്നായി ചേരുന്ന ആ ദിവ്യമുഹൂര്‍ത്തത്തില്‍ ഒരു നിമിഷം ഞാന്‍ എന്റെ ദൈവത്തിനു നന്ദി പറയാറുണ്ട്. ദൈവം എ ന്റെ സംഗീതത്തെ ഉപയോഗപ്പെടുത്തിയ നല്ല നിമിഷങ്ങളെ ഓര്‍ത്ത്.
എന്നെ അത്ഭുതപ്പെടുത്തിയ ഒരു ദൈവാനുഭവം ഞാന്‍ കുറിക്കട്ടെ. രാജീവ്‌ഗാന്ധി കൊല്ലപ്പെട്ട സമയം. അദ്ദേഹത്തിന്റെ ചിതാഭസ്‌മം നാടുനീളെ അന്ത്യോപചാരം ഏറ്റുവാങ്ങി കേരളത്തില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം രാത്രി ഒന്‍പതു മണിയോടെ ആകാശവാണിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എസ്. രമേശന്‍ നായരും എന്‍.എസ്.ഐസക്കും തിരുവനന്തപുരത്ത് പാളയത്തുള്ള എന്റെ വീട്ടില്‍ വന്നു. രണ്ടു പാട്ടുകള്‍ തന്നുകൊണ്ടു പറഞ്ഞു, ഈ പാട്ടുകള്‍ ഇന്നുതന്നെ കമ്പോസ് ചെയ്യണം. നാ ളെ ചിതാഭസ്‌മയാത്രയെ അനുധാവനം ചെയ്യുമ്പോള്‍ പാടാനുള്ളതാണ്. എ നിക്ക് സാധിക്കുമെന്നോ ഇല്ലെന്നോ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അ വര്‍ പോയി.
ഞാന്‍ പാട്ടു വായിച്ചു. ഒന്നുരണ്ടാവര്‍ത്തി വായിച്ച ഓര്‍മയേയുള്ളൂ. ക്ഷീ ണം മൂലം ഞാന്‍ ഉറങ്ങിപ്പോയി. പി റ്റേന്നു കാലത്ത് ഒരു ഞെട്ടലോടെയാ ണ് ഉണര്‍ന്നത്. തലേന്ന് രമേശന്‍ നായര്‍ വന്നതും പറഞ്ഞതുമായ കാര്യങ്ങള്‍ ഓര്‍മയില്‍ മിന്നിമറഞ്ഞു.
ഞാന്‍ ചാടിയെണീറ്റ് പാട്ടിന്റെ കടലാസ് തപ്പിയെടുത്തു. `ദൈവമേ..' ഞാ നറിയാതെ നിലവിളിച്ചുപോയി. അപ്പോഴാണ് അന്നു ഞായറാഴ്‌ചയാണ്, വി ശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന കാര്യം ഓര്‍ക്കുന്നത്. `ദൈവമേ ഇതൊരു അഗ്നിപരീക്ഷയാണല്ലോ' ഞാനറിയാതെ കരയാന്‍ തുടങ്ങി. പി ന്നെ മനസിലൊരു സംഘട്ടനമായിരുന്നു. പാട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ പള്ളിയില്‍ പോകാന്‍ പറ്റില്ല. എന്നാല്‍ ഇക്കാരണംകൊണ്ട് പള്ളിയില്‍ പോകാതിരിക്കാനും പറ്റില്ല. ഇതുപോലൊരു മാനസികസംഘര്‍ഷം മുമ്പുണ്ടായതായി എനിക്കോ ര്‍മയില്ല. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, പള്ളിയില്‍ പോകാതെ വിശുദ്ധ കുര്‍ ബാനയില്‍ പങ്കെടുക്കാതെ മറ്റൊരു പരിപാടിക്കുമില്ല. ബാക്കിയെല്ലാം വരുന്നിടത്തുവച്ചു കാണാം.
എന്റെ മനസിന് പിന്നീട് യാതൊരു ചാഞ്ചല്യവും വരാതിരിക്കാന്‍ ഞാന്‍ ഒരുങ്ങി പള്ളിയിലേക്ക് പോയി. അന്ന ത്തെ വിശുദ്ധ കുര്‍ബാനയ്‌ക്ക് ഒരു പ്രത്യേകത തോന്നി. എന്തിന്റെയോ ബ ന്ധനത്തില്‍ നിന്നും വിട്ടുപോന്നതിന്റെ സുഖം മനസില്‍ നിറഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ ഈണമിടേണ്ട പാട്ടിനെക്കുറിച്ച് ഒട്ടും ഓര്‍മിച്ചതേയില്ല. കുര്‍ബാനയില്‍ ലയിച്ചുചേരുന്നതി ന്റെ നിര്‍വൃതിയില്‍ത്തന്നെയായിരുന്നു ഞാന്‍.
കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോഴാണ് പുറകില്‍ നിന്ന് രമേശന്‍ നായരുടെ വിളി `ഒ.വി.ആര്‍ എ ല്ലാം റെഡിയല്ലേ?' ശരിക്കും ഞാന്‍ സ്‌തംഭിച്ചുപോയി. ഞാന്‍ പറഞ്ഞു, `ഒ ന്നും ചെയ്യാനായില്ല. ഇന്നലെ ഞാന്‍ ഉറങ്ങിപ്പോയി. ഇന്നു ഞാന്‍ പള്ളിയില്‍ പോയി വരികയാണ്.' രമേശന്‍നായരുടെ അപ്പോഴത്തെ രക്തം വാര്‍ന്ന് പോയ മുഖം ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞ് നില്‍ക്കുന്നു.
`ഒ.വി.ആറെ ഇതൊന്നും ചെയ്യാതെ യാണോനിങ്ങള്‍ പള്ളിയില്‍ പോയ ത്?' അദ്ദേഹത്തിന്റെ സ്വരം കരച്ചിലിന്റെ വക്കത്തെത്തിയതുപോലെ, മേ ശപ്പുറത്തു കിടന്ന പാട്ടിന്റെ കടലാസ് ഞാന്‍ കൈയിലെടുത്തു. ബുദ്ധിയെ യും മനസിനെയും ഏതോ ചേതോവികാരം കീഴടക്കുന്നതുപോലെ. അ ടുത്ത നിമിഷം ഈണമിട്ടു തുടങ്ങിയ ഞാന്‍ തൊണ്ട തുറന്നു പാടി. `രാജീവ്‌ഗാന്ധി ഒരോര്‍മ' എന്ന ആ ഗാനം പണ്ടെന്നോ റെക്കോഡ് ചെയ്‌തുവച്ചിരുന്നതുപോലെ എന്റെ കണ്‌ഠനാളത്തില്‍നിന്നും പുറത്തുവന്നു. എല്ലാം മറന്നുപാടിയ ആ നിമിഷം ഞാന്‍ മുന്നിലിരുന്ന രമേശന്‍നായരെക്കറിച്ച് പോലും മറന്നു. പാടി അവസാനിപ്പിച്ച് എന്റെ കണ്ണുകള്‍ രമേശന്‍നായരുടെ മുഖത്തു പതിഞ്ഞപ്പോള്‍ ആ ക ണ്ണുകളില്‍ രണ്ടിറ്റു കണ്ണുനീര്‍ തുളുമ്പി നിന്നിരുന്നു. എന്റെ കണ്ണുകളില്‍ നി ന്നും അടര്‍ന്ന കണ്ണുനീര്‍ കവിളുകളിലൂടെ ഒഴുകി നിലംപതിച്ചു. കസേരയി ല്‍ നിന്നെഴുന്നേറ്റ രമേശന്‍നായര്‍ എ ന്നെ വാരിയെടുക്കുകയായിരുന്നു. ആ കരങ്ങളില്‍ ഞാന്‍ ദൈവസ്‌നേഹം അനുഭവിച്ചറിയുകയായിരുന്നു. തന്നെ മറക്കാത്തവനെ വാരിപ്പുണരുന്ന ദൈ വ സ്‌നേഹം.
ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക, അപ്പോള്‍ മറ്റുള്ളതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്ന തിരുവചനം ജീവിത ത്തില്‍ അര്‍ത്ഥവത്താകുകയായിരുന്നു.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.